ഇതല്ലേ യഥാര്‍ഥ ഇരട്ടച്ചങ്കന്‍, ശരീരത്തിലേറ്റത് ഒന്‍പത് വെടിയുണ്ടകള്‍, തലച്ചോറിലും കണ്ണിലും വെടിയേറ്റിട്ടും ഫിനിക്‌സ് പക്ഷിയെപ്പോലെ ജീവിതത്തിലേക്ക് തിരിച്ചുവന്ന ചേതന്‍ ചീറ്റ എന്ന സൈനികന്റെ കഥ

cheetaഒന്‍പതു വെടിയുണ്ടകളേറ്റു അബോധാവസ്ഥയിലായിരുന്ന ജവാന്‍ ചേതന്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. സിആര്‍പിഎഫ് 45 ബറ്റാലിയന്റെ കമാന്‍ഡര്‍ ഓഫീസറായിരുന്ന ചേതന്‍ ചീറ്റയ്ക്ക് കഴിഞ്ഞ ഫെബ്രുവരിയില്‍ കാഷ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിലാണ് ഗുരുതരമായി പരിക്കേറ്റത്. തലച്ചോറ്, ഇടതു കണ്ണ്, അടിവയര്‍, കൈകള്‍, അരക്കെട്ട് എന്നിവിടങ്ങളിലെല്ലാം വെടിയേറ്റു. 9 ബുള്ളറ്റുകളാണ് ചേതന്‍ ചീറ്റയുടെ ശരീരത്തില്‍നിന്നു നീക്കം ചെയ്തത്.

തലച്ചോറില്‍ കയറിയ ബുള്ളറ്റ് തലയോട്ടിയില്‍ ശസ്ത്രക്രിയ നടത്തിയാണു പുറത്തെടുത്തത്. ഒരു മാസത്തോളം ഐസിയുവിലും 16 ദിവസത്തോളം അബോധാവസ്ഥയിലുമായിരുന്നു ചേതന്‍. പരിക്കേറ്റ ചേതനെ ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ന്യൂഡല്‍ഹിയിലെ എയിംസില്‍ എത്തിക്കുകയായിരുന്നു.

ചേതന്‍ അദ്ഭുതകരമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നതെന്ന് എംയിസ് അറിയിച്ചു. പൂര്‍ണ ആരോഗ്യം ചേതയ്ക്കു വീണ്ടെടുക്കാനാവുമെന്ന് ആശുപത്രി വൃത്തങ്ങള്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഭര്‍ത്താവ് ജീവിതത്തിലേക്കു മടങ്ങിയെത്തുമെന്നു തനിക്കുറപ്പുണ്ടായിരുന്നെന്ന് ഭാര്യ ഉമ പ്രതികരിച്ചു.

Related posts