ഇനി മുതല്‍ യുവാക്കള്‍ക്ക് മൂന്നു വര്‍ഷം സൈനികരാവാം…ചരിത്രത്തില്‍ ഇടംപിടിക്കുന്ന നിര്‍ദ്ദേശവുമായി ഇന്ത്യന്‍ സൈന്യം; റിക്രൂട്ട്‌മെന്റ് നടപടി ക്രമങ്ങള്‍ ഇങ്ങനെ…

ചരിത്രത്തില്‍ ഇടംപിടിക്കുന്ന നിര്‍ദ്ദേശവുമായി ഇന്ത്യന്‍ സൈന്യം. രാജ്യത്തെ യുവാക്കള്‍ക്ക് സൈന്യത്തില്‍ മൂന്നു വര്‍ഷത്തെ ഹ്രസ്വകാല സര്‍വീസ് അവസരമൊരുക്കുന്ന പദ്ധതിയാണ് സൈന്യം ആവിഷ്‌കരിച്ചിരിക്കുന്നത്. നിലവില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കുള്‍പ്പെടെ ഓഫിസര്‍മാരായും ജവാന്മാരായും മൂന്നു വര്‍ഷത്തേക്ക് സൈനിക സേവനം നടത്താന്‍ കഴിയുന്ന ടൂര്‍ ഓഫ് ഡ്യൂട്ടി (ടിഒഡി) പദ്ധതിയാണ് സൈന്യം കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. അര്‍ധസൈനിക വിഭാഗത്തില്‍നിന്നും കേന്ദ്രപൊലീസ് സേനയില്‍നിന്നും ഏഴു വര്‍ഷത്തേക്കുവരെ സൈന്യത്തിലേക്കു ഡപ്യൂട്ടേഷനില്‍ ആളുകളെ നിയോഗിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്ന് ഉന്നത സൈനികവൃത്തങ്ങള്‍ അറിയിച്ചു. നിശ്ചിത കാലാവധിക്കു ശേഷം ഇവര്‍ക്കു മാതൃസ്ഥാപനങ്ങളിലേക്കു മടങ്ങാന്‍ കഴിയും. രാജ്യത്തെ യുവാക്കളില്‍ ദേശസ്‌നേഹം വളര്‍ത്താനും അവര്‍ക്കു സൈനിക ജീവിതം പരിചയപ്പെടുത്താനും ഉദ്ദേശിച്ചാണ് പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ റിക്രൂട്ട്മെന്റ് മാനദണ്ഡങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടായിരിക്കില്ല. ആദ്യഘട്ടത്തില്‍ 100 ഓഫിസര്‍മാരെയും 1000 ജവാന്മാരെയും തിരഞ്ഞെടുക്കാനാണ് തീരുമാനമെന്ന് സൈനിക വക്താവ് അറിയിച്ചു. പ്രായവും…

Read More

വിഘടനവാദവും പറഞ്ഞു കൊണ്ട് ഇനി കാഷ്മീര്‍ താഴ്‌വരയില്‍ തോക്കെടുക്കുന്നവരെ ‘ഓണ്‍ ദ സ്‌പോട്ടില്‍’ തീര്‍ക്കും! കുഞ്ഞുങ്ങളെ തിരുത്തിയില്ലെങ്കില്‍ അമ്മമാര്‍ക്ക് കണ്ണീരൊടുങ്ങില്ല; കാഷ്മീരിനെ ഭീകരവിമുക്തമാക്കാന്‍ രണ്ടും കല്‍പ്പിച്ചുള്ള സൈന്യത്തിന്റെ നീക്കം ഇങ്ങനെ…

ശ്രീനഗര്‍: വിഘടനവാദത്തിന്റെ പേരും പറഞ്ഞ് ഇനി കാഷ്മീര്‍ താഴ് വരയില്‍ തോക്കെടുക്കുന്നവരെ കാണുന്നിടത്തു വച്ച് തന്നെ തീര്‍ക്കുമെന്ന് കരസേന. കാഷ്മീരിനെ മോചിപ്പിക്കുമെന്ന് മുദ്രാവാക്യം മുഴക്കുന്ന ഭീകരര്‍ക്ക് കീഴടങ്ങാനുള്ള അവസാന അവസരമാണിതെന്നും സൈന്യം വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടെ കാഷ്മീരിലെ വിഘടനവാദത്തെ പൂര്‍ണമായും തുടച്ചു നീക്കാനുള്ള ഉറച്ചനടപടികളിലേക്ക് കേന്ദ്രസര്‍ക്കാന്‍ നീങ്ങുകയാണെന്ന വ്യക്തമായ സൂചനകളാണ് ലഭിക്കുന്നത്. കാഷ്മീരിലെ സേനാ ചുമതലയുള്ള ചിനാര്‍ കോര്‍പ്‌സ് കമാന്‍ഡര്‍ കെജെഎസ് ധില്ലന്‍ നടത്തിയ പത്ര സമ്മേളനം ഇതിനെ ശരിവയ്ക്കുന്നതായിരുന്നു. ആയുധം വച്ച് കീഴടക്കിയില്ലെങ്കില്‍ ഒരു ദയയും പ്രതീക്ഷിക്കേണ്ടെന്നാണ് ധില്ലന്‍ നല്‍കിയ മുന്നറിപ്പ്. വിഘടനവാദവും പാകിസ്ഥാന്‍ അനുകൂല നിലപാടും സ്വീകരിക്കുന്നവര്‍ക്ക് ഇത് അവസാന അവസരമാണെന്നാണ് ലഫ്റ്റനന്റ് ജനറല്‍ കൂടിയായ ധില്ലന്‍ വ്യക്തമാക്കിയത്. പുല്‍വാമ ആക്രമണം നടത്തിയ ജയ്‌ഷെ മുഹമ്മദ് നേതൃത്വത്തെ ഇല്ലാതാക്കിയെന്നും ധില്ലന്‍ പറഞ്ഞു. ജമ്മുകാഷ്മീര്‍ പോലീസിന്റെയും സിആര്‍പിഎഫിന്റെയും സൈന്യത്തിന്റെയും മേധാവികള്‍ സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തീവ്രവാദികള്‍ക്ക്…

Read More

ഇന്ത്യന്‍ സൈനികരുടെ ദേശസ്‌നേഹം പ്രമേയമാക്കിയുള്ള ഹ്യൂണ്ടായിയുടെ പരസ്യം വൈറലാകുന്നു; ഇതിനോടകം പരസ്യം കണ്ടത് മൂന്നരക്കോടിയിലധികം ആളുകള്‍…

കൊറിയന്‍ കമ്പനിയായ ഹ്യൂണ്ടായ് ഇന്ത്യയിലെത്തിയിട്ട് 20 വര്‍ഷം പിന്നിട്ടിരിക്കുന്നു. ഇന്ത്യയില്‍ തങ്ങളുടെ 20-ാം വാര്‍ഷികം ആഘോഷിക്കുന്ന തിരക്കിലാണ് കമ്പനി. ഇതിന്റെ ഭാഗമായി രാജ്യസ്നേഹം പ്രകടമാക്കി ഇന്ത്യന്‍ സൈന്യത്തെ പ്രമേയമാക്കി കമ്പനി പുറത്തിറക്കിയ പരസ്യചിത്രം യൂട്യൂബില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന് വേണ്ടി സ്വന്തം ജീവന്‍ സമര്‍പ്പിക്കുന്ന സൈനികര്‍ എല്ലാ കാര്യത്തിലും മുന്‍ഗണന അര്‍ഹിക്കുന്നു എന്ന സന്ദേശം നല്‍കുന്നതാണ് പരസ്യചിത്രം. ജൂലായ് 17-ന് യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ ഇതിനോടകം മൂന്നരക്കോടിയിലേറെ ആളുകള്‍ കണ്ടുകഴിഞ്ഞു. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ യുവ സൈനികരുമായി സംസാരിക്കുന്നിടത്താണ് പരസ്യം ആരംഭിക്കുന്നത്. ഇവരുടെ ചോദ്യത്തിന് മറുപടിയായി തനിക്ക് ആദ്യം നിയമനം ലഭിച്ച കാര്‍ഗിലിലേക്കുള്ള യാത്രയെക്കുറിച്ച് വിവരിക്കുകയാണ് മുതിര്‍ന്ന സൈനികന്‍. പ്രശസ്ത നടന്‍ അതുല്‍ കുല്‍ക്കര്‍ണിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. യാത്രാമദ്ധ്യേ ട്രെയിന്‍ എന്‍ജിന്‍ പണിമുടക്കിയതിനാല്‍ കാര്‍ഗിലിലേക്കുള്ള ബാക്കിദൂരം കുന്നുകളും റോഡുകളും താണ്ടി നടന്നുമുന്നേറുകയാണ് സൈനികന്‍. ഇതിനിടയില്‍ ഒരാള്‍…

Read More

മാലദ്വീപില്‍ വീണ്ടുമൊരു ഓപ്പറേഷന് ഇന്ത്യ തയ്യാറെടുക്കുന്നുവോ ? അടിയന്തിരാവസ്ഥ തുടരുന്ന മാലദ്വീപില്‍ മുമ്പ് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ കാക്റ്റസ് ചരിത്രമായത് ഇങ്ങനെ…

ന്യൂഡല്‍ഹി: രാഷ്ട്രീയ അനശ്ചിതത്വം തുടരുന്ന മാലദ്വീപിലേക്കാണ് ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍. പ്രസിഡന്റ് അബ്ദുള്ള യമീന്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ലോകം ഉറ്റുനോക്കുന്നത് വിഷയത്തോടുള്ള ഇന്ത്യയുടെ പ്രതികരണമാണ്. മുമ്പും ഇത്തരം പ്രതിസന്ധികള്‍ എത്തിയപ്പോള്‍ ഇന്ത്യ മാലദ്വീപിന്റെ രക്ഷയ്‌ക്കെത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ ഇടപെടല്‍ കൂടുതല്‍ സങ്കീര്‍ണതയിലേക്ക് നയിക്കുമെന്ന ചൈനയുടെ നിലപാടിലൂടെ വിഷയം അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ചൂടുപിടിക്കുകയാണ്. ചൈനയുടെ ഇടപെടലോടെ അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയുടെ നിലപാടിനായി കാക്കുകയാണ്. മുമ്പ് രാഷ്ട്രീയ അട്ടിമറിയുടെ വക്കിലെത്തിയ മാലദ്വീപിനെ രക്ഷിച്ചത് ഇന്ത്യയുടെ ഇടപെടലായിരുന്നു. ഇത്തരമൊരു ഇടപെടലാണ് അമേരിക്ക ഇന്ത്യയില്‍ നിന്ന് ഇത്തവണയും പ്രതീക്ഷിക്കുന്നത്. ചൈനയ്ക്ക് തിരിച്ചടി നല്‍കാന്‍ ഇത് അത്യാവശ്യമാണെന്ന് അമേരിക്ക കരുതുന്നുണ്ട്. ഇന്ത്യന്‍ നഗരമായ ചെന്നൈയില്‍ നിന്നും 1300 കിലോ മീറ്റര്‍ അകലെയാണ് ദ്വീപരാഷ്ട്രമായ മാലദ്വീപിന്റെ സ്ഥാനം. ഏറെ കാലത്തെ ബന്ധമാണ് ഇന്ത്യയുമായി മാലദ്വീപിനുള്ളത്. മാലദ്വീപില്‍ നിന്നും നിരവധി…

Read More

ഇന്ത്യാ-ചൈന യുദ്ധമുണ്ടായാല്‍ ഇന്ത്യ പെട്ടെന്നു തന്നെ പെട്ടി മടക്കുമോ ? ഇന്ത്യയുടെ പക്കല്‍ 15 ദിവസത്തെ യുദ്ധത്തിനുള്ള വെടിക്കോപ്പുകള്‍ മാത്രമെന്ന് സിഎജി

ന്യൂഡല്‍ഹി: ഇന്ത്യാ-ചൈനാ യുദ്ധത്തിനുള്ള സാധ്യതകള്‍ സജീവമാക്കിക്കൊണ്ട് അതിര്‍ത്തിയില്‍ തര്‍ക്കം രൂക്ഷമായിരിക്കുമ്പോള്‍ ഇന്ത്യന്‍ ജനതയെ ഭയത്തിലാഴ്ത്തി സിഎജിയുടെ റിപ്പോര്‍ട്ട്. നിലവിലെ സാഹചര്യത്തില്‍ വിവിധ സേനാ വിഭാഗങ്ങളിലായി 40 ശതമാനത്തോളം വെടിക്കോപ്പുകളുടെ കുറവാണുള്ളതെന്ന സിഎജി(കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍) പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2013ല്‍ സിഎജി നടത്തിയ അന്വേഷണത്തിലും ആവശ്യമായ ആയുധങ്ങള്‍ ഇന്ത്യന്‍ സേനയ്ക്കില്ലെന്നു കണ്ടെത്തിയിരുന്നു. യുദ്ധം ഉണ്ടായാല്‍ 15 – 20 ദിവസങ്ങള്‍ വരെ മാത്രമേ ഇന്ത്യന്‍ സേനയ്ക്കു പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളൂവെന്നാണ് വിലയിരുത്തല്‍. മുന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യാതൊരു നിലപാടും സര്‍ക്കാര്‍ എടുത്തില്ലെന്നു നിലവിലെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. സേനയ്ക്ക് ആവശ്യമായ 90 ശതമാനം ആയുധങ്ങളും ഓര്‍ഡന്‍സ് ഫാക്ടറി ബോര്‍ഡ് (ഒഎഫ്ബി) ആണു നിര്‍മിക്കുന്നത്. ബാക്കിയുള്ളവ മറ്റുള്ളവരില്‍നിന്ന് വാങ്ങുകയാണു പതിവ്. ഇത്തരത്തില്‍ ആവശ്യമായ വസ്തുക്കള്‍ വാങ്ങുന്നതിനു സേനയില്‍നിന്ന് ലഭിച്ച കത്തുകള്‍ 2009 മുതല്‍ കെട്ടിക്കിടക്കുകയാണ്. 2019നുള്ളില്‍ ആവശ്യമായ വെടിക്കോപ്പുകള്‍…

Read More

ഇതല്ലേ യഥാര്‍ഥ ഇരട്ടച്ചങ്കന്‍, ശരീരത്തിലേറ്റത് ഒന്‍പത് വെടിയുണ്ടകള്‍, തലച്ചോറിലും കണ്ണിലും വെടിയേറ്റിട്ടും ഫിനിക്‌സ് പക്ഷിയെപ്പോലെ ജീവിതത്തിലേക്ക് തിരിച്ചുവന്ന ചേതന്‍ ചീറ്റ എന്ന സൈനികന്റെ കഥ

ഒന്‍പതു വെടിയുണ്ടകളേറ്റു അബോധാവസ്ഥയിലായിരുന്ന ജവാന്‍ ചേതന്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. സിആര്‍പിഎഫ് 45 ബറ്റാലിയന്റെ കമാന്‍ഡര്‍ ഓഫീസറായിരുന്ന ചേതന്‍ ചീറ്റയ്ക്ക് കഴിഞ്ഞ ഫെബ്രുവരിയില്‍ കാഷ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിലാണ് ഗുരുതരമായി പരിക്കേറ്റത്. തലച്ചോറ്, ഇടതു കണ്ണ്, അടിവയര്‍, കൈകള്‍, അരക്കെട്ട് എന്നിവിടങ്ങളിലെല്ലാം വെടിയേറ്റു. 9 ബുള്ളറ്റുകളാണ് ചേതന്‍ ചീറ്റയുടെ ശരീരത്തില്‍നിന്നു നീക്കം ചെയ്തത്. തലച്ചോറില്‍ കയറിയ ബുള്ളറ്റ് തലയോട്ടിയില്‍ ശസ്ത്രക്രിയ നടത്തിയാണു പുറത്തെടുത്തത്. ഒരു മാസത്തോളം ഐസിയുവിലും 16 ദിവസത്തോളം അബോധാവസ്ഥയിലുമായിരുന്നു ചേതന്‍. പരിക്കേറ്റ ചേതനെ ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ന്യൂഡല്‍ഹിയിലെ എയിംസില്‍ എത്തിക്കുകയായിരുന്നു. ചേതന്‍ അദ്ഭുതകരമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നതെന്ന് എംയിസ് അറിയിച്ചു. പൂര്‍ണ ആരോഗ്യം ചേതയ്ക്കു വീണ്ടെടുക്കാനാവുമെന്ന് ആശുപത്രി വൃത്തങ്ങള്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഭര്‍ത്താവ് ജീവിതത്തിലേക്കു മടങ്ങിയെത്തുമെന്നു തനിക്കുറപ്പുണ്ടായിരുന്നെന്ന് ഭാര്യ ഉമ പ്രതികരിച്ചു.

Read More