ഏപ്രില്‍ 21ന് രാത്രി ദിലീപ് പള്‍സര്‍ സുനിയെ ജയിലിലേക്ക് വിളിച്ചു, മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ നല്കി പറ്റിച്ചാല്‍ പണി തരുമെന്ന് ദിലീപ് ഭീഷണിപ്പെടുത്തിയിരുന്നു, ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

nadനടിയെ ആക്രമിച്ചതിനു് പിടിയിലായതിനുശേഷവും ദിലീപ് പള്‍സര്‍ സുനിയെ വിളിച്ചതായി രേഖകള്‍. റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പിലാണ് ഈ വിവരങ്ങളുള്ളത്. ജയിലിലേക്ക് ദിലീപ് നേരിട്ടുവിളിച്ചിട്ടുണ്ടൊന്നാണ് പോലീസ് കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഏപ്രില്‍ 21നായിരുന്നു ഈ ഫോണ്‍ കോള്‍ രാത്രി 12 മണിക്കായിരുന്നു ദിലീപ് സ്വന്തം ഫോണില്‍ നിന്നും സുനില്‍കുമാര്‍ ജയിലില്‍ ഉപയോഗിക്കുന്ന ഫോണിലേക്ക് വിളിച്ചത്. ഈ സംഭാഷണം രണ്ടു മിനിറ്റില്‍ താഴെയുള്ളതായിരുന്നു. സുനിയുടെ ഭാഗത്തു നിന്നുള്ള ഭീഷണിയെക്കുറിച്ചായിരുന്നു സംസാരം. കൂടുതല്‍ പണം തന്നാല്‍ പേര് പറയില്ലെന്ന് ഈ സംഭാഷണത്തില്‍ ദിലീപ് പറഞ്ഞതായിട്ടാണ് സൂചന.

റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്ന മറ്റു പ്രധാന വസ്തുതകള്‍ ഇതാണ്- വര്‍ഷങ്ങള്‍ നീണ്ടതാണ് ഗൂഡാലോചന. മൂന്നു തവണയായി നടത്തിയ ഗൂഡാലോചനയിലാണ് കൃത്യം നടപ്പിലാക്കിയത. ആദ്യഗൂഡാലോചന 2013 മാ!ച്ച് 28ന് അബാദ് പ്ലാസാ ഹോട്ടലിലെ 410 നമ്പര്‍ മുറിയില്‍വച്ചായിരുന്നു. ഈ മുറിയില്‍ ദിലീപിനൊപ്പം കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ താമസിച്ചു. രണ്ടാം ഗൂഡാലോചന ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ സെറ്റില്‍ വച്ചാണ്. 2016 നവംബര്‍ 13നായിരുന്നു ഇത്. തോപ്പുംപടി സിഫ്ട് ജംങ്ഷന്‍, തൊടുപുഴ ശാന്തിഗിരി കോളജ് എന്നിവിടങ്ങളിലായിരുന്നു ഗൂഡാലോചന നടന്നത്. തൃശൂരിലെ സെറ്റിലെ കാരവാന്റെ പുറകില്‍വെച്ചാണ് വീണ്ടും ഗൂഡാലോചന നടന്നത്. തൃശൂരിലെ ഹോട്ടലില്‍ സുനില്‍കുമാര്‍ എത്തിയതിന്റെ രേഖകള്‍ ഗസ്റ്റ് ലിസ്റ്റില്‍ നിന്ന് പോലീസിന് കിട്ടിയിട്ടുണ്ടെന്ന് റിമാന്‍റ് റിപ്പോര്‍ട്ട് പറയുന്നു.

പകര്‍ത്തുന്ന ദൃശ്യങ്ങള്‍ മോര്‍ഫിങ് നടത്തിയ ദൃശ്യങ്ങള്‍ ആകരുതെന്ന് ദീലിപ് സുനില്‍കുമാറിനോട് നിര്‍ദേശിച്ചിരുന്നെന്ന് പറയുന്നു. ദൃശ്യങ്ങള്‍ യഥാര്‍ഥമെന്ന് തനിക്ക് ബോധ്യപ്പെടണമെന്നും ദീലിപ് സുനില്‍ കുമാറിനോട് പറഞ്ഞിരുന്നു. അപ്പുണ്ണിയും പ്രതി വിഷ്ണുവും തമ്മിലും കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏലൂര്‍ ടാക്‌സി സ്റ്റാന്‍ഡിലായിരുന്നു ഇവര്‍ കൂടിക്കാഴ്ച നടത്തിയത്. ദീലീപിന് കത്ത് കൈമാറാമെന്ന് ധാരണയിലെത്തിയത് ഇവിടെവെച്ചാണെന്ന് പറയുന്നു. സുനില്‍കുമാര്‍ ബ്ലാക്‌മെയില്‍ ചെയ്യുന്ന എന്ന് പറഞ്ഞ് ദിലീപ് നല്‍കിയ പരാതി വ്യാജമാണെന്ന് പോലീസ് പറയുന്നു.

Related posts