വിലകേട്ടാൽ ഞെട്ടും..! മൈ​സൂ​രി​ലേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്ന  ഇ​രു​ത​ല​മൂ​രി​യു​മാ​യി നാ​ലു​പേ​ർ പി​ടി​യി​ൽ; പ​തി​നാ​ല​ര ല​ക്ഷം രൂ​പ​യ്ക്ക് വാങ്ങി മറിച്ചു വിൽപനയ്ക്ക് കൊണ്ടുപോകുകയായിരുന്നു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കാ​റി​ൽ മൈ​സൂ​രി​ലേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്ന ഇ​രു​ത​ല​മൂ​രി​യു​മാ​യി നാ​ലു​പേ​രെ വ​നം വ​കു​പ്പ് പി​ടി​കൂ​ടി. മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ലി​ഹ​സ​ൻ (63), മു​ഹ​മ്മ​ദ് ഷെ​രീ​ഫ് (31), കാ​ർ​ത്തി​കേ​യ​ൻ(29), അ​ബ്ദു​ൾ റ​ഹി​മാ​ൻ(23) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മൂ​ല​ങ്കാ​വി​ൽ വെ​ച്ച് ബ​ത്തേ​രി അ​സി​സ്റ്റ​ന്‍റ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ആ​ർ. കൃ​ഷ്ണ​ദാ​സ്, മു​ത്ത​ങ്ങ അ​സി​സ്റ്റ​ന്‍റ് വൈ​ൽ​ഡ് വാ​ർ​ഡ​ൻ വി. ​അ​ജ​യ്ഘോ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പി​ടി​കൂ​ടി​യ​ത്.

ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും പ​തി​നാ​ല​ര ല​ക്ഷം രൂ​പ​യ്ക്ക് വാ​ങ്ങി മൈ​സൂ​രി​ൽ വി​ൽ​പ്പ​ന​യ്ക്കാ​യി കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു പാ​ന്പി​നെ. വ​നം വ​കു​പ്പി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച ഇ​ന്നോ​വ കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Related posts