ശി​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഫ്രഞ്ചുകാരനും; മുപ്പതുകാരനായ റി​നോയാണ് ക്ഷേത്രഭാരവാഹികൾക്കൊപ്പം ചേർന്ന് ആഘോഷത്തിൽ പങ്കെടുത്തത്

frenchകൊ​യി​ലാ​ണ്ടി: ശി​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​ൽ പ​ങ്കുചേ​ർ​ന്ന് ഫ്രാ​ൻ​സ് സ്വദേശിയും. ഫ്രഞ്ചുകാരനായ റി​നോ ആ​ണ് കൊ​യി​ലാ​ണ്ടി കൊ​ര​യ​ങ്ങാ​ട് പ​ഴ​യ തെ​രു മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ ഇ​ന്ന​ലെ വൈ​കീ​ട്ട് എ​ത്തി​യ​ത്. ദീ​പാ​രാ​ധ​ന​യ്ക്കാ​യി ദീ​പ​സ്തം​ഭ​ത്തി​ൽ എ​ണ്ണ നി​റ​യ്ക്കാ​നും തി​രി​തെ​ളി​യി​ക്കാ​നും മുപ്പതു കാരനായ റി​നോ ക്ഷേ​ത്ര പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം ചേ​ർ​ന്നു.

തു​ട​ർ​ന്ന് ദീ​പാ​രാ​ധ​ന ച​ട​ങ്ങി​ലും പ​ങ്കെ​ടു​ത്തശേ​ഷം ശി​വ​ന​ന്ദി​നി സേ​തുറാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സം​ഗീ​താ​ർ​ച്ച​ന​യും ശ്ര​വി​ച്ച ശേ​ഷം രാ​ത്രി എട്ടുമ​ണി​യോ​ടെ​യാ​ണ് യാ​ത്ര​പ​റ​ഞ്ഞ​ത്. കൊ​യി​ലാ​ണ്ടി​ക്ക​ടു​ത്ത് ന​ന്തി​യി​ൽ എ​ത്തി​യ​താ​ണ് റി​നോ. കൊയിലാണ്ടി മാ​ർ​ക്ക​റ്റി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ക്ഷേ​ത്രം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത് തു​ട​ർ​ന്ന് ക്ഷേ​ത്ര​ത്തി​ലേക്ക് ​എ​ത്തു​ക​യാ​യി​രു​ന്നു.

Related posts