കാരണം കുടുംബ കലഹം! ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍; ഇവര്‍ക്ക് രണ്ടു പെണ്‍മക്കളുമുണ്ട്

Geeta_Dubey_1_220217
മും​ബൈ: കു​ടും​ബ ക​ല​ഹ​ത്തെ തു​ട​ർ​ന്ന് യു​വാ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. തി​ങ്ക​ളാ​ഴ്ച രാ​ത്രി മും​ബൈ ഗൊ​രേ​ഗാ​വി​ലാ​യി​രു​ന്നു സം​ഭ​വം. ഗീ​ത ദു​ബി എ​ന്ന (28) യു​വ​തി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വ​രു​ടെ ഭ​ർ​ത്താ​വ് പ്ര​സാ​ദ് രാ​വ​ത്തി​നെ (30) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഗൊ​രേ​ഗാ​വി​ലാ​ണ് ഗീ​ത കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​രു​ടെ അ​മ്മ​യു​ടെ വീ​ടാ​യ മ​ലാ​ഡ​യി​ലേ​ക്ക് പോ​കു​ന്ന​വ​ഴി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. അ​മ്മ​യു​ടെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​ന് ഗീ​ത ഓ​ട്ടോ​റി​ക്ഷ വി​ളി​ക്കു​ന്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഗീ​ത​യു​ടെ ക​ഴു​ത്ത് അ​റു​ത്ത പ്ര​സാ​ദ് പി​ന്നീ​ട് ഇ​വ​രു​ടെ നെ​ഞ്ചി​ൽ ക​ഠാ​ര​കു​ത്തി​യി​റ​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​നു ശേ​ഷം ഇ​യാ​ൾ‌ ക​ട​ന്നു​ക​ള​ഞ്ഞു.

ഉ​ട​ൻ ത​ന്നെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ ഗീ​ത​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഗീ​ത​യ്ക്ക് ഒ​ന്നും ര​ണ്ടും വ​യ​സ് പ്രാ​യ​മു​ള്ള ര​ണ്ടു പെ​ൺ​മ​ക്ക​ളു​ണ്ട്.

Related posts