Set us Home Page

ജീവിതം തകര്‍ക്കുന്ന മദ്യാസക്തി

helth_2017Jan05ja1മദ്യപാനം മനസും ശരീരവും തളര്‍ത്തുന്നു. ശരീരത്തിലെ എല്ലാ അവയവങ്ങളെയും മദ്യാസക്തി ദോഷകരമായി ബാധിക്കുന്നു. അമിതമദ്യപാനം തകരാറിലാക്കുന്ന ചില അവയവങ്ങളും ശരീരവ്യവസ്ഥകളും ശാരീരികപ്രവര്‍ത്തനങ്ങളും…

1. രക്തവും പ്രതിരോധ വ്യവസ്ഥയും
2. എല്ലുകളും പേശികളും
3. തലച്ചോറും നാഡീവ്യവസ്ഥയും
4. സ്തനങ്ങള്‍
5. കണ്ണുകള്‍
6. ഹൃദയവും രക്തസമ്മര്‍ദവും
7. കുടലുകള്‍
8. വൃക്കകളും ഫ്‌ളൂയിഡ് സംതുലനവും
9. കരള്‍
9. ശ്വാസകോശം
10. മാനസിക ആരോഗ്യം
11. വായ, തൊണ്ട
12. പാന്‍ക്രിയാസും പഞ്ചസാരയുടെ ദഹനവും
13. പുരുഷന്മാരുടെയും സ്ത്രീകളുടെയും ലൈംഗിക– പ്രത്യുത്പാദന വ്യവസ്ഥകള്‍
14. ചര്‍മവും കൊഴുപ്പും
15. ആമാശയ വ്യവസ്ഥ

മദ്യാസക്തി വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പലവിധത്തില്‍ ദോഷകരമായി സ്വാധീനിക്കുന്നു. ചില അവസരങ്ങളില്‍ കടുത്ത മദ്യാസക്തി വ്യക്തിയുടെ മരണത്തിനു തന്നെ ഇടയാക്കുന്നു. ഇതു േനരിട്ടോ പരോക്ഷമായോ സംഭവിക്കാം. മദ്യപാനം കാന്‍സര്‍ ഉള്‍പ്പെടെയുളള നിരവധി കടുത്ത രോഗങ്ങളുടെ അടിമകളാക്കുന്നു. ചില ഘട്ടങ്ങളില്‍ ചിലതരം കാന്‍സറുകള്‍ മരണകാരണമായേക്കാം.

ആകസ്മികമായി സംഭവിക്കുന്ന അപകടങ്ങളാണ് മദ്യപാനികളെ കാത്തിരിക്കുന്ന മറ്റൊരു ദുരന്തമേഖല. മദ്യപിച്ചു ലക്കുകെട്ടു വഴിയില്‍ വീണുനാകുന്ന അപകടങ്ങള്‍, മദ്യലഹരിയില്‍ കെട്ടിടങ്ങള്‍ക്കു മേല്‍ നിന്നു കാല്‍വഴുതി വീണുനാകുന്ന അപകടങ്ങള്‍, മദ്യപിച്ചു കാല്‍വഴുതി ജലാശയങ്ങളില്‍ വീണുനാകുന്ന അപകടങ്ങള്‍, മദ്യപിച്ചു വാഹനമോടിക്കുന്നതുമൂലമുനാകുന്ന അപകടങ്ങള്‍… ഈ ലിസ്റ്റ് അവസാനിക്കുന്നില്ല.

മദ്യപാനികള്‍ പലപ്പോഴും ബോധം നശിച്ച് അക്രമപ്രവൃത്തികളില്‍ ഏര്‍പ്പെടാറുന്. ഇതു ചിലപ്പോള്‍ മരണത്തില്‍ കലാശിച്ചേക്കാം. മറ്റു ചിലരില്‍ കടുത്ത മദ്യാസക്തി ആത്മഹത്യക്കു വഴിതെളിക്കുന്നു. പ്രത്യക്ഷമായോ പരോക്ഷമായോ മദ്യാസക്തി വ്യക്തിജീവിതവും സാമൂഹികജീവിതവും തകര്‍ക്കുന്നു. ഈ അടുത്തകാലത്തെ പല അക്രമസംഭവങ്ങളും ഈ നിരീക്ഷണം ശക്തമാണെന്ന് അടിവരയിടുന്നു.

കടുത്ത മദ്യാസക്തി രക്തത്തില്‍ നിരവധി അസ്വാഭാവിക മാറ്റങ്ങള്‍ക്ക് ഇടയാക്കുന്നു. ശരീരമാകമാനം ഓക്‌സിജെനത്തിക്കുന്ന രക്തത്തിലെ ഹീമോഗ്ലോബിന്‍ എന്ന ഘടകത്തിന്റെ തോതു കുറയുന്നതിനു കാരണമാകുന്നു. ഇതാണ് വിളര്‍ച്ച അഥവാ അനീമിയ. ചിലപ്പോള്‍ ബ്ലീഡിംഗ്
(അനിയന്ത്രിത രക്തസ്രാവം)തടയുന്നതിനു സഹായിക്കുന്ന രക്തത്തിലെ ഘടകമായ പ്ലേറ്റ്‌ലെറ്റുകളുടെ തോതിലും കാര്യമായ കുറവുനാകുന്നു. കടുത്ത മദ്യാസക്തിയുളളവരില്‍ രോഗപ്രതിരോധ സംവിധാനം തന്നെ കാലക്രമത്തില്‍ തകരാറിലാകുന്നു. അണുബാധകള്‍ക്കെതിരേ പൊരുതുന്ന രക്തത്തിലെ വെളുത്ത രക്താണുക്കളെ വരെ കടുത്ത മദ്യാസക്തി ദോഷകരമായി ബാധിക്കുന്നു. ക്രമേണ ബാക്ടീരിയ, വൈറസ് തുടങ്ങിയ രോഗകാരികളായ അണുക്കളോടു പൊരുതിനില്ക്കാനാകാതെ ശരീരം വിവിധ രോഗങ്ങള്‍ക്ക് അടിപ്പെടുന്നു.

കടുത്ത കുടിയന്മാരെ തേടി ഇനിയുമുണ്ട് രോഗങ്ങളുടെ നീനനിര. വര്‍ഷങ്ങളോളം അമിതമായി കുടിക്കുന്നവരുടെ രോഗപ്രതിരോധശക്തി നഷ്ടമാകുന്നു. സര്‍ജറി, പൊളളലുകള്‍, പരിക്ക് എന്നിവയെത്തുടര്‍ന്ന് അണുബാധയ്ക്കുളള സാധ്യത ഇവര്‍ക്കു കൂടുതലാണ്. ശ്വാസകോശ അണുബാധ, നീര്‍വീക്കം എന്നിവയെത്തുടര്‍ന്നുനാകുന്ന ന്യുമോണിയ, ഹെപ്പറ്റൈറ്റിസ് സി അണുബാധ, മെനിഞ്‌ജൈറ്റിസ്, ക്ഷയം എന്നീ മാരകരോഗങ്ങളും കടുത്ത കുടിയന്മാരെ തേടിവരാം.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS