വി​സ്മ​യ​മാ​യി കു​ഞ്ഞൻ ഖു​ർ​ആ​ൻ..! 2.2 സെ​ന്‍റി മീ​റ്റ​ർ നീ​ള​വും രണ്ട് സെ​ന്‍റി മീ​റ്റ​ർ വീ​തി​യു​ള്ള ഈ ​കു​ഞ്ഞ് ഖു​ർ​ആ​ന്‍റെ ഭാ​രം വെ​റും നാ​ല് ഗ്രാ​മാ​ണ്; കുഞ്ഞൻ ഖു​ർ​ആ​ൻ കാണാൻ നിരവധി പേരാണെത്തുന്നതെന്ന് മജീദ്

huran-smallമു​ക്കം: മൂന്ന് സെ​ന്‍റീ മീ​റ്റ​റി​ൽ താ​ഴെ വ​ലി​പ്പ​മു​ള്ള ഖു​ർ​ആ​ൻ വി​സ്മ​യ​മാ​കുന്നു.​വി​ദ്യാ​ർഥിക​ളും മു​തി​ർ​ന്ന​വ​രും വ​ള​രെ കൗ​തു​ക​ത്തോ​ടെ​യാ​ണ് ഈ ​ഖു​ർ​ആ​ൻ കാ​ണാ​നെ​ത്തു​ന്ന​ത്.​ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ വാ​യി​ക്ക​പ്പെ​ടു​ന്ന വി​ശു​ദ്ധ ഖു​ർ​ആ​ൻ ഇ​റ​ക്ക​പ്പെ​ട്ട മാ​സം കൂ​ടി​യാ​ണി​ത്.​

പാ​രാ​യ​ണം എ​ന്ന​ർ​ത്ഥം വ​രു​ന്ന വി​ശു​ദ്ധ ഖു​ർ​ആ​നി​ന്‍റെ ഏ​റ്റ​വും ചെ​റി​യ രൂ​പം സാ​ധാ​ര​ണ ഖു​ർ​ആ​നി​ൽനി​ന്ന് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​ണ്. 2.2 സെ​ന്‍റി മീ​റ്റ​ർ നീ​ള​വും രണ്ട് സെ​ന്‍റി മീ​റ്റ​ർ വീ​തി​യു​ള്ള ഈ ​കു​ഞ്ഞ് ഖു​ർ​ആ​ന്‍റെ ഭാ​രം വെ​റും നാ​ല് ഗ്രാ​മാ​ണ്. ലെ​ൻ​സ് ഉ​പ​യോ​ഗി​ച്ച് സു​ഖ​മാ​യി പാ​രാ​യ​ണം ചെ​യ്യാ​ൻ ക​ഴി​യു​ന്ന ഈ ​കു​ഞ്ഞ​ൻ ഖു​ർ​ആ​ൻ കൈ​വ​ശംവ​ച്ചി​രി​ക്കു​ന്ന​ത് സൗ​ത്ത് കൊ​ടി​യ​ത്തൂ​ർ എയുപി ​സ്കൂ​ൾ അ​ധ്യാ​പ​ക​ൻ മ​ജീ​ദ് പൂ​തൊ​ടി​യാ​ണ്.​

എ​സ്വൈഎ​സ് മു​ക്കം സോ​ൺ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ മ​ജീ​ദി​ന് ത​ന്‍റെ സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ് ബ​ഷീ​റാ​ണ് ഈ ​വി​സ്മ​യ ഖു​ർ​ആ​ൻ സ​മ്മാ​നി​ച്ച​ത്. ഒ​രു ഖ​ത്ത​ർ പൗ​ര​നാ​ണ് 19 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ബ​ഷീ​റി​നെ ഈ ​ഖു​ർ​ആ​ൻ ഏ​ൽ​പ്പി​ച്ച​ത്. വി​ശു​ദ്ധ ലൈ​ല​ത്തു​ൽ ഖ​ദ്റി​ന്‍റെ  പു​ണ്യം തേ​ടി​യു​ള്ള ഈ ​പ​ക​ലി​ര​വു​ക​ളി​ൽ ഈ ​കു​ഞ്ഞ​ൻ ഖു​ർ​ആ​ൻ വി​സ്മ​യ കാ​ഴ്ച ഒ​രു​ക്കു​കയാ​ണ്.

Related posts