ഇവനെയൊക്കെ തുറങ്കിലടയ്ക്കണം..! ക​ണ​മ​ല പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ൽ വീഴ്ച വരുത്തിയവരേ തുറങ്കിലടയ്ക്കാൻ നടപടി സ്വീകരിക്കണമെന്ന് രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ

kanamalapalamറാ​ന്നി: ക​ണ​മ​ല പാ​ലം നി​ർ​മാ​ണ​ത്തി​ൽ ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യ​വ​രെ തു​റു​ങ്കി​ല​ട​യ്ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ. ചീ​ഫ് എ​ൻ​ജി​നി​യ​ർ അ​ട​ക്കം പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ അ​ടി​ഭാ​ഗ​ത്തു​ള​ള പ്ര​ധാ​ന സ്ലാ​ബി​ന് ത​ക​രാ​റി​ല്ലെ​ന്ന​റി​യി​ച്ചി​ട്ടു​ണ്ട്.

മു​ക​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ചെ​റി​യ സ്ലാ​ബി​ന്‍റെ ഭാ​ഗ​മാ​ണ് ഇ​പ്പോ​ൾ ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്. 100 വ​ർ​ഷ​മാ​യി​ട്ടും ഒ​രു പോ​റ​ൽ പോ​ലും ഏ​ൽ​ക്കാ​ത്ത നി​ര​വ​ധി പാ​ല​ങ്ങ​ൾ കേ​ര​ള​ത്തി​ലു​ണ്ട്. എ​ന്നാ​ൽ ര​ണ്ടു​വ​ർ​ഷം കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കും മു​ന്പ് സ്ലാ​ബി​ന് ത​ക​ർ​ച്ച​യു​ണ്ടാ​കു​ക​യെ​ന്ന​ത് നി​ർ​മാ​ണ​ത്തി​ലെ ഗു​രു​ത​ര​മാ​യ അ​ഴി​മ​തി​യാ​ണ് കാ​ര​ണം. പൊ​ട്ടി​യ ഭാ​ഗം നേ​രി​ട്ട് പ​രി​ശോ​ധി​ച്ച​പ്പോ​ൾ കോ​ണ്‍​ക്രീ​റ്റി​ൽ സി​മ​ന്‍റി​ന്‍റെ അം​ശം വ​ള​രെ കു​റ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

പാ​റ​പ്പൊ​ടി ചേ​ർ​ത്ത് നി​ർ​മി​ച്ചു​ള്ള മി​ശ്രി​തം പോ​ലെ പാ​ല​ത്തി​ന്‍റെ മു​ക​ൾ ഭാ​ഗം ഇ​ള​കി വ​രി​ക​യാ​ണ്. ഇ​പ്പോ​ൾ ഇ​ള​കി​യ​തു കൂ​ടാ​തെ പാ​ല​ത്തി​ന്‍റെ മു​ക​ൾ ഭാ​ഗം പ​ല സ്ഥ​ല​ത്തും പൊ​ട്ടി വി​ണ്ടു​കീ​റി​യി​രി​ക്കു​ക​യാ​ണ്. വി​ദ​ഗ്ധ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ങ്കി​ൽ മു​ക​ളി​ല​ത്തെ സ്ലാ​ബ് ഇ​ള​ക്കി താ​ഴെ​യു​ള​ള സ്ലാ​ബ് പ​രി​ശോ​ധി​ക്ക​ണം.നി​യ​മാ​നു​സ​ര​ണ​മു​ള്ള അ​ള​വി​ലു​ള്ള സി​മ​ന്‍റ് ചേ​ർ​ക്കാ​തെ​യാ​ണ് അ​ടി​വ​ശ​ത്തെ സ്ലാ​ബും നി​ർ​മി​ച്ചി​ട്ടു​ള്ള​തെ​ങ്കി​ൽ പാ​ല​ത്തി​ന് വ​ലി​യ ആ​യു​സു​ണ്ടാ​കാ​ൻ വ​ഴി​യി​ല്ലെ​ന്നും എം​എ​ൽ​എ ആ​രോ​പി​ച്ചു.

ക​ണ്‍​സ്ട്ര​ക്ഷ​ൻ കോ​ർ​പ​റേ​ഷ​ൻ ക​രാ​റെ​ടു​ത്ത് മ​റു​ക​ച്ച​വ​ടം ന​ട​ത്തി ഏ​ല്പി​ച്ച ക​രാ​റു​കാ​ര​നാ​ണ് പാ​ലം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തി​ന് വ​ൻ ന​ഷ്ടം വ​രു​ത്തി​വ​ച്ച ഈ ​ക​ള​ള​ക്ക​ച്ച​വ​ട​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ മു​ഴു​വ​ൻ പേ​ർ​ക്കും ഏ​തി​രേ രാ​ജ്യ​ദ്രോ​ഹ​ത്തി​ന് സ​മാ​ന​മാ​യ വ​കു​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം എ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

Related posts