നേത്രദാനം മഹാദാനം; 1994 എ​സ്എ​സ്എ​ല്‍സി ​ബാ​ച്ചി​ലെ  പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ള്‍ ഒ​രു​മി​ക്കു​ന്നു; നേ​ത്ര​ദാ​ന സ​മ്മ​ത​പ​ത്രം കൈ​മാ​റാ​ൻ


ചേ​ര്‍​ത്ത​ല: മു​ട്ടം ഹോ​ളി​ഫാ​മി​ലി ഹ​യ​ര്‍​ സെ​ക്ക​ൻഡറി സ്‌​കൂ​ളി​ലെ 1994 എ​സ്എ​സ്എ​ല്‍സി ​ബാ​ച്ചി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഒ​ന്നി​ച്ച് നേ​ത്ര​ദാ​ന സ​മ്മ​ത​പ​ത്രം ന​ല്‍​കു​ന്നു. പൂ​ര്‍​വവി​ദ്യാ​ര്‍​ഥി സം​ഘ​ട​ന രൂ​പീ​കൃ​ത​മാ​യി ഒ​രുവ​ര്‍​ഷ​ത്തി​നി​ടെ ര​ക്ത​ദാ​ന സേ​ന​യ​ട​ക്കം രൂ​പീ​ക​രി​ച്ച് സ​മൂ​ഹ​ന​ന്മ​യ്ക്കു കൂ​ടി പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തി​യ​ത്.

170 ഓ​ളം അം​ഗ​ങ്ങ​ളു​ള്ള സം​ഘ​ട​ന​യി​ല്‍ 150 പേ​രാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ നേ​ത്ര​ദാ​ന​സ​മ്മ​ത പ​ത്രം ന​ല്‍​കു​ന്ന​തെ​ന്ന് പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഐ.​ബി. സു​രേ​ന്ദ്ര​ന്‍, വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​ജെ. എ​ബി​മോ​ന്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

നി​ല​വി​ല്‍ സ്ഥ​ല​ത്തി​ല്ലാ​ത്ത​വ​ര​ട​ക്ക​മു​ള്ള 20 പേ​ര്‍ അ​ടു​ത്ത ഘ​ട്ട​ത്തി​ല്‍ സ​മ്മ​ത​പ​ത്രം കൈ​മാ​റും. അ​ങ്ക​മാ​ലി ലി​റ്റി​ല്‍ ഫ്ല​വ​ർ ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സ​മ്മ​ത​പ​ത്രം കൈ​മാ​റു​ന്ന​ത്.

 ഇ​ത് ഓ​രോ അം​ഗ​ത്തി​ന്‍റെയും വീ​ട്ടി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. 28ന് ​വൈ​കി​ട്ട് നാ​ലി​നു കാ​യി​പ്പു​റം റി​സോ​ര്‍​ട്ടി​ല്‍ ന​ട​ക്കു​ന്ന പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി സം​ഗ​മ​ത്തി​ല്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ സ​മ്മ​ത​പ​ത്രം ഏ​റ്റു​വാ​ങ്ങും.

Related posts

Leave a Comment