ക​ര്‍​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കാ​ന്ത​പു​രം വി​ഭാ​ഗം ബി​ജെ​പി​യെ സ​ഹാ​യി​ച്ചു​വെ​ന്നാ ആരോപണവുമായി കെ.​എം ഷാ​ജി എം​എ​ല്‍​എ

കോ​ഴി​ക്കോ​ട്: ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കാ​ന്ത​പു​രം എ.​പി.​അ​ബൂ​ബ​ക്ക​ര്‍ മു​സ്‌​ല്യാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സു​ന്നി വി​ഭാ​ഗം ബി​ജെ​പി യെ ​സ​ഹാ​യി​ച്ചു​വെ​ന്ന് മു​സ്‌​ലിം ലീ​ഗ് നേ​താ​വ് കെ.​എം ഷാ​ജി എം​എ​ല്‍​എ ആ​രോ​പി​ച്ചു.

മം​ഗാ​ലാ​പു​ര​ത്തി​ന് സ​മീ​പ​മു​ള്ള നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ എ പി സു​ന്നി​ക​ള്‍ ബി​ജെ​പി​യെ സ​ഹാ​യി​ച്ച​തി​നാ​ലാ​ണ് കോ​ണ്‍​ഗ്ര​സി​ന് സീ​റ്റ് കു​റ​ഞ്ഞ​തെ​ന്നും ഷാ​ജി പ​റ​ഞ്ഞു.
മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ട്ര​ഷ​റ​റാ​യി​രു​ന്ന പി.​എം ഹ​നീ​ഫ് അ​നു​സ്മ​ര​ണം കെ​.പി. കേ​ശ​വ​മേ​നോ​ന്‍ ഹാ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​സ്‌​ലിംകള്‍​ക്കി​ട​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​റ്റു ചി​ല സം​ഘ​ട​ന​ക​ളു​ടെ നി​ല​പാ​ടു​ക​ളും കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള മ​തേ​ത​ര മു​ന്നേ​റ്റ​ത്തെ ക്ഷീ​ണി​പ്പി​ച്ചി​ട്ടു​ണ്ട്. സ​മു​ദാ​യ നേ​താ​ക്ക​ന്‍​മാ​ര്‍​ക്കു​മു​ന്നി​ല്‍ മു​ട്ടു​മ​ട​ക്കു​ന്ന നേ​താ​ക്ക​ള്‍ മ​തേ​ത​ര ചേ​രി​യെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തു​ക​യേ​യു​ള്ളു.

കോ​ടി​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ളു​ള്ള നാ​ട്ടി​ല്‍ അ​ന്‍​പ​തി​നാ​യി​ര​മോ അ​റു​പ​തി​നാ​യി​ര​മോ ആ​ളു​ക​ളെ സം​ഘ​ടി​പ്പി​ച്ച് സ​മ്മേ​ള​ന​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ച് ല​ക്ഷ​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു​വെ​ന്ന അ​വ​കാ​ശ​പ്പെ​ടു​ന്ന സ​മു​ദാ​യ സം​ഘ​ട​നാ നേ​താ​ക്ക​ള്‍​ക്കു മു​ന്നി​ല്‍ മു​ട്ടു​മ​ട​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യാ​ണ് കേ​ര​ള​ത്തി​ലു​ള്ള​ത്. ഇ​ത്ത​ര​ക്കാ​രെ കൊ​ണ്ട് രാ​ജ്യ​ത്തെ ഫാ​സി​സ​ത്തെ ചെ​റു​ക്കാ​നാ​വി​ല്ലെ​ന്നും ഷാ​ജി പ​റ​ഞ്ഞു.

മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.എ​ൻ. കാ​ര​ശേ​രി, ഡോ. ​പി.ജെ. ​വി​ന്‍​സെ​ന്‍റ്, പി.​കെ. ഫി​റോ​സ്, സി.​കെ. സു​ബൈ​ര്‍, ന​ജീ​ബ് കാ​ന്ത​പു​രം എന്നിവർ പ​ങ്കെ​ടു​ത്തു.

Related posts