കടപ്പയോട് കട്ടക്കലിപ്പ്

kattappa-lബാ​ഹു​ബ​ലി ര​ണ്ടാം ഭാ​ഗ​ത്തി​നെ​തി​രേ ക​ർ​ണാ​ട​ക​ത്തി​ൽ പ്ര​തി​ഷേ​ധം. കാ​ര​ണം കേ​ട്ടാ​ൽ വി​ചി​ത്ര​മാ​ണ്. ക​ട്ട​പ്പ​യാ​ണ് പ്ര​ശ്നം. ക​ട്ട​പ്പ ബാ​ഹു​ബ​ലി​യെ എ​ന്തി​ന് കൊ​ന്നെ​ന്ന ചോ​ദ്യ​ത്തി​നാ​യി സി​നി​മാ​പ്രേ​മി​ക​ൾ കാ​ത്തി​രി​ക്കു​ന്പോ​ഴാ​ണ് ക​ർ​ണാ​ട​ക​ത്തി​ൽ പു​തി​യ വി​വാ​ദം ത​ല​പൊ​ക്കു​ന്ന​ത്. ക​ട്ട​പ്പ​യാ​യി വേ​ഷ​മി​ട്ട സ​ത്യ​രാ​ജാ​ണ് പ്ര​ശ്നം.

കാ​വേ​രി ന​ദീജ​ലത​ർ​ക്ക​ത്തി​ൽ , ത​മി​ഴ്നാ​ടി​നൊ​പ്പം ചേ​ർ​ന്ന് സ​ത്യ​രാ​ജ് ക​ർ​ണാ​ക​യ്ക്കെ​തി​രേ സം​സാ​രി​ച്ചു എ​ന്നാ​ണ് കു​റ്റം. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ന​ട​ത്തി​യ പ്ര​സം​ഗ​ത്തെച്ചൊല്ലി​യാ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​തി​ഷേ​ധം എ​ന്ന​ത്  വി​ചി​ത്രം. സ​ത്യ​രാ​ജ് മാ​പ്പുപ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ ബാ​ഹു​ബ​ലി 2 ക​ർ​ണാ​ട​ക​ത്തി​ൽ റി​ലീ​സ് ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണ് ചി​ല ക​ന്ന​ട സം​ഘ​ട​ന​ക​ളു​ടെ ഭീ​ഷ​ണി. ബെ​ല്ലാ​രി​യി​ലെ ഒ​രു തി​യ​റ്റ​റി​ൽ നി​ന്ന് ബാ​ഹു​ബ​ലി 2 ട്രെ​യി​ല​ർ ഇ​തി​ന​കം പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തു.

ബാ​ഹു​ബ​ലി ഒ​ന്നാം ഭാ​ഗ​ത്തി​ന്‍റെ റി​ലീ​സ് സ​മ​യ​ത്ത് ഉ​യ​രാ​ത്ത പ്ര​ശ്നം ഇ​പ്പോ​ൾ എ​ങ്ങ​നെ ഉ​ണ്ടാ​യി എ​ന്ന സം​ശ​യം സ്വാ​ഭാ​വി​കം. സി​നി​മ പു​റ​ത്തി​റ​ങ്ങി ക​ട്ട​പ്പ ഹി​റ്റാ​യ​തോ​ടെ ആ​ണ് ചി​ത്രം മാ​റി​യ​ത്. സ​ത്യ​രാ​ജി​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന് കി​ട്ടു​ന്ന സ്വീ​കാ​ര്യ​ത ക​ന്ന​ട​ക്കാ​ർ​ക്ക് അ​ത്ര ദ​ഹി​ക്കാ​ത്ത മ​ട്ടാ​ണ്. ഇ​തുത​ന്നെ​യാ​ണ് പ്ര​തി​ഷേ​ധം പു​ക​യാ​നു​ള്ള കാ​ര​ണ​വും.

ബാ​ഹു​ബ​ലി 2 റി​ലീ​സ് ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചി​ല  സം​ഘ​ട​ന​ക​ൾ ക​ർ​ണാ​ട​ക ഫി​ലിം ചേം​ബ​റി​നെ സ​മീ​പി​ച്ച​താ​യും വാ​ർ​ത്ത​ക​ളു​ണ്ട്. നേ​ര​ത്തെ കു​ചേ​ല​ൻ എ​ന്ന സി​നി​മ​യെ ചൊ​ല്ലി​യും ക​ർ​ണാ​ക​ട​ത്തി​ൽ ഇ​തേ രീ​തി​യി​ൽ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. അ​ന്ന് ര​ജ​നീ​കാ​ന്ത് ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് വാ​ർ​ത്താ​ക്കു​റി​പ്പ് പു​റ​ത്തി​റ​ക്കി​യ​പ്പോ​ഴാ​ണ് റി​ലീ​സി​ന് വ​ഴി​യൊ​രു​ങ്ങി​യ​ത്ഏ​പ്രി​ൽ 28ന് 6,500 ​കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ണ് സി​നി​മ​യു​ടെ റി​ലീ​സ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

Related posts