Set us Home Page

സീരിയല്‍ നടന്‍ കിഷോര്‍ സത്യ പ്രണയം നടിച്ചു ചതിച്ചു, ബാബു ആന്റണി കാരണമാണ് ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്, ജീവിതത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ചാര്‍മിള

charmilaഒരു കാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ താരമായിരുന്നു ചാര്‍മിള. മോഹന്‍ലാലിന്റെ മമ്മൂട്ടിയുടെയും ബാബു ആന്റണിയുടെയും നായികയായി തകര്‍ത്തഭിനയിച്ച നടി. എന്നാല്‍ ഒരു ചെറിയ കാലത്തെ താരപദവിക്കുശേഷം ചാര്‍മിളയുടെ അഭിനയ, വ്യക്തിജീവിതത്തില്‍ തിരിച്ചടികളായിരുന്നു. ബാബു ആന്റണിയുമായുള്ള പ്രണയമായിരുന്നു തുടക്കം. പിന്നീട് അവരുടെ ജീവിതത്തില്‍ സംഭവിച്ചത് പലതും അജ്ഞാതമായ കാര്യങ്ങളായിരുന്നു. അക്കാര്യങ്ങള്‍ ചാര്‍മിള തുറന്നുപറയുകയാണ്.

കൈരളി ടി വിയില്‍ ജോണ്‍ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെ ബി ജംഗ്ഷന്‍ എന്ന പരിപാടിയിലാണ് ചാര്‍മിള മനസ് തുറന്നത്. ബാബു ആന്റണിയുമായു പ്രണയ പരാജയത്തിന് ശേഷമായിരുന്നു കിഷോര്‍ സത്യയുമായുള്ള വിവാഹം. എന്നാല്‍ വിവാഹം മാത്രമേ നടന്നുള്ളൂ, ഒരു ദാമ്പത്യബന്ധം തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല. ബാബു ആന്റണിയുമായുള്ള ബന്ധം തകര്‍ന്ന വിഷമത്തിലിരിക്കുമ്പോഴായിരുന്നു കിഷോറുമായി അടുത്തത്. അടിവാരം സിനിമയുടെ സെറ്റില്‍ വച്ചാണ് അടുപ്പം തുടങ്ങിയത്. പിന്നീട് അതു വിവാഹത്തില്‍ കലാശിച്ചു. എന്നാല്‍, ആ ബന്ധം ശരിയായ അര്‍ത്ഥത്തില്‍ നീണ്ടുനിന്നത് മൂന്നുമാസം മാത്രമാണ്. താന്‍ ഇന്നു ഏറ്റവും കൂടുതല്‍ വെറുക്കുന്നത് കിഷോര്‍ സത്യയെ ആണ്.

ഞങ്ങളുടെ വിവാഹത്തിന് റിസപ്ഷന്‍ പോലും ഉണ്ടായിരുന്നില്ല. ഏറ്റവും അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹം കഴിഞ്ഞ ഉടനെ ഒരാള്‍ ചെന്നൈയിലും ഒരാള്‍ ഷാര്‍ജയിലും. തങ്ങള്‍ക്കിടയില്‍ ദാമ്പത്യബന്ധം പോലും ഉണ്ടായില്ല. അധികം വൈകാതെ ആ വിവാഹബന്ധം അവസാനിക്കുകയും ചെയ്തു. ചാര്‍മിളയെ താന്‍ വിവാഹം കഴിച്ച കാര്യം പുറത്താരും അറിയരുതെന്ന മട്ടിലായിരുന്നു കിഷോര്‍ സത്യ.

കേരളത്തില്‍ പറയാന്‍ പാടില്ല. ഇങ്ങോട്ട് പറയാന്‍ പാടില്ല. പുറത്താരോടും ഇക്കാര്യം പറയരുത്. എന്തിനാണ് അങ്ങനെ. ഭര്‍ത്താവും ഭാര്യയുമാണെന്ന് എല്ലാവരും അറിയണം. എന്നെ അവോയ്ഡ് ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് വിവാഹമോചനം നേടിയത്. ഇനി ഒരിക്കലും കാണാന്‍ ഇഷ്ടമില്ലാത്ത ഒരു മുഖം ആരുടേതാണ് എന്ന് ചോദിച്ചപ്പോള്‍ സംശയം കൂടാതെ ചാര്‍മിള പറയുന്നത് കിഷോര്‍ സത്യയുടെ പേരാണ്. നമ്മളെ ഉപോഗിക്കുന്നു എന്ന് തോന്നിയ ഒരാളോടുള്ള ദേഷ്യമാണ് അത്. ഇരുവരും ചേര്‍ന്നാണ് വേര്‍പിരിയാനുള്ള തീരുമാനം എടുത്തത് എന്നും ചാര്‍മിള പറയുന്നു.

 ആത്മഹത്യക്ക് ശ്രമിച്ചതിന് കാരണം ബാബു ആന്റണി

ബാബു ആന്റണിയായിരുന്നു തന്റെ ജീവിതത്തിലെ ആദ്യത്തെ പ്രണയമെന്നാണ് ചാര്‍മിള പറയുന്നത്. നാല് വര്‍ഷത്തോളം ഞങ്ങള്‍ ഒരുമിച്ച് കഴിഞ്ഞു. പക്ഷേ വിവാഹത്തില്‍ എത്തിയില്ല. ബാബു ആന്റണി തന്നെ വിവാഹം കഴിക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചു. അത് സംഭവിച്ചില്ല. ബാബു ആന്റണി വിവാഹത്തില്‍ നിന്നു പിന്‍മാറിയതിനാല്‍ മരിക്കാന്‍ തന്നെ താന്‍ തീരുമാനിച്ചുറപ്പിച്ചിരുന്നു. അതിനു വേണ്ടി തന്നെയാണ് ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചത്.
charmi
യുഎസില്‍ പോയി വന്ന ശേഷം വിവാഹം ചെയ്യാമെന്നായിരുന്നു ബാബു ആന്റണി പറഞ്ഞിരുന്നത്. എന്നാല്‍, യുഎസില്‍ പോയ ബാബു പിന്നീട് മടങ്ങി വന്നില്ല. ഇതോടെ മരിക്കാന്‍ തീരുമാനിച്ചുറപ്പിച്ചു. അന്ന് ഉഷാറാണി വീട്ടില്‍ വന്നപ്പോള്‍ കാറു കൊണ്ടു വന്നതു കൊണ്ടാണ് ആശുപത്രിയില്‍ പെട്ടെന്നു എത്തിക്കാന്‍ സാധിച്ചത്. അവര്‍ എത്തുമ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു താന്‍. ബാബു ആന്റണിയുമായുള്ള പ്രണയബന്ധം അച്ഛന്‍ വിലക്കിയിരുന്നു. അച്ഛനു സത്യത്തില്‍ ബാബുവിനോടു വെറുപ്പായിരുന്നു. എന്നേക്കാള്‍ പ്രായമുണ്ടെന്നതായിരുന്നു അച്ഛന്റെ എതിര്‍പ്പിനുള്ള ഒരു കാരണം. മറ്റെന്തോ ഒരു കാരണവും ഉണ്ടായിരുന്നു. എന്നാല്‍, അത് എന്താണെന്നു തന്നോടു പറഞ്ഞിട്ടില്ല.

പ്രണയകാലത്ത് ബാബു മാറ്റത്തിന്റെ പാതയിലായിരുന്നു. അതുവരെ പള്ളിയിലൊന്നും പോകാറില്ലാതിരുന്ന ബാബു ആ സമയത്ത് പള്ളിയിലും പോകാറുണ്ടായിരുന്നു. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും മാറ്റത്തിന്റെ പാതയിലായിരുന്നു. ആ സമയത്താണ് അമേരിക്കയിലേക്കു പോകാന്‍ തീരുമാനിച്ചത്. അമേരിക്കയില്‍ പോയി വന്നു വിവാഹം ചെയ്യാമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍, പിന്നീട് ആള്‍ തിരിച്ചുവന്നില്ലെന്നും ചാര്‍മിള പറഞ്ഞു.

രണ്ടു ബന്ധങ്ങള്‍ തകര്‍ന്നിട്ടും താന്‍ തളരാതെ പിടിച്ചുനിന്നു. ആ സമയത്താണ് സഹോദരിയുടെ സുഹൃത്ത് രാജേഷ് വീട്ടില്‍ നിത്യസന്ദര്‍ശകനാകുന്നത്. രാജേഷ് തന്നോടു പ്രണയം പറഞ്ഞു. ആദ്യമൊന്നും താന്‍ അതിനെ പ്രോത്സാഹിപ്പിച്ചില്ല. എന്നാല്‍, പിന്നീട് രാജേഷിന്റെ നിര്‍ബന്ധത്തിനു വഴങ്ങി വിവാഹത്തിനു തയ്യാറാകുകയായിരുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനു തൊട്ടുമുമ്പാണ് രാജേഷ് തന്നെക്കാള്‍ പ്രായം കുറഞ്ഞയാളാണെന്നു മനസ്സിലാക്കുന്നത്. രാജേഷുമായുള്ള ബന്ധവും അധികകാലം നീണ്ടുനിന്നില്ലെന്നു ചാര്‍മിള പറയുന്നു. സിനിമയില്‍ അവസരം കുറഞ്ഞ ചാര്‍മിള ഇപ്പോള്‍ ചില മലയാളം സീരിയലുകളില്‍ മുഖം കാണിക്കുന്നുണ്ട്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS