കീ​ഴാ​റ്റൂ​രി​ലെ വ​യ​ൽ​ക്കി​ളി സ​മ​ര​ത്തോടു താ​ൽ​പ​ര്യ​മി​ല്ല; ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റാ​ൻ ന​ട​ത്തു​ന്ന​ സമരക്കാർ തൊഴിലാളികളല്ലെന്ന് ഐ​എ​ൻ​ടി​യു​സി

കോ​ഴി​ക്കോ​ട്: കീ​ഴാ​റ്റൂ​രി​ൽ വ​യ​ൽ​നി​ക​ത്തി​യു​ള്ള ദേ​ശീ​യ​പാ​ത ബൈ​പ്പാ​സ് നി​ർ​മാ​ണ​ത്തി​നെ​തി​രാ​യ വ​യ​ൽ​ക്കി​ളി​ക​ളു​ടെ സ​മ​ര​ത്തി​നോ​ടു ഐ​എ​ൻ​ടി​യു​സി​ക്ക് താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് ഐ​എ​ൻ​ടി​യു​സി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റും സം​സ്ഥാ​ന അ​ധ്യ​ക്ഷ​നു​മാ​യ ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ.

ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റാ​ൻ വി​ക​സ​ന​വി​രു​ദ്ധ സ​മ​രം ന​ട​ത്തു​ന്ന​വ​ർ തൊ​ഴി​ലാ​ളി​ക​ള​ല്ല. തൊ​ഴി​ൽ പ്ര​ശ്നം ഉ​ന്ന​യി​ച്ച​ല്ല കീ​ഴാ​റ്റൂ​രി​ൽ സ​മ​രം ന​ട​ത്തു​ന്ന​ത്. അ​വ​ർ​ക്ക് അ​വ​രു​ടേ​താ​യ താ​ൽ​പ​ര്യ​ങ്ങ​ളു​ണ്ടെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

വി​ക​സ​ന​ത്തി​ന് റോ​ഡു​ക​ൾ അ​ത്യാ​വ​ശ്യ​മാ​ണെ​ന്നി​രി​ക്കെ അ​തി​നാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ്. റോ​ഡ് വ​രു​ന്ന​തി​നെ ത​ട​സ​പ്പെ​ടു​ത്തി ഒ​രു കൂ​ട്ടം ആ​ളു​ക​ൾ ചേ​ർ​ന്ന് സ​മ​രം ന​ട​ത്തു​ന്ന​തി​നോ​ട് യോ​ജി​ക്കു​ന്നി​ല്ല. അ​ത്ത​രം സ​മ​ര​ങ്ങ​ളെ പി​ന്തു​ണ​ച്ചു​കൊ​ണ്ട് ഒ​രു സം​ഘ​ട​ന​യ്ക്കും മു​ന്നോ​ട്ടു​പോ​വാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts