സി​നി​മ​യി​ൽ ഉ​ട​നീ​ളം നി​റ​ഞ്ഞു നി​ൽ​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല; നി​മി​ഷ സ​ജ​യ​ൻ

അ​ഭി​ന​യി​ക്കു​ന്ന സി​നി​മ​യി​ൽ ഉ​ട​നീ​ളം നി​റ​ഞ്ഞു നി​ൽ​ക്കു​വാ​ൻ താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് ന​ടി നി​മി​ഷ സ​ജ​യ​ൻ. മാ​ത്ര​മ​ല്ല ന​ല്ല സി​നി​മ​യു​ടെ ഭാ​ഗ​മാ​യി നി​ൽ​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം മാ​ത്ര​മാ​ണ് ത​നി​ക്കു​ള്ള​തെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ട​യി​ലാ​ണ് നി​മി​ഷ വ്യ​ക്ത​മാ​ക്കി​യ​ത്.

താ​ൻ ഒ​രു പ​ക്വ​ത​യി​ല്ലാ​ത്ത പെ​ണ്‍​കു​ട്ടി​യാ​ണെ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ പ​റ​യാ​റു​ണ്ട്. എ​ന്നാ​ൽ എ​നി​ക്ക് ല​ഭി​ച്ച സി​നി​മ​ക​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ൾ ബോ​ൾ​ഡാ​ണ്. എ​ന്‍റെ സ്വ​ഭാ​വ​ത്തി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ ഞാ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​തു ക​ണ്ട സു​ഹൃ​ത്തു​ക്ക​ൾ എ​നി​ക്ക് അ​ഭി​ന​യി​ക്കാ​ൻ അ​റി​യാ​മെ​ന്ന് പ​റ​യാ​റു​ണ്ട്. ജീ​വി​ത​ത്തി​ലെ ചി​ല പ്ര​ത്യ​ക അ​വ​സ്ഥ​ക​ളാ​ണ് പെ​ണ്‍​കു​ട്ടി​ക​ളെ ബോ​ൾ​ഡാ​ക്കി മാ​റ്റു​ന്ന​ത്. എ​ന്നാ​ൽ അ​ത്ത​രം അ​നു​ഭ​വ​ങ്ങ​ൾ എ​നി​ക്ക് ഉ​ണ്ടാ​യി​ട്ടി​ല്ല.

കാ​മ​റ​യ്ക്കു പി​ന്നി​ൽ ത​മാ​ശ​ക​ൾ പ​റ​യു​ന്ന ആ​ളാ​ണ് സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്. ക​ണ്ണു​ക​ൾ കൊ​ണ്ടു പോ​ലും അ​ഭി​ന​യി​ക്കു​ന്ന​യാ​ളാ​ണ് ഫ​ഹ​ദ് ഫാ​സി​ൽ. അ​തീ​വ സൂ​ക്ഷ​മ​ഭാ​വ​ങ്ങ​ൾ കൊ​ണ്ട് ടേ​ക്കി​ൽ ടോ​വി​നോ തോ​മ​സ് വി​സ്മ​യി​പ്പി​ക്കും. സെ​റ്റി​ൽ മു​ഴു​വ​ൻ സ​മ​യ​വും ക​ഥാ​പാ​ത്ര​മാ​യി ത​ന്നെ നി​ൽ​ക്കു​ന്ന​യാ​ളാ​ണ് ഷെ​യ്ൻ നി​ഗം.

ടോ​വി​നോ തോ​മ​സി​നെ നാ​യ​ക​നാ​ക്കി മ​ധു​പാ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​രു കു​പ്ര​സി​ദ്ധ പ​യ്യ​നി​ലാ​ണ് നി​മി​ഷ ഇ​പ്പോ​ൾ അ​ഭി​ന​യി​ക്കു​ന്ന​ത്.

Related posts