അ​നു​മ​തി​യി​ല്ലാ​തെ ആ​രെ​ങ്കി​ലും ചി​ത്രം നി​ർ​മി​ച്ചാ​ൽ..! കോ​ട്ട​യം കു​ഞ്ഞ​ച്ച​ന്‍റെ ര​ണ്ടാം​ഭാ​ഗ​മില്ല; പ്രോജക്ട് ഉപേക്ഷിച്ചെന്ന് വിജയ് ബാബു

സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം കോ​ട്ട​യം കു​ഞ്ഞ​ച്ച​ന്‍റെ ര​ണ്ടാം ഭാ​ഗം ഒ​രു​ങ്ങു​മെ​ന്ന് ന​ട​ന്മാ​രാ​യ മ​മ്മൂ​ട്ടി, ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നി​ർ​മാ​താ​വ് വി​ജ​യ് ബാ​ബു സം​വി​ധാ​യ​ക​ൻ മി​ഥു​ൻ മാ​നു​വ​ൽ തു​ട​ങ്ങി​യ​വ​ർ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നാ​യി ത​ങ്ങ​ളെ ആ​രും സ​മീ​പി​ച്ചി​ട്ടി​ല്ലെ​ന്നും അ​നു​മ​തി​യി​ല്ലാ​തെ ആ​രെ​ങ്കി​ലും ചി​ത്രം നി​ർ​മി​ച്ചാ​ൽ അ​ത് ത​ട​യു​മെ​ന്നും ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വാ​യ എം. ​മ​ണി അ​റി​യി​ച്ചു.

സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗം നി​ർ​മി​ക്കാ​ൻ ആ​വ​ശ്യ​മാ​യ റൈ​റ്റ്സ് നി​യ​മ​പ​ര​മാ​യി ആ​രും ത​ങ്ങ​ളി​ൽ നി​ന്നും വാ​ങ്ങി​യി​ട്ടി​ല്ലെ​ന്നും കോ​ട്ട​യം​കു​ഞ്ഞ​ച്ച​ന്‍റെ പി​ന്ന​ണി പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു. മാ​ത്ര​മ​ല്ല ആ​ദ്യ സി​നി​മ​യു​ടെ പേ​രും പോ​സ്റ്റ​റു​ക​ളും ര​ണ്ടാം ഭാ​ഗ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച​തി​നെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു.

കോ​ട്ട​യം ചെ​ല്ല​പ്പ​നെ​ന്നോ കോ​ട്ട​യം കു​ഞ്ഞ​പ്പ​നെ​ന്നോ മ​റ്റ് പേ​ര് ഉ​പ​യോ​ഗി​ച്ചു സി​നി​മ നി​ർ​മി​ച്ചോ​ളു എ​ന്നും സം​വി​ധാ​യ​ക​ൻ സു​രേ​ഷ് ബാ​ബു നി​ർ​ദ്ദേ​ശി​ച്ചു. കൂ​ടാ​തെ ഇ​വ​ർ മ​മ്മൂ​ട്ടി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​താ​ണെ​ന്നും ഇ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

കോ​ട്ട​യം കു​ഞ്ഞ​ച്ച​ൻ ര​ണ്ടാം ഭാ​ഗം ഉ​പേ​ക്ഷി​ക്കു​ന്ന​താ​യും എ​ന്നാ​ൽ കോ​ട്ട​യം പ​ശ്ചാ​ത്ത​ല​മാ​യു​ള്ള മ​റ്റൊ​രു മ​മ്മൂ​ട്ടി ചി​ത്രം ത​യ്യാ​റാ​ക്കു​മെ​ന്നും നി​ർ​മാ​താ​വും ന​ട​നു​മാ​യ വി​ജ​യ് ബാ​ബു അ​റി​യി​ച്ചു. ജ​യ​സൂ​ര്യ നാ​യ​ക​നാ​യി എ​ത്തി​യ ആ​ട് 2 വി​ന്‍റെ നൂ​റാം ദി​നാ​ഘോ​ഷ​ത്തി​ലാ​യി​രു​ന്നു കോ​ട്ട​യം കു​ഞ്ഞ​ച്ച​ന്‍റെ ര​ണ്ടാം ഭാ​ഗം താ​ൻ ഒ​രു​ക്കു​മെ​ന്ന് സം​വി​ധാ​യ​ക​ൻ മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സ് അ​റി​യി​ച്ച​ത്.

തു​ട​ർ​ന്ന് സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ ചി​ത്ര​ത്തെ വ​ര​വേ​റ്റ് നി​ര​വ​ധി പോ​സ്റ്റു​ക​ളും പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഏ​വ​രെ​യും നി​രാ​ശ​രാ​ക്കു​ക​യാ​ണ് ചി​ത്ര​ത്തെ സം​ബ​ന്ധി​ച്ച പു​തി​യ വാ​ർ​ത്ത.

Related posts