​വയ​ല്‍​ക്കി​ളി സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം; കീ​ഴാ​റ്റൂ​രി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​ന് പാ​സ്പോ​ര്‍​ട്ടും  വീ​സ​യും വേ​ണോയെന്ന് ​തീ​ശ​ൻ പാ​ച്ചേ​നി

ത​ളി​പ്പ​റ​മ്പ്: കീ​ഴാ​റ്റൂ​രി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​ന് സി​പി​എം ഓ​ഫീ​സി​ല്‍ നി​ന്ന് പാ​സ്പോ​ര്‍​ട്ടും വീ​സ​യും വാ​ങ്ങേ​ണ്ടി​വ​രു​മോ​യെ​ന്ന് സി​പി​എം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ന്‍ പാ​ച്ചേ​നി. ഇ​വി​ടേ​ക്ക് പു​റ​ത്തു​നി​ന്നു​ള്ള​വ​രെ ക​യ​റ്റി​ല്ലെ​ന്നാ​ണ് സി​പി​എം ഇ​പ്പോ​ള്‍ പ​റ​യു​ന്ന​ത്. അ​വി​ടെ സി​പി​എം ചെ​ക്പോ​സ്റ്റ് നി​ര്‍​മി​ച്ചാ​ല്‍ അ​ത് ജ​നം ത​ക​ര്‍​ത്തെ​റി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത​ളി​പ്പ​റ​മ്പി​ല്‍ കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച വ​യ​ല്‍​ക്കി​ളി സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചു ന​ട​ത്തി​യ പ്ര​തി​ഷേ​ധ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​രു സ​ര്‍​വേ​ക്ക​ല്ലെ​ടു​ത്ത് വെ​ച്ചാ​ല്‍ തീ​രു​ന്ന​ത​ല്ല കീ​ഴാ​റ്റൂ​ര്‍ പ്ര​ശ്ന​മെ​ന്ന് ജ​യ​രാ​ജ​ന്‍ മ​ന​സി​ലാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​യ​ല്‍​ക്കി​ളി​ക​ളു​ടെ ആ​ത്മാ​ഹൂ​തി ശ്ര​മം ജ​നം ത​ള​ളി​യെ​ന്ന് പ​റ​യു​ന്ന ജ​യ​രാ​ജ​ന്‍ അ​വ​രു​ടെ മ​ര​ണ​മാ​ണ് കൊ​തി​ക്കു​ന്ന​തെ​ന്നും പാ​ച്ചേ​നി കു​റ്റ​പ്പെ​ടു​ത്തി. ഭൂ​വു​ട​മ​ക​ളെ​ല്ലാം സ​മ്മ​ത​പ​ത്രം ന​ല്‍​കി​യെ​ന്ന് ജ​യ​രാ​ജ​ന്‍ പ​റ​യു​ന്ന​ത്, ക​ല്ലു​വെ​ച്ച നു​ണ​ക​ളാ​ണ് ഇ​വ​ര്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്.

വ​യ​ല്‍​ക്കി​ളി നേ​താ​വ് സു​രേ​ഷ് കീ​ഴാ​റ്റൂ​രും കോ​ണ്‍​ഗ്ര​സ് സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ എ​ത്തി​യി​രു​ന്നു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്റ് പി.​എം.​പ്രേം​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ല്ലി​ങ്കീ​ല്‍ പ​ത്മ​നാ​ഭ​ന്‍, ര​ജ​നി ര​മാ​ന​ന്ദ്, ജോ​ഷി ക​ണ്ട​ത്തി​ല്‍, ടി.​ജ​നാ​ര്‍​ദ്ദ​ന​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഇ.​ടി.​രാ​ജീ​വ​ന്‍, എ.​ഡി.​സാ​ബൂ​സ്, രാ​ജീ​വ​ന്‍ ക​പ്പ​ച്ചേ​രി, വ​ല്‍​സ​ല പ്ര​ഭാ​ക​ര​ന്‍, വി.​ജാ​ന​കി, രാ​ഹു​ല്‍ ദാ​മോ​ദ​ര​ന്‍​എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

 

Related posts