നമുക്കും ഒന്നു പോയാലോ..! ബംഗ്ലളൂരിലേക്ക് കെ​എ​സ്ആ​ർ​ടി​സി സൂപ്പർ ഫാസ്റ്റിൽ യാ​ത്ര​പോ​കാം: കൈനിറയെ സ​മ്മാ​ന​വും നേ​ടാം

ksrtc-lചെ​റു​പു​ഴ : കാ​ഞ്ഞ​ങ്ങാ​ട് ഡി​പ്പോ​യി​ല്‍ നി​ന്ന് പു​തി​യ​താ​യി സ​ര്‍​വീ​സ് ആ​രം​ഭി​ച്ച ബം​ഗ​ളൂ​രു കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലെ യാ​ത്ര​ക്കാ​ര്‍​ക്കു സ​മ്മാ​ന​പ​ദ്ധ​തി​യും. മ​ല​യോ​ര​മേ​ഖ​ലാ പാ​സ​ഞ്ച​ര്‍ അ​സോ​സി​യേ​ഷ​നാ​ണു സ​മ്മാ​ന​പ​ദ്ധ​തി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

കാ​ഞ്ഞ​ങ്ങാ​ട് നി​ന്നു പു​തി​യ​താ​യി സ​ര്‍​വീ​സ് ആ​രം​ഭി​ച്ചു വെ​ള്ള​രി​ക്കു​ണ്ട്, ചെ​റു​പു​ഴ, ഇ​രി​ട്ടി വ​ഴി  ബം​ഗ​ളൂ​രു​വി​ലെ​ത്തു​ന്ന സൂ​പ്പ​ര്‍​ഫാ​സ്റ്റ് ബ​സി​ല്‍ ആ​ദ്യ​ത്തെ 30 ദി​വ​സം യാ​ത്ര​ചെ​യ്യു​ന്ന​വ​രി​ല്‍ നി​ന്നു ന​റു​ക്കെ​ടു​ക്കു​ന്ന 10 പേ​ര്‍​ക്കും ഒ​ട​യം​ചാ​ല്‍ മു​ത​ല്‍ പ​യ്യാ​വൂ​ര്‍ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ല്‍ ടി​ക്ക​റ്റ് ബു​ക്കു​ചെ​യ്യു​ന്ന ഏ​ജ​ന്‍​സി​ക്കു​മാ​ണ് ആ​ക​ര്‍​ഷ​ക​മാ​യ സ​മ്മാ​നം ല​ഭി​ക്കു​ക.​

റൂ​ട്ടി​ലെ 25 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ബ​സി​ന് സ്വീ​ക​ര​ണ​വും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ ക​ണ്‍​വീ​ന​ര്‍ എം.​വി.​രാ​ജു​അ​റി​യി​ച്ചു.​വൈ​കു​ന്നേ​രം 6.20 ന് ​കാ​ഞ്ഞ​ങ്ങാ​ട്ട്നി​ന്നു യാ​ത്ര ആ​രം​ഭി​ച്ചു 8.15 ചെ​റു​പു​ഴ, 10 ന് ​ഇ​രി​ട്ടി, പു​ല​ര്‍​ച്ചെ 1.45ന് ​മൈ​സൂ​രു, രാ​വി​ലെ 5.30ന് ​ബെം​ഗ​ളൂ​രു എ​ന്നി​ങ്ങ​നെ​യും തി​രി​കെ രാ​ത്രി 10 ന് ​ബം​ഗ​ളൂ​രു, പു​ല​ര്‍​ച്ചെ 1.45 ന് ​മൈ​സൂ​രു, രാ​വി​ലെ 5.35ന് ​ഇ​രി​ട്ടി, 7.25ന് ​ചെ​റു​പു​ഴ, 9.25ന് ​കാ​ഞ്ഞ​ങ്ങാ​ട് എ​ന്നി​ങ്ങ​നെ​യാ​ണ് ബ​സി​ന്‍റെ സ​മ​യ​ക്ര​മം.

Related posts