ശ​ക്ത​മാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ  പുറംബണ്ട് തകർന്ന് ആലപ്പുഴയിൽ ഒ​മ്പ​തു പാടങ്ങളിലെ കൃഷി നശിച്ചു

ആ​ല​പ്പു​ഴ/ അ​ന്പ​ല​പ്പു​ഴ: ശ​ക്ത​മാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഇ​ന്ന​ലെ​യും ഇ​ന്നു​മാ​യി ഒ​ന്പ​തി​ട​ത്ത് മ​ട​വീ​ണു. മ​ട​വീ​ഴ്ച​യെ​ത്തു​ട​ർ​ന്ന് വെ​ള്ളം ക​യ​റി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ കൃ​ഷി ന​ശി​ച്ചു. കൈ​ന​ക​രി വ​ലി​യ​തു​രു​ത്ത്, മീ​ന​പ്പ​ള്ളി, ച​ന്പ​ക്കു​ളം മൂ​ലേ​പ്പ​ള്ളി​ക്കാ​ട്, പ​ട​ച്ചാ​ൽ, പു​ളി​ങ്കു​ന്ന് ആ​ല​ത്താ​പ്പ​ടി മാ​ട​ന്പാ​ക്കം, കാ​വാ​ലം മ​ണ​ലേ​രി​ക്ക​ൽ, പൊ​ങ്ങ പൂ​പ്പ​ള്ളി പാ​ട​ശേ​ഖ​രം, അ​യ്യ​നാ​ട് പാ​ട​ശേ​ഖ​രം, പു​ന്ന​പ്ര വെ​ട്ടി​ക്ക​രി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് മ​ട​വീ​ണ​ത്.

ഇ​ന്ന് രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് വെ​ട്ടി​ക്ക​രി പാ​ട​ത്ത് മ​ട​വീ​ണ​ത്. ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ പു​റം​ബ​ണ്ട് ത​ക​ർ​ന്ന് വെ​ള്ളം പാ​ട​ത്തേ​ക്ക് ഇ​ര​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. വി​ത​ക​ഴി​ഞ്ഞ് 15 ദി​വ​സ​ത്തോ​ള​മാ​യി. 520 ഏ​ക്ക​റു​ള്ള പാ​ട​ശേ​ഖ​ര​ത്ത് 260 ഓ​ളം ക​ർ​ഷ​ക​രാ​ണു​ള്ള​ത്.

സ​ർ​ക്കാ​ർ ന​ൽ​കി​യ സ​ബ്സി​ഡി വി​ത്തു​ക​ൾ​ക്കു പു​റ​മെ കൂ​ടു​ത​ൽ വി​ത്ത് സ്വ​ന്തം​നി​ല​ക്കു വാ​ങ്ങി ക​ർ​ഷ​ക​ർ വി​ത​ച്ചി​രു​ന്നു. മ​ട വീ​ണ​തോ​ടെ വ​ൻ സാ​ന്പ​ത്തി​ക ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

Related posts