‘ഏറെ കാത്തിരുന്ന വില്ലന്‍’! മലയാളികള്‍ അധികം ശ്രദ്ധിക്കാതിരുന്ന ഒരു തലക്കെട്ട്; വൈറലായി മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്

hfhfgthfകൊച്ചിയില്‍ യുവനടി ആക്രമത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കേസിലെ ആ പ്രമുഖ നടന്‍ ദിലീപാണെന്ന് അറിഞ്ഞ് ആദ്യ ഭാര്യ മഞ്ജു വാര്യര്‍ ബോധംകെട്ടു വീഴുകയായിരുന്നെന്നും മഞ്ജു പൊട്ടിക്കരഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മഞ്ജു അത് മുന്‍കൂട്ടി അറിഞ്ഞിരുന്നെന്ന് മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയാതെ തന്നെ പറഞ്ഞിരുന്നു. അടക്കിവച്ച സങ്കടം ചങ്ക് പൊട്ടി കരഞ്ഞ് തീര്‍ത്തതാകാം മഞ്ജു.

മേയ് 29-ാം തീയതി മഞ്ജുവാര്യര്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മൂവി സോങ്ങിന്റെ പ്രമോ ക്യാപ്ഷനാണ് ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. ‘ഏറെക്കാത്തിരുന്ന വില്ലന്‍’ എന്നതായിരുന്നു ആ പാട്ടിന് മഞ്ജു കൊടുത്ത അടിക്കുറിപ്പ്. ആദ്യമൊന്നും മലയാളികള്‍ കാണാതിരുന്ന ഈ ക്യാപ്ഷന്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരുക്കുന്ന കാര്യങ്ങളുമായി ആരാധകര്‍ ചേര്‍ത്ത് വായിക്കുകയാണ്. വീഡിയോ പ്രമോയിലെ ക്യാപ്ഷന്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. പലപ്പോഴും മഞ്ജു പലതും പറയാതെ പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ ശക്തമായ നിലപാട് എടുത്ത സിനിമാക്കാര്‍ വളരെ ചുരുക്കമാണ്. നടിയുടെ കേസിലെ ഗൂഢാലോചന ആദ്യം തുറന്ന് പറഞ്ഞത് മഞ്ജുവാര്യരാണ്. പല പ്രമുഖരും മാഫിയയ്ക്കെതിരെ ആഞ്ഞടിച്ചപ്പോഴും സിനിമയ്ക്കുള്ളിലെ ഗൂഢാലോചനയാണ് നടിയുടെ ദുരുവസ്ഥയ്ക്ക് കാരണമെന്ന് പറഞ്ഞത് മഞ്ജു വാര്യര്‍ മാത്രമാണ്.

എങ്ങനെയും കേസ് ഒതുക്കാന്‍ ഉന്നത തലത്തില്‍ നീക്കമുണ്ടെന്നും മഞ്ജു തിരിച്ചറിഞ്ഞിരുന്നു. നടിയെ ആക്രമിച്ചതിനു പിന്നിലേ ഗൂഢാലോചന പുറത്തു കൊണ്ടുവരണം എന്ന് മഞ്ജു വാര്യര്‍ പറഞ്ഞപ്പോള്‍ അവര്‍ക്ക് ചില സത്യങ്ങള്‍ അറിയാമായിരുന്നു എന്നുവേണം കരുതാന്‍. ആക്രമണം നടന്നപ്പോള്‍ നടിയോട് പ്രതികള്‍ ഒരു നടന്റെയും നടിയുടെയും പേര് പറഞ്ഞിരുന്നു. അയാള്‍ക്കിത് ആവശ്യമുണ്ടെന്നും പറഞ്ഞിരുന്നു. ഈ വിവരം ആക്രമത്തിനിരയായ നടി മഞ്ജു വാര്യരുമായി പങ്കുവയ്ക്കുകയും തുടര്‍ന്ന് മഞ്ജു യുദ്ധ മുഖത്തേക്ക് ഇറങ്ങുകയുമായിരുന്നു. സിനിമാ മേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ആളായതിനാല്‍ മഞ്ജുവിന് എല്ലാ സത്യങ്ങളും അറിയാം. ഈ മേഖലയില്‍ ഉള്ള കുടിപ്പക, കുടുംബ വൈരാഗ്യം, സ്വത്ത് തര്‍ക്കം, നാണക്കേടുണ്ടാക്കിയ പ്രചരണത്തിന്റെ പ്രതികാരം തുടങ്ങി എല്ലാം അവര്‍ക്ക് നന്നായി അറിയാം. ഏതായാലും മഞ്ജു ആഗ്രഹിച്ചതുപോലെ ‘ഏറെ കാത്തിരുന്ന വില്ലന്‍’ രംഗത്തുവരിക തന്നെ ചെയ്തു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS