ല​ഹ​രി​യി​ല്ലാ​ത്ത വൈ​ൻ വീ​ട്ടി​ലു​ണ്ടാ​ക്കു​ന്ന​തി​ന് വി​ല​ക്കി​ല്ലെ​ന്ന് എ​ക്സൈ​സ്; കഴക്കൂട്ടത്ത് പിടികൂടിയത് ആയിരം ലിറ്റര്‍ വൈന്‍

തി​രു​വ​ന​ന്ത​പു​രം: ക്രി​സ്മ​സ്-​ന​വ​വ​ത്സ​ര ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ൽ​ക്ക​ഹോ​ൾ സാ​ന്നി​ധ്യ​മി​ല്ലാ​ത്ത വൈ​ൻ ഉ​പ​യോ​ഗം കു​റ്റ​ക​ര​മ​ല്ലെ​ന്ന് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എ​സ്. അ​ന​ന്ത​കൃ​ഷ്ണ​ൻ. ആ​ൽ​ക്ക​ഹോ​ളി​ന്‍റെ സാ​ന്നി​ധ്യ​മി​ല്ലാ​ത്ത വൈ​ൻ ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന​ക​ളൊ​ന്നും എ​ക്സൈ​സ് പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ആ​ൽ​ക്ക​ഹോ​ൾ ക​ല​ർ​ന്ന മ​ദ്യം നി​ർ​മി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​വ​രെ പി​ടി​കൂ​ടാ​നാ​ണ് സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യ​ത്. ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ല​ഹ​രി​യു​ടെ സാ​ന്നി​ധ്യ​മി​ല്ലാ​ത്ത വൈ​ൻ ഉ​പ​യോ​ഗം കൂ​ടി നി​ർ​ദേ​ശ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​മെ​ന്ന ത​ര​ത്തി​ൽ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന വാ​ർ​ത്ത​ക​ളാ​ണു പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ട​തെ​ന്നും ക​മ്മീ​ഷ​ണ​ർ വ്യ​ക്ത​മാ​ക്കി.

കഴക്കൂട്ടത്ത് പിടികൂടിയത് ആയിരം ലിറ്റര്‍ വൈന്‍

ക​ഴ​ക്കൂ​ട്ടം : വി​ൽ​പ്പ​ന​യ്ക്കാ​യി വീ​ട്ടി​ൽ സൂ​ക്ഷി​ച്ച ആ​യി​രം ലി​റ്റ​ർ വൈ​ൻ പി​ടി​കൂ​ടി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തു​മ്പ വി​ജാ​സ് ഹൗ​സി​ൽ ജാ​ന​റ്റ് (50 )നെ ​അ​റ​സ്റ്റ് ചെ​യ്തു. 1200 കു​പ്പി​ക​ളി​ലാ​യി വീ​ടി​ന്‍റെ പ​ല മു​റി​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.​

ക​ഴ​ക്കൂ​ട്ടം എ​ക്സൈ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യാ​യി​ലാ​യി​രു​ന്നു വൈ​ൻ പി​ടി​ക്കൂ​ടി​യ​ത്.​എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദ് കു​മാ​ർ,ഇ​ൻ​സ്പെ​ക്ട​ർ മു​കേ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

Related posts