ക്വ​ട്ടേ​ഷ​ൻ ഒ​ന്ന​ര കോ​ടി​യു​ടെ; അഡ്വാന്‍സ് പതിനായിരം! പ​ൾ​സർ നിർമിക്കുന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​മെ​ന്നും വാ​ഗ്ദാ​നം; ചോ​ദ്യം ചെ​യ്യ​ലി​ല​ട​ക്കം സു​നി​യു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നാ​ണ് ദി​ലീ​പ് പ​റ​ഞ്ഞ​ത്

suni

കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ലെ പു​തി​യ വ​സ്തു​ത​ക​ൾ പു​റ​ത്തു വ​രു​ന്പോ​ൾ ദി​ലീ​പ് പ​ൾ​സ​ർ സു​നി​ക്കു ന​ൽ​കി​യ​ത് ഒ​ന്ന​ര കോ​ടി​യു​ടെ ക്വ​ട്ടേ​ഷ​നെ​ന്നു സൂ​ച​ന.

ഇ​തു കൂ​ടാ​തെ പ​ൾ​സ​ർ സു​നി നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നു ഡേ​റ്റ് ന​ൽ​കാ​മെ​ന്നു​മാ​യി​രു​ന്നു വാ​ഗ്ദാ​നം. പ​ൾ​സ​ർ സു​നി​യു​മാ​യി ഏ​റെ നാ​ള​ത്തെ പ​രി​ച​യം ദി​ലീ​പി​നു​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ചി​രു​ന്നു. ന​ടി​യെ ആ​ക്ര​മി​ക്കു​ന്പോ​ൾ ക്വ​ട്ടേ​ഷ​ൻ ആ​ണെ​ന്നു സു​നി​ത്ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഈ ​വെ​ളി​പ്പെ​ടു​ത്ത​ൽ അ​ടി​സ്ഥാ​ന​മാ​ക്കി പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​മാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ ഗു​ഢാ​ലോ​ച​ന​ക​ൾ​ക്കു തു​ന്പു​ണ്ടാ​ക്കി​യ​ത്. പ​ൾ​സ​ർ സു​നി ദി​ലീ​പ് ചി​ത്ര​മാ​യ ജോ​ർ​ജേ​ട്ട​ൻ​സ് പൂ​ര​ത്തി​ന്‍റെ സെ​റ്റി​ൽ നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ അ​ട​ക്കം പു​റ​ത്തു​വ​ന്ന​തോ​ടെ സു​നി​യും ദി​ലീ​പും ത​മ്മി​ലു​ള്ള ബ​ന്ധം മ​ന​സി​ലാ​ക്കാ​ൻ പോ​ലീ​സി​നു സാ​ധി​ച്ചു. എ​ന്നാ​ൽ, ചോ​ദ്യം ചെ​യ്യ​ലി​ല​ട​ക്കം സു​നി​യു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നാ​ണ് ദി​ലീ​പ് പ​റ​ഞ്ഞ​ത്.

Related posts