കാൻസർ രോഗിയുമായി പോയ ഓട്ടോ തടഞ്ഞ് നിർത്തി  കുടുംബത്തിന് നേരെ ക്രൂരമർദനം;  മർദനത്തിൽ മകളുടെ മുൻവശത്തെ പല്ലുകൾക്ക് ഇളക്കം;  മൂവരും ആശുപത്രിയിൽ ചികിത്സ തേടി

ക​രു​നാ​ഗ​പ്പ​ള്ളി: ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് ഓ​ട്ടോ​റിക്ഷയി​ൽ മ​ട​ങ്ങി​യ കാ​ൻ​സ​ർ രോ​ഗി​യ്ക്കും പ​തി​നൊ​ന്ന് വ​യ​സു​ള്ള മ​ക​ൾ​ക്കും, ഭ​ർ​ത്താ​വി​നും ഗു​ണ്ടാ അ​ക്ര​മ​ത്തി​ൽ പ​രി​ക്ക് .ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് 12 ഓടെ ചി​കി​ത്സ ക​ഴി​ഞ്ഞു വ​ര​വെ ര​ണ്ടു ബെ​ക്കി​ൽ നാ​ലു​പേ​ർ ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ഓ​ട്ടോ ക​ട​ന്നു പോ​കു​വാ​ൻ ഇ​ടം ന​ൽ​കാ​തെ വാ​ഹ​നം ത​ട​ഞ്ഞു നി​ർ​ത്തി ഇ​വ​രെ മ​ർ​ദ്ദി​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് വീ​ട്ട​മ്മ​യും കു​ടും​ബ​വും പ​റ​ഞ്ഞു.

കു​ല​ശേ​ഖ​ര​പു​രം ആ​ദി​നാ​ട് തെ​ക്ക് ക​യ്യാ​ല​ത്ത് സു​രേ​ഷ് (42), ഭാ​ര്യ മാ​യ(33), മ​ക​ൾ ദേ​വി​ക സു​രേ​ഷ് (11) എ​ന്നി​വ​ർ​ക്കാ​ണ് അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ആ​ക്ര​മ​ണ​ത്തി​ൽ അ​ടി​യേ​റ്റ ദേ​വി​ക​യു​ടെ പ​ല്ല് അ​ട​ർ​ന്ന നി​ല​യി​ലാ​ണ്.​ഇ​വ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

കു​ല​ശേ​ഖ​ര​പു​രം കൊ​ച്ചാ​ലും​മൂ​ട് സ്വ​ദേ​ശി​യാ​യ അ​ടു​ത്തി​ടെ മ​റ്റൊ​രു കേ​സി​ൽ ശി​ക്ഷ ക​ഴി​ഞ്ഞി​റ​ങ്ങി​യയാളുടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ലം​ഗ സം​ഘ​മാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് കു​ടും​ബം ക​രു​നാ​ഗ​പ്പ​ള്ളി​ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Related posts