ശ്രീ​കു​റും​ബ ട്ര​സ്റ്റി​ന്‍റെ സ​മൂ​ഹവി​വാ​ഹ​ത്തി​ൽ  ഇ​രു​പ​തു യു​വ​തി​ക​ൾ​ക്ക് മാം​ഗ​ല്യം;   സമൂഹവിവാഹത്തിലൂടെ പ  ഞ്ചുവർഷത്തിനിടെ  590 പേർ വിവാഹിതരായി

വ​ട​ക്ക​ഞ്ചേ​രി: ശോ​ഭാ ലി​മി​റ്റ​ഡി​ന്‍റെ സാ​മൂ​ഹ്യ​സേ​വ​ന വി​ഭാ​ഗ​മാ​യ ശ്രീ​കു​റും​ബ എ​ഡ്യു​ക്കേ​ഷ​ന​ൽ ആ​ൻ​ഡ് ചാ​രി​റ്റ​ബ്ൾ ട്ര​സ്റ്റി​ന്‍റെ ഈ​വ​ർ​ഷ​ത്തെ ഒ​ന്നാം​ഘ​ട്ട സ്ത്രീ​ധ​ന​ര​ഹി​ത സ​മൂ​ഹ​വി​വാ​ഹം മൂ​ല​ങ്കോ​ട് ശ്രീ​കു​റും​ബ ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്നു. ഇ​രു​പ​തു യു​വ​തി​ക​ളാ​ണ് വെ​ള്ളി​യാ​ഴ്ച സു​മം​ഗ​ലി​ക​ളാ​യ​ത്.

ശോ​ഭാ ലി​മി​റ്റ​ഡ് ചെ​യ​ർ​മാ​ൻ എ​മി​രി​റ്റ്സും ട്ര​സ്റ്റി​ന്‍റെ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യു​മാ​യ പി.​എ​ൻ.​സി. മേ​നോ​നും പ​ത്നി ശോ​ഭ മേ​നോ​നും വ​ധു​വ​ര​ൻ​മാ​രെ ആശീർവദിച്ചു. ഇ​തോ​ടെ 2003 മു​ത​ൽ ട്ര​സ്റ്റ് ന​ട​ത്തി​വ​രു​ന്ന സ​മൂ​ഹ​വി​വാ​ഹ​ങ്ങ​ളി​ലൂ​ടെ വി​വാ​ഹി​ത​രാ​യ യു​വ​തി​ക​ളു​ടെ എ​ണ്ണം 590 ആ​യി.

ട്ര​സ്റ്റ് ദ​ത്തെ​ടു​ത്തി​ട്ടു​ള്ള വ​ട​ക്ക​ഞ്ചേ​രി, കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 2500-ലേ​റെ വ​രു​ന്ന ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നാ​ണ് ഓ​രോ സ​മൂ​ഹ​വി​വാ​ഹ​ത്തി​നും യു​വ​തി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഓ​രോ യു​വ​തി​ക്കും നാ​ല​ര​പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ, വ​സ്ത്ര​ങ്ങ​ൾ, പാ​ത്ര​ങ്ങ​ൾ എ​ന്നി​വ​യും ട്ര​സ്റ്റ് ന​ല്കി.

അ​ത​ത് വ​ധൂ​വ​രൻമാ​രു​ടെ വി​ശ്വാ​സ​മ​നു​സ​രി​ച്ചു​ള്ള ച​ട​ങ്ങു​ക​ളാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്. കൂ​ടാ​തെ വി​വാ​ഹ​സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു. വി​വാ​ഹ​ത്തി​നു​മു​ന്പ് യു​വ​തി​ക​ൾ​ക്കും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കും ആ​രോ​ഗ്യം, ശു​ചി​ത്വം, പെ​രു​മാ​റ്റം എ​ന്നി​വ​യ്ക്ക് ഉൗ​ന്ന​ൽ ന​ല്കി​കൊ​ണ്ടു​ള്ള കൗ​ണ്‍​സ​ലിം​ഗും ട്ര​സ്റ്റ് ഒ​രു​ക്കു​ന്നു.

വി​വാ​ഹ​ശേ​ഷം ഇ​വ​രു​ടെ മു​ന്നോ​ട്ടു​ള്ള ജീ​വി​ത​വും ഇ​ട​വേ​ള​ക​ളി​ൽ ട്ര​സ്റ്റ് നി​രീ​ക്ഷി​ക്കു​ക​യും അ​വ​ർ​ക്ക് ആ​വ​ശ്യ​മു​ള്ള സ​ഹാ​യ​ങ്ങ​ൾ ന​ല്കു​ക​യും ചെ​യ്യു​ന്നു.

പി​എ​ൻ​സി. മേ​നോ​ന്‍റെ മ​ക​നും ശോ​ഭ ലി​മി​റ്റ​ഡ് ചെ​യ​ർ​മാ​നു​മാ​യ ര​വി മേ​നോ​ൻ, മു​ൻ മ​ന്ത്രി​മാ​രാ​യ കെ.​ഇ.​ഇ​സ്മ​യി​ൽ, വി.​സി.​ക​ബീ​ർ, അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ, ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​വി​താ മാ​ധ​വ​ൻ, വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ത പോ​ൾ​സ​ണ്‍, ക​ണ്ണ​ന്പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ജി​മോ​ൻ, ഒൗ​ഷ​ധി ചെ​യ​ർ​മാ​ൻ കെ.​ആ​ർ. വി​ശ്വം​ഭ​ര​ൻ തു​ട​ങ്ങി രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക​രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

Related posts