പു​തി​യ ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച​പ്പോ​ൾ പഴയ പൈപ്പ് പുഴയോരത്ത് ഉപേക്ഷിച്ച നിലയിൽ;  പൈപ്പ് മാറ്റണമെന്ന ‍ആവശ്യവുമായി പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ 

മ​ല​ന്പു​ഴ: പു​തി​യ ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച​പ്പോ​ൾ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഭീ​മ​ൻ പൈ​പ്പു​ക​ൾ പു​ഴ​യോ​ര​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ. മു​ക്കൈ​പു​ഴ​യു​ടെ ക​ടു​ക്കാം​കു​ന്നം നി​ലം​പ​തി പാ​ല​ത്തി​നു സ​മീ​പ​ത്താ​ണ് ജ​ല​അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പു​ക​ൾ ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ കി​ട​ക്കു​ന്ന​ത്.

ഏ​തു​സ​മ​യ​വും ഇ​ത് പു​ഴ​യി​ലേ​ക്ക് ഉ​രു​ണ്ടു​വീ​ഴാ​വു​ന്ന സ്ഥി​തി​യി​ലാ​ണ്. ഇ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ പു​ഴ​യി​ലൂ​ടെ ഒ​ഴു​കി​വ​രു​ന്ന ച​പ്പു​ച​വ​റു​ക​ൾ പൈ​പ്പി​ൽ ത​ട​ഞ്ഞ് പു​ഴ​യി​ലെ നീ​രൊ​ഴു​ക്കി​നു ത​ട​സ​മു​ണ്ടാ​കു​ക​യും ചെ​യ്യും.ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ത്ര​യും​വേ​ഗം കൂ​റ്റ​ൻ പൈ​പ്പു​ക​ൾ ഇ​വി​ടെ​നി​ന്നും മാ​റ്റ​ണ​മെ​ന്ന് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts