അടിച്ചുപൊളി ജീവിതത്തിന് മോഷണം പതിവാക്കി വിദ്യാർഥികൾ; മോഷണ മുതൽ വിൽപന നടത്തിയിരുന്നത് ഓൺലൈൻ പോർട്ടുവഴി; വിറ്റുകിട്ടുന്ന പണം മുന്തിയ മൈബൈൽ വാങ്ങാനും ഭക്ഷണത്തിനും

 

ത​ളി​പ്പ​റ​മ്പ്: നി​ര്‍​ത്തി​യി​ട്ട ടൂ​റി​സ്റ്റ് ബ​സി​ല്‍ നി​ന്നും അ​ന്‍​പ​തി​നാ​യി​രം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ള്‍ ക​വ​ര്‍​ച്ച ചെ​യ്ത ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ഏ​ഴി​ന് പു​ല​ര്‍​ച്ചെ 12.30 ന് ​ബ​ക്ക​ളം ജം​ഗ്ഷ​നി​ല്‍ നി​ര്‍​ത്തി​യി​ട്ട മേ​ഘ്ദൂ​ത് ബ​സി​ല്‍ നി​ന്നാ​ണ് സൈ​ക്കി​ളി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം മ്യൂ​സി​ക് സി​സ്റ്റ​വും ലൈ​റ്റു​ക​ളും ഉ​ള്‍​പ്പെ​ടെ അ​ര​ല​ക്ഷം​രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ള്‍ ക​വ​ര്‍​ച്ച ചെ​യ്ത​ത്. ട്രി​പ്പ് ക​ഴി​ഞ്ഞ് ആ​റി​ന് രാ​ത്രി​യി​ലാ​ണ് ബ​സ് ഇ​വി​ടെ പാ​ര്‍​ക്ക് ചെ​യ്ത​ത്.

മേ​ഘ്ദൂ​ത് ട്രാ​വ​ല്‍​സ് മാ​നേ​ജ​ര്‍ പി.​ര​ജീ​ന്ദ്ര​ന്‍റെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് തൊ​ട്ട​ടു​ത്ത ബേ​ക്ക​റി​യി​ലെ സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞ കാ​മ​റ ദൃ​ശ്യ​ത്തി​ല്‍ നി​ന്നാ​ണ് മോ​ഷ്ടാ​ക്ക​ളെ ക​ണ്ടെ​ത്തി​യ​ത്. കു​റ്റി​ക്കോ​ല്‍ പ​ഴ​യ ടോ​ള്‍​ബൂ​ത്തി​ന് സ​മീ​പ​ത്തെ ബ​ന്ധു​ക്ക​ള്‍ കൂ​ടി​യാ​യ ഐ​ടി​ഐ വി​ദ്യാ​ഥി​യും പ്ല​സ്ടു വി​ദ്യാ​ർ​ഥി​യു​മാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​റ​സ്റ്റി​ലാ​യ​ത്.

ഓ​രോ​ന്നി​നും 9000 രൂ​പ​യോ​ളം വി​ല​വ​രു​ന്ന ര​ണ്ട് ആ​ഫ്ലി​ഫ​യ​ര്‍, മ്യൂ​സി​ക് സി​സ്റ്റം, അ​ല​ങ്കാ​ര ലൈ​റ്റു​ക​ള്‍ എ​ന്നി​വ​യൊ​ക്കെ മോ​ഷ്ടാ​ക്ക​ള്‍ ഇ​ള​ക്കി​യെ​ടു​ത്ത് കൊ​ണ്ടു​പോ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ ഇ​ന്ന് ത​ല​ശേ​രി ജു​വൈ​ന​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. കു​റ്റി​ക്കോ​ല്‍ സ്വ​ദേ​ശി​യാ​യ രാ​ഹു​ലി​ന്‍റെ യ​ദു ട്രാ​വ​ല്‍​സ്, ത​ബു, മേ​ഘ്ദൂ​ത്, പേ​ര​റി​യാ​ത്ത മ​റ്റൊ​രു ബ​സ്, ര​ണ്ട് ട്രാ​വ​ല​റു​ക​ള്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ ആ​റ് വാ​ഹ​ന​ങ്ങ​ളി​ലാ​ണ് ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ട​യി​ല്‍ സം​ഘം ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്.

മോ​ഷ​ണ​മു​ത​ലു​ക​ള്‍ വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ച് ഓ​ണ്‍​ലൈ​ന്‍ പോ​ര്‍​ട്ട​ലാ​യ ഒ​എ​ല്‍​എ​ക്‌​സ് വ​ഴി പ​ര​സ്യം ചെ​യ്താ​ണ് വി​ല്‍​പ​ന ന​ട​ത്തി​യി​രു​ന്ന​ത്. മേ​ഘ്ദൂ​ത് ബ​സി​ല്‍ നി​ന്ന് മോ​ഷ്ടി​ച്ച സാ​ധ​ന​ങ്ങ​ൾ വി​ല്‍​ക്കാ​തെ വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ച​ത് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. മ​റ്റ് ബ​സു​ക​ളി​ല്‍ നി​ന്ന് മോ​ഷ്ടി​ച്ച് വി​ല്‍​പ​ന ന​ട​ത്തി​യ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​യ​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

പ​രാ​തി​ക​ള്‍ ല​ഭി​ച്ചാ​ല്‍ പ്ര​തി​ക​ള്‍​ക്കെ​തി​രെ മ​റ്റ് മോ​ഷ​ണ​ങ്ങ​ള്‍​ക്കും കേ​സെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. മോ​ഷ​ണ മു​ത​ലു​ക​ള്‍ ഓ​ണ്‍​ലൈ​ന്‍ വ​ഴി വി​ല്‍​പ​ന ന​ട​ത്തി​യ സം​ഭ​വം ആ​ദ്യ​മാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബ​സ് നി​ര്‍​ത്തി​യി​ട്ട സ്ഥ​ല​ത്ത് മു​മ്പും സ​മാ​ന രീ​തി​യി​ല്‍ ക​വ​ര്‍​ച്ച ന​ട​ന്ന​തി​നാ​ലാ​ണ് സ​മീ​പം സി​സി​ടി​വി കാ​മ​റ സ്ഥാ​പി​ച്ച​ത്.

എ​ട്ടോ​ളം ബ​സു​ക​ള്‍ ഈ ​സ​മ​യം ഇ​വി​ടെ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും കെ​എ​ല്‍ എ​ട്ട് ബി​ജി 4334 ബ​സി​ല്‍ മാ​ത്ര​മാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്. മോ​ഷ​ണ​മു​ത​ലു​ക​ള്‍ വി​റ്റ് മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ വാ​ങ്ങു​ക​യും മു​ന്തി​യ ഹോ​ട്ട​ലി​ല്‍ ക​യ​റി വി​ല​യേ​റി​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യു​മാ​ണ് പ്ര​തി​ക​ള്‍ ചെ​യ്യു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

 

Related posts