Set us Home Page

നിബിരു എത്തുന്നത് ലോകാവസാനത്തിനായോ…? പ്ലാനറ്റ് എക്‌സ് എന്നറിയപ്പെടുന്ന ഗ്രഹം എത്തുക ഏപ്രില്‍ 23ന്; നിബിരുവിന്റെ ആഗമനം ലോകത്ത് സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങള്‍ ഇങ്ങനെ…

ലോകാവസാനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ എന്നും മനുഷ്യന് ഒരേപോലെ കൗതുകവും പേടിയുമാണ് സമ്മാനിക്കുക. ബഹിരാകാശത്ത് സ്ഥിതി ചെയ്യുന്ന ഒരു അദൃശ്യ ഗ്രഹം ഭൂമിയുടെ നിലനില്‍പ്പിന് ഭീഷണി സൃഷ്ടിക്കുന്നുവെന്നും, അത് ക്രമേണ ലോകവാസനത്തിലേക്ക് എത്തുമെന്ന വാദവുമായി ചില ശാസ്ത്രജ്ഞന്മാര്‍ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.

പ്ലാനറ്റ് എക്സ് എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന ഈ ഗ്രഹത്തിന്റെ ഔദ്യോഗിക നാമം ”നിബുരു” എന്നാണ്. നിബുരു ഒരു ഗ്രഹമല്ലെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കോണ്‍സ്പിറസി തിയറിസ്റ്റുകള്‍ അത് അംഗീകരിക്കുന്നില്ല. ഇക്കൂട്ടരുടെ ഏറ്റവും പുതിയ പ്രവചനം ഈ വരുന്ന ഏപ്രില്‍ 23ന് നിബുരു ആകാശത്ത് പ്രത്യക്ഷപ്പെടുമെന്നും, അത് ലോകവസാനത്തിന്റെ ആരംഭമാകുമെന്നുമാണ്.

നിബിരു ഭൂമിയില്‍ വന്നിടിക്കുമെന്ന പ്രവചനം ഇത് മൂന്നാം തവണയാണ് ആവര്‍ത്തിക്കുന്നത് 2015ഏപ്രിലിലും 2016 ഡിസംബറിലും ആയിരുന്നു ആ ദിവസങ്ങള്‍. നിബിരുവിന്റെ വരവോടെ മൂന്നാം ലോക മഹായുദ്ധത്തിനു തുടക്കമാകുമെന്നാണ് ഡേവിഡ് മിയേഡ് എന്നയാളുടെ പ്രവചനം.

2018 ഏപ്രിലിലായിരിക്കും അത് സംഭവിക്കുക. അതില്‍ത്തന്നെ ഏപ്രില്‍ 23നായിരിക്കും എല്ലാറ്റിന്റെയും തുടക്കം. ബൈബിള്‍ വചനങ്ങളെയും ഇത്തരമൊരു പ്രവചനത്തിനു വേണ്ടി ആശ്രയിച്ചിട്ടുണ്ട് ഡേവിഡ്.

‘ദ് ട്വല്‍ത്ത് പ്ലാനറ്റ്’ എന്ന പുസ്തകത്തിലൂടെ 1976ല്‍ അമേരിക്കന്‍ എഴുത്തുകാരന്‍ സക്കറിയ സിഷിന്‍ ആണ് ആദ്യമായി നിബിരുവിനെ ലോകത്തിനു പരിചയപ്പെടുത്തുന്നത്. ‘അന്നുനാക്കി’ എന്ന അന്യഗ്രഹജീവികള്‍ കയ്യേറിയതാണ് ആ ഗ്രഹം എന്നാണ് വിശ്വാസം.

അവരാണ് മനുഷ്യനെ സൃഷ്ടിച്ചതും! ‘ടിയാമത്ത്’ എന്ന ഗ്രഹവുമായി ഒരിക്കല്‍ നിബിരു കൂട്ടിയിടിച്ചു. അങ്ങനെയാണ് ഭൂമി സൃഷ്ടിക്കപ്പെടുന്നതെന്നും സിഷിന്‍ എഴുതുന്നു. ആഫ്രിക്കയില്‍ സ്വര്‍ണ ഖനനത്തിനു വേണ്ടി ശ്രമിച്ചിരുന്നു അന്നുനാക്കി. ഖനികളില്‍ അടിമകളാക്കാന്‍ വേണ്ടി അവര്‍ സൃഷ്ടിച്ചതാണ് ‘ഹോമോ സാപിയന്‍സ്’ എന്ന മനുഷ്യകുലത്തെയെന്നുമാണ് പുസ്തകത്തിലെ അവകാശവാദം.

ഇന്നേവരെ ഒരു വാനനിരീക്ഷകന്റെയും നാസയുടെ കൂറ്റന്‍ ടെലസ്‌കോപ്പുകളുടെയുമൊന്നും മുന്നില്‍ പ്ലാനറ്റ് എക്‌സ് പ്രത്യക്ഷപ്പെട്ടിട്ടില്ല. നിബിരുവുമായി ബന്ധപ്പെട്ട നുണക്കഥകള്‍ വ്യാപകമായതോടെ നാസ തന്നെ 2012ല്‍ നേരിട്ടു പ്രസ്താവനയിറക്കി വെറുതെ ജനത്തെപ്പറ്റിക്കാനുള്ള തന്ത്രമാണ് നിബിരു എന്നതായിരുന്നു അത്.

അഥവാ നിബിരു ഭൂമിയെ ലക്ഷ്യം വച്ചു വരികയാണെങ്കില്‍ ഗവേഷകര്‍ കഴിഞ്ഞ ദശാബ്ദത്തില്‍ത്തന്നെ ഇക്കാര്യം കണ്ടുപിടിച്ചിരുന്നേനേയെന്നും നാസ വിശദമാക്കി. എങ്കിലും പലരുടെയും മനസ്സിലൂടെ ഇപ്പോഴും പ്ലാനറ്റ് എക്‌സ് ഭൂമിക്കു നേരെ പാഞ്ഞടുത്തു കൊണ്ടിരിക്കുകയാണ് പല ഹോളിവുഡ് പടങ്ങളിലും കണ്ടതുപോലെ.

 

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS