വരാൻ പോകുന്നത് വൻദുരന്തം ! 100 കോ​ടി മ​നു​ഷ്യ​ർ മ​രി​ക്കു​മെ​ന്നു മു​ന്ന​റി​യി​പ്പ്

ഒ​ട്ടാ​വ: കാ​ന​ഡ​യി​ലെ വെ​സ്റ്റേ​ൺ ഒ​ന്‍റാ​റി​യോ സ​ർ​വ​ക​ലാ​ശാ​ല പ്ര​ഫ​സ​ർ ജോ​ഷ്വ പി​യേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ​ക്കു​റി​ച്ചു ന​ട​ത്തി​യ പ​ഠ​ന​ത്തി​ലെ വി​വ​ര​ങ്ങ​ൾ ലോ​ക​ത്തെ​യാ​കെ അ​സ്വ​സ്ഥ​പ്പെ​ടു​ത്തു​ന്ന​താ​ണ്. ആ​ഗോ​ള​താ​പ​നം നി​ല​വി​ലു​ള്ള​തി​ൽ​നി​ന്നു ര​ണ്ട് ഡി​ഗ്രി സെ​ൽ​ഷ്യ​സ് കൂ​ടി​യാ​ല്‍, അ​ടു​ത്ത നൂ​റ്റാ​ണ്ടി​ൽ ഏ​ക​ദേ​ശം 100 കോ​ടി മ​നു​ഷ്യ​രു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്നു പ​ഠ​ന​റി​പ്പോ​ർ​ട്ടി​ൽ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു. എ​ന​ർ​ജീ​സ് ജേ​ണ​ലി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. അ​ന്ത​രീ​ക്ഷ​ത്തി​ൽ കാ​ർ​ബ​ൺ വ​ർ​ധി​ക്കു​ന്ന​താ​ണ് കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന് പ്ര​ധാ​ന കാ​ര​ണം. കാ​ർ​ബ​ണി​ന്‍റെ 40 ശ​ത​മാ​ന​ത്തി​ല​ധി​ക​വും എ​ണ്ണ-​വാ​ത​ക വ്യ​വ​സാ​യ​ത്തി​ലൂ​ടെ​യാ​ണ് അ​ന്ത​രീ​ക്ഷ​ത്തി​ൽ എ​ത്തു​ന്ന​ത്. വ​രാ​നി​രി​ക്കു​ന്ന വ​ലി​യ ദു​ര​ന്ത​ത്തി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ട​ണ​മെ​ങ്കി​ല്‍ പു​റം​ത​ള്ള​പ്പെ​ടു​ന്ന കാ​ർ​ബ​ണി​ന്‍റെ തോ​ത് കു​റ​യ്ക്ക​ണം. ഫോ​സി​ല്‍ ഇ​ന്ധ​ന ഉ​പ​യോ​ഗ​ത്തി​ല്‍​നി​ന്നു പി​ന്തി​രി​യു​ക​യും മ​റ്റ് ഊ​ര്‍​ജ സാ​ധ്യ​ത​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യു​മാ​ണ് ഈ ​അ​പ​ക​ട​ത്തി​ന്‍റെ വ്യാ​പ്തി കു​റ​യ്ക്കാ​നു​ള്ള ഏ​ക പോം​വ​ഴി. ഗ​വ​ൺ​മെ​ന്‍റി​ന്‍റെ​യും കോ​ർ​പ്പ​റേ​റ്റു​ക​ളു​ടെ​യും പൗ​ര​ന്മാ​രു​ടെ​യും ഉ​യ​ർ​ന്ന ത​ല​ത്തി​ലു​ള്ള ന​ട​പ​ടി​ക​ളും ഇ​ട​പെ​ട​ലും ഇ​തി​നാ​യി പ​ഠ​നം ആ​വ​ശ്യ​പ്പെ​ടു​ന്നു.

Read More

ഭൂ​മി​യു​ടെ ‘മു​ഖ​പ്ര​സാ​ദം’ കു​റ​യു​ന്നു ! ഓ​രോ വ​ര്‍​ഷ​വും തി​ള​ക്കം കു​റ​ഞ്ഞു വ​രു​ന്ന​താ​യി ഗ​വേ​ഷ​ക​രു​ടെ ഞെ​ട്ടി​ക്കു​ന്ന ക​ണ്ടെ​ത്ത​ല്‍…

ഭൂ​മി​യു​ടെ മു​ഖ​പ്ര​സാ​ദം ന​ഷ്ട​മാ​വു​ന്നു​വോ…​ഭൂ​മി​യു​ടെ തി​ള​ക്കം കു​റ​യു​ന്ന​താ​യി ശാ​സ്ത്ര​ജ്ഞ​ന്മാ​രു​ടെ ക​ണ്ടെ​ത്ത​ലാ​ണ് ഇ​ത്ത​ര​മൊ​രു ചോ​ദ്യ​ത്തി​ന് ആ​ധാ​രം. ഭൂ​മി​യു​ടെ തി​ള​ക്കം ഭൂ​മി​യി​ലു​ള്ള​വ​ര്‍​ക്ക് കാ​ണാ​നാ​വി​ല്ലെ​ങ്കി​ലും ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ള്‍​ക്ക് ഇ​ത് വ്യ​ക്ത​മാ​യി കാ​ണാം. ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ല്‍ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ളി​ല്‍ നീ​ല നി​റ​ത്തി​ല്‍ തി​ള​ങ്ങു​ന്നൊ​രു ഗ്ര​ഹ​മാ​ണ് ഭൂ​മി​യെ​ന്ന് കാ​ണാം. സൂ​ര്യ​നി​ല്‍ നി​ന്നു​ള്ള പ്ര​കാ​ശം ഭൂ​മി​യി​ല്‍ ത​ട്ടി പ്ര​തി​ഫ​ലി​ക്കു​മ്പോ​ഴാ​ണ് ഈ ​തി​ള​ക്ക​മു​ണ്ടാ​വു​ന്ന​ത്. എ​ന്നാ​ല്‍ ഭൂ​മി പ​ഴ​യ ഭൂ​മി​യ​ല്ലെ​ന്നു പ​റ​ഞ്ഞ​തു​പോ​ലെ ഗ്ര​ഹ​ത്തി​ന് പ​ഴ​യ​തു പോ​ലെ തി​ള​ക്ക​വു​മി​ല്ലെ​ന്ന പ​ഠ​ന​മാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ കു​റേ വ​ര്‍​ഷ​ങ്ങ​ളാ​യി ഭൂ​മി​യു​ടെ തി​ള​ക്കം കു​റ​ഞ്ഞു​വ​രി​ക​യാ​ണെ​ന്നാ​ണ് ശാ​സ്ത്ര​ലോ​ക​ത്തി​ന്റെ ക​ണ്ടെ​ത്ത​ല്‍. ക​ഴി​ഞ്ഞ 20 വ​ര്‍​ഷ​ക്കാ​ല​ത്തെ ഓ​രോ രാ​ത്രി​യി​ലും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചാ​ണ് ബി​ഗ് ബെ​യ​ര്‍ സോ​ളാ​ര്‍ ഓ​ബ്സ​ര്‍​വേ​റ്റ​റി​യി​ലെ ഗ​വേ​ഷ​ക​ര്‍ ഇ​ങ്ങ​നെ ഒ​രു നി​ഗ​മ​ന​ത്തി​ല്‍ എ​ത്തി​യ​ത്. സൂ​ര്യ​നി​ല്‍ നി​ന്നു​ള്ള പ്ര​കാ​ശം ഭൂ​മി​യി​ല്‍ ത​ട്ടി പ്ര​തി​ഫ​ലി​ക്കു​മ്പോ​ഴു​ള്ള എ​ര്‍​ത്ത് ഷൈ​ന്‍ അ​ഥ​വാ ഭൂ​നി​ലാ​വ് ച​ന്ദ്ര​ന്റെ ഇ​രു​ണ്ട വ​ശ​ത്ത് പ​തി​യു​മ്പോ​ഴു​ണ്ടാ​വു​ന്ന വെ​ളി​ച്ചം വി​ശ​ക​ല​നം…

Read More

ചൊവ്വയില്‍ വന്‍സ്വര്‍ണ നിക്ഷേപമോ ? ക്യൂരിയോസിറ്റിയില്‍ പതിഞ്ഞത് സ്വര്‍ണപ്പാറയുടെ ചിത്രങ്ങളെന്ന സംശയത്തില്‍ ഗവേഷകര്‍…

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ പേടകം ക്യൂരിയോസിറ്റി റോവര്‍ ചൊവ്വയില്‍ നിന്നയച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ശാസ്ത്രലോകത്ത് സംസാരവിഷയം. ചൊവ്വയില്‍ തിളങ്ങുന്ന ‘ഗോള്‍ഡണ്‍’ പാറ കണ്ടെത്തിയെന്ന പ്രചരണവും ഇതോടെ ശക്തമാവുകയാണ്. റോവര്‍ അയച്ച ചിത്രം സൂം ചെയ്തപ്പോഴാണ് തിളക്കമുള്ള വിചിത്ര വസ്തു കണ്ടത്. ഇത് സംബന്ധിച്ച് കൂടുതല്‍ ചിത്രങ്ങള്‍ കണ്ടെത്താനും ലഭിച്ച ചിത്രത്തെ കുറിച്ച് പഠിക്കാനുമാണ് ഗവേഷകരുടെ നീക്കം. ‘ലിറ്റില്‍ കൊളോനസി’ എന്നാണ് നാസ ഗവേഷകര്‍ ഈ പാറക്കഷ്ണത്തിന് പേരിട്ടിരിക്കുന്നത്. ഇതിന്റെ ക്ലോസ് അപ് ചിത്രങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അതൊരു ഉല്‍ക്കാശില ആകാനാണ് സാധ്യതയെന്നും ഇതിനാലാണ് വിചിത്ര തിളക്കമെന്നും നാസ ഗവേഷകര്‍ പറഞ്ഞു. എന്നാല്‍ കെമിസ്ട്രി ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ട് വന്നതിനു ശേഷമെ കണ്ടെത്തിയത് എന്താണെന്ന് വ്യക്തമായി പറയാന്‍ സാധിക്കൂ. എന്നാല്‍ ആ സ്ഥലത്തിന്റെ ചിത്രം പകര്‍ത്താനുള്ള റോവറിന്റെ രണ്ടാം ശ്രമം പരാജയപ്പെട്ടു. വിചിത്ര വസ്തുവിന്റെ ക്ലോസ്…

Read More

നിബിരു എത്തുന്നത് ലോകാവസാനത്തിനായോ…? പ്ലാനറ്റ് എക്‌സ് എന്നറിയപ്പെടുന്ന ഗ്രഹം എത്തുക ഏപ്രില്‍ 23ന്; നിബിരുവിന്റെ ആഗമനം ലോകത്ത് സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങള്‍ ഇങ്ങനെ…

ലോകാവസാനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ എന്നും മനുഷ്യന് ഒരേപോലെ കൗതുകവും പേടിയുമാണ് സമ്മാനിക്കുക. ബഹിരാകാശത്ത് സ്ഥിതി ചെയ്യുന്ന ഒരു അദൃശ്യ ഗ്രഹം ഭൂമിയുടെ നിലനില്‍പ്പിന് ഭീഷണി സൃഷ്ടിക്കുന്നുവെന്നും, അത് ക്രമേണ ലോകവാസനത്തിലേക്ക് എത്തുമെന്ന വാദവുമായി ചില ശാസ്ത്രജ്ഞന്മാര്‍ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. പ്ലാനറ്റ് എക്സ് എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന ഈ ഗ്രഹത്തിന്റെ ഔദ്യോഗിക നാമം ”നിബുരു” എന്നാണ്. നിബുരു ഒരു ഗ്രഹമല്ലെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കോണ്‍സ്പിറസി തിയറിസ്റ്റുകള്‍ അത് അംഗീകരിക്കുന്നില്ല. ഇക്കൂട്ടരുടെ ഏറ്റവും പുതിയ പ്രവചനം ഈ വരുന്ന ഏപ്രില്‍ 23ന് നിബുരു ആകാശത്ത് പ്രത്യക്ഷപ്പെടുമെന്നും, അത് ലോകവസാനത്തിന്റെ ആരംഭമാകുമെന്നുമാണ്. നിബിരു ഭൂമിയില്‍ വന്നിടിക്കുമെന്ന പ്രവചനം ഇത് മൂന്നാം തവണയാണ് ആവര്‍ത്തിക്കുന്നത് 2015ഏപ്രിലിലും 2016 ഡിസംബറിലും ആയിരുന്നു ആ ദിവസങ്ങള്‍. നിബിരുവിന്റെ വരവോടെ മൂന്നാം ലോക മഹായുദ്ധത്തിനു തുടക്കമാകുമെന്നാണ് ഡേവിഡ് മിയേഡ് എന്നയാളുടെ പ്രവചനം. 2018 ഏപ്രിലിലായിരിക്കും…

Read More

ഭൂമിയിലെ താപനില 860 ഡിഗ്രിയാകുമ്പോള്‍ ഭൂമി ശുക്രനെപ്പോലെയാകും ! ഛിന്നഗ്രഹങ്ങള്‍ ഭൂമിയിലേക്ക് പാഞ്ഞടുക്കും;ഹോക്കിംഗ് ലോകാവസാനത്തെക്കുറിച്ച് പറഞ്ഞതിങ്ങനെ…

കഴിഞ്ഞ ദിവസം അന്തരിച്ച മഹാശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് ഭൂമിയുടെ നിലനില്‍പ്പിനെക്കുറിച്ച് പറഞ്ഞ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. മനുഷ്യവര്‍ഗം ഇനി എത്രനാള്‍…ധൂര്‍ത്തുപുത്രനെപ്പോലെ നമ്മള്‍ ഭൂമിയെ നശിപ്പിച്ചു കഴിഞ്ഞു. നിലനില്‍ക്കണമെങ്കില്‍ ആകാശത്തേക്കു നോക്കൂ… ഹോക്കിങ് ലോകത്തോട് പറഞ്ഞ വാക്കുകളാണിത്. ലോകജനതയുടെ നിലനില്‍പ്പിന് നിര്‍ണായമാകുന്ന ഏറെക്കാര്യങ്ങള്‍ പറഞ്ഞു തീര്‍ത്തശേഷമാണ് അദ്ദേഹം വിടവാങ്ങുന്നത്. മഹാശാസ്ത്രജ്ഞന്റെ മഹത്തായ വാക്കുകളിലൂടെ… ഭൂമിയില്‍ മനുഷ്യജീവിതം ഇനി 200 വര്‍ഷം കൂടി മാത്രമേ ഉണ്ടാവൂ എന്നാണ് ഹോക്കിംഗ് പ്രവചിച്ചിരിക്കുന്നത്. മനുഷ്യര്‍ക്കു ജീവിക്കാന്‍ മറ്റു ഗ്രഹങ്ങളെ തേടണം. ഒന്നുകില്‍ ഭൂമിയില്‍ ഛിന്നഗ്രഹം വന്നിടിച്ചുള്ള ദുരന്തം. അന്യഗ്രഹ ജീവികളുടെ കടന്നുകയറ്റം. ഇവയല്ലെങ്കില്‍ ആര്‍ജിത ബുദ്ധി വിനാശം വിതയ്ക്കും. ജനസംഖ്യാപ്പെരുപ്പം, കാലാവസ്ഥാ വ്യതിയാനം, വിഭവങ്ങളുടെ അമിതചൂഷണം എന്നിവമൂലം ഭൂമിയില്‍ ജീവിതം ഇനി പ്രയാസമേറിയതാകും. ആഗോളതാപനമാണ് ലോകം നേരിടുന്ന വലിയൊരു പ്രതിസന്ധി. ഇങ്ങനെ മുന്നോട്ടുപോയാല്‍ ഭൂമി ശുക്രനു തുല്യമാകും. താപനില 860 ഡിഗ്രി സെല്‍ഷ്യസ്…

Read More

സര്‍വനാശം വിതയ്ക്കാന്‍ കെല്‍പ്പുള്ള സൗരക്കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന സൂചനയുമായി ശാസ്ത്രജ്ഞര്‍; മുന്നറിയിപ്പ് കിട്ടുന്നത് 15 മിനിറ്റ് മുമ്പ് മാത്രം

ഭൂമിയില്‍ കനത്തനാശം വിതയ്ക്കാന്‍ കെല്‍പ്പുള്ള സൗരക്കൊടുങ്കാറ്റ് എപ്പോള്‍ വേണമെങ്കിലും ആഞ്ഞടിക്കാമെന്ന് ശാസ്ത്രജ്ഞര്‍. ഈ ദുരന്തത്തില്‍ നിന്ന് രക്ഷപെടാനുള്ള മുന്നൊരുക്കം നടത്താന്‍ വെറും പതിനഞ്ചു മിനിറ്റു മാത്രമാണ് മനുഷ്യര്‍ക്ക് ലഭിക്കുകയെന്നും ഇവര്‍ പറയുന്നു. സൂര്യനിലെ കൊറോണല്‍ മാസ് ഇജക്ഷന്‍ (സിഎംഇ) പ്രതിഭാസം മൂലമാണ് സൗരക്കാറ്റ് സംഭവിക്കുന്നത്. സംഭവിക്കുന്നത് സൂര്യനിലാണെങ്കിലും ഭൂമിയില്‍ ഇവയുണ്ടാക്കുന്ന പ്രത്യാഘാതം ഭയങ്കരമായിരിക്കും. സൂര്യനില്‍ നിന്ന് ചില സമയത്ത് സൂര്യവാതങ്ങളും പ്ലാസ്മയും കാന്തിക നക്ഷത്രങ്ങളും കൂട്ടത്തോടെ പുറന്തള്ളപ്പെടുന്നതിനെയാണ് കൊറോണല്‍ മാസ് ഇജക്ഷന്‍ അഥവാ സൂര്യന്റെ ജ്വലനമെന്ന് വിളിക്കുന്നത്. ഭൂമിയുടെ കാന്തിക മണ്ഡലത്തെ തകരാറിലാക്കാന്‍ ഇവക്കാകും. റേഡിയോ തരംഗങ്ങളെ ബാധിക്കാനും ജിപിഎസ് സംവിധാനം തകരാറിലാകാനും വൈദ്യുതി വിതരണ സംവിധാനങ്ങള്‍ തകരാനുമൊക്കെ ഈ സൂര്യജ്വലനം കാരണമാകും. വന്‍തോതിലുള്ള ഊര്‍ജപ്രവാഹം വൈദ്യുത വിതരണ കേന്ദ്രങ്ങളിലെ ട്രാന്‍സ്‌ഫോമറുകളെ തകര്‍ക്കും. മാത്രമല്ല വെറും 15 മിനിറ്റു മുമ്പു മാത്രമേ ഇതു സംബന്ധിച്ച മുന്നറിയിപ്പു ലഭിക്കൂ.…

Read More