തീ​പി​ടി​ത്ത സാ​ധ്യ​ത: ആ​ന​മ​ല വി​നോ​ദസ​ഞ്ചാ​ര​കേ​ന്ദ്രം പ്രവർത്തനം താ​ത്കാ​ലി​ക​മാ​യി നിർത്തി

കോ​യ​ന്പ​ത്തൂ​ർ: കാ​ട്ടു​തീ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ആ​ന​മ​ല വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി. ക​ടു​വാ​സ​ങ്കേ​ത​ത്തി​ലെ ടോ​പ്പ് സ്ലി​പ്പ്, ചി​ന്നാ​ർ എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ ട്ര​ക്കിം​ഗ്, സ​ഫാ​രി, ആ​ന​സ​വാ​രി, ബോ​ട്ടിം​ഗ് എ​ന്നി​വ​യ്ക്കു സൗ​ക​ര്യ​മു​ണ്ടെ​ങ്കി​ലും വേ​ന​ലി​നെ തു​ട​ർ​ന്നു മ​ര​ങ്ങ​ൾ ക​രി​ഞ്ഞു​ണ​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​നം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച​ത്.

നി​ല​വി​ൽ റി​സോ​ർ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​തി​നു മാ​ത്ര​മാ​ണ് അ​നു​വാ​ദ​മു​ള്ള​ത്. മ​ഴ തു​ട​ങ്ങി സാ​ധാ​ര​ണ സ്ഥി​തി​യി​ലെ​ത്തു​ന്പോ​ൾ ഇ​ത്ത​രം സേ​വ​ന​ങ്ങ​ൾ വീ​ണ്ടും തു​ട​ങ്ങു​മെ​ന്ന് ക​ടു​വാ​സ​ങ്കേ​തം അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഷ​ബാ​ബ് പ​റ​ഞ്ഞു.

Related posts