ഇയാള്‍ നോക്കിയ 3310 ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് 17 വര്‍ഷം; ഈ അപൂര്‍വ ബന്ധത്തിന്റെ കഥയറിയാം

nokia6700പുതിയ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ ദിനംതോറും വിപണിയിലെത്തുമ്പോള്‍ പഴയ ഫോണിനെന്തു പ്രസക്തി എന്ന ചോദ്യമുയരാം. എന്നാല്‍ നോക്കിയ തങ്ങളുടെ പഴയ 3310 മോഡല്‍ ഫോണ്‍ പുറത്തിറക്കാന്‍ പോകുന്നുവെന്ന വാര്‍ത്തയ്ക്ക് വന്‍ വരവേല്‍പാണ് ലോകമാകമാനമുള്ള ആളുകളില്‍ നിന്ന് ലഭിച്ചത്. ഈ അവസരത്തിലാണ് ബ്രിട്ടീഷ് സ്വദേശിയായ  ഡേവ് മിഷേലിന്റെ പേര് പ്രസക്തമാകുന്നത്.

കാരണം നോക്കിയ 3310 ഈ 49കാരന്റെ ജീവിതത്തിന്റെ ഭാഗമായിട്ട് 17 വര്‍ഷം പിന്നിട്ടിരിക്കുന്നു. 2000ലാണ് ഇയാള്‍ ഈ ഫോണ്‍ വാങ്ങിയത്. സ്മാര്‍ട്ട് ഫോണുകള്‍ ലോകം കീഴടിക്കെയെങ്കിലും ബാറ്ററി ഒരു പ്രശ്‌നമായി തുടരുന്നു. എന്നാല്‍ രണ്ടാഴ്ചയിലൊരിക്കലാണ് മിഷേല്‍ തന്റെ ഫോണ്‍ റീച്ചാര്‍ജ് ചെയ്യുന്നത്. സുഹൃത്തുക്കള്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും ഫോണുപേക്ഷിക്കാന്‍ മിഷേല്‍ തയ്യാറായില്ല. മിഷേലിന്റെ മകന്‍ പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയപ്പോള്‍ മിഷേലിനും ഒന്നു ബുക്ക് ചെയ്യാന്‍ തുടങ്ങിയതാണ്. എന്നാല്‍ മിഷേലിന് അതു വേണ്ടാ എന്നു പറഞ്ഞതോടെ ശ്രമം ഉപേക്ഷിച്ചു.

Related posts