കരുത്തോടെ വണ്‍പ്ലസ് 3ടി

T-3Dആറു ജിബി റാം, 64 ജിബി സ്‌റ്റോറേജ്, 1.6 ജിഗാഹെര്‍ട്‌സ് പ്രോസസര്‍, 16 എംപി കാമറകള്‍– കരുത്തിന്റെ കാര്യത്തില്‍ വണ്‍പ്ലസ് 3ടിയോട് മുട്ടാവുന്നവര്‍ കുറയും.കഴിഞ്ഞമാസം അവതരിപ്പിച്ച വണ്‍പ്ലസ് 3ടി ഈ ശ്രേണിയിലെ മുന്‍നിരക്കാരനാണ്. 29,999 രൂപ വിലയുള്ള ഈ ഫോണിനു മുടക്കുന്ന തുകയ്ക്കുള്ള പെര്‍ഫോര്‍മന്‍സ് ഉറപ്പ്.

മറ്റു ഫീച്ചറുകള്‍ ഇങ്ങനെ: 5.5 ഇഞ്ച് ഡിസ്‌പ്ലേ, 1.6 ജിഗാഹെര്‍ട്‌സ് ക്വാഡ്–കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസര്‍, ആന്‍ഡ്രോയ്ഡ് 6.0.1 (ഓക്‌സിജന്‍ സ്‌കിന്‍), 3,400 എംഎഎച്ച് ബാറ്ററി (നോണ്‍ റിമൂവബിള്‍), ഡ്യുവല്‍ നാനോ സിം, 4ജി (ബാന്‍ഡ് 40). ഗണ്‍മെറ്റല്‍, സോഫ്റ്റ് ഗോള്‍ഡ് നിറങ്ങളില്‍ ലഭിക്കുന്ന ഫോണിന് 158 ഗ്രാം മാത്രമാണ് ഭാരം.

Related posts