ശശികല പക്ഷത്തെ ലക്ഷ്യമിട്ടുള്ള ആദായനികുതി റെയ്ഡ് കൊച്ചിയിലും; 15 കോടിയുടെ ആറ് ആഡംബര കാറുകൾ പിടിച്ചെടുത്തു

കൊച്ചി: അണ്ണാഡിഎംകെ നേതാവ് വി.കെ. ശശികല പക്ഷത്തെ ലക്ഷ്യമിട്ടുള്ള ആദായനികുതി റെയ്ഡ് കൊച്ചിയിലും. ശശികലയുടെയും ബന്ധുക്കളുടെയും വസതികളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് ഏതാനും ദിവസങ്ങളായി നടത്തുന്ന പരിശോധനകളുടെ തുടർച്ചയയാണ് റെയ്ഡ്. ശശികലയുടെ ബന്ധുവായ ടി.ടി.വി. ദിനകരനുമായി അടുപ്പമുള്ള സൂകേശ് ചന്ദ്രശേഖറിന്‍റെയും അദ്ദേഹത്തിന്‍റെ സുഹൃത്തുകളുടെയും ഫ്ലാറ്റുകളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്.

കൊച്ചിയിൽനിന്നു ആദായനികുതി വകുപ്പ് ആറ് ആഡംബര വാഹനങ്ങളാണ് പിടിച്ചെടുത്തത്. 15 കോടിയുടെ കാറുകൾ പിടിച്ചെടുത്തത്. ഈ കാറുകൾ ബംഗളൂരുവിൽ എത്തിച്ചു. ദിനകരനുവേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പണമെത്തിക്കാനെന്ന പേരിൽ ഡൽഹിയിൽ എത്തിയ സൂകേശിനെ നേരത്തെ അറസ്റ്റു ചെയതിരുന്നു.

ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ 188 കേന്ദ്രങ്ങളിലായിരുന്നു ആദായനികുതി വകുപ്പ് ആദ്യം പരിശോധനകൾ നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനകളിൽ വൻതോതിൽ പണവും സ്വർണവും ഒട്ടേറെ രേഖകളും പിടിച്ചെടുത്തിരുന്നു. ധ​​​​ന​​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ലെ ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ നി​​​ന്നു ല​​​​ഭി​​​​ച്ച വി​​​​വ​​​​ര​​​​ങ്ങ​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണം.

Related posts