ഇങ്ങനെയെക്കെ സംഭവിക്കുമോ..! വീട്ടില്‍ നിധി ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് സിദ്ധന്‍ തട്ടിയത് ലക്ഷങ്ങള്‍

tvm-sidhan-lതിരുവനന്തപുരം: നിധി എടുത്തു നല്‍കാമെന്നു വിശ്വസിപ്പിച്ച് വീട്ടമ്മയുടെ കൈയില്‍ നിന്നും രണ്ടര ലക്ഷം കവര്‍ന്ന വ്യാജ സിദ്ധന്‍ പിടിയില്‍. ഉള്ളൂര്‍ പോങ്ങുംമൂട് ജനശക്തി നഗറില്‍ തോട്ടയ്ക്കാട് ദേവീക്ഷേത്രത്തിനു സമീപത്തെ വീട്ടില്‍ നിധിയുണ്ടെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ കൈയില്‍ നിന്നും രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ വെട്ടുകാട് ലിയോണ്‍ ഹൗസില്‍ വര്‍ഗീസി(44)നെയാണ് മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്.

അയല്‍വാസിയായി താമസിക്കാന്‍ വന്ന സ്ത്രീയാണ് വീട്ടമ്മയ്ക്ക് സിദ്ധനെ പരിചയപ്പെടുത്തി കൊടുത്തത്.   ഇവരുടെ ഭര്‍ത്താവിന്റെ സോറിയായിസ് രോഗത്തിനു ഇയാള്‍ സ്വന്തമായി തയാറാക്കിയ മരുന്ന് നല്‍കുകയായിരുന്നു. ചികിത്സക്കായി മരുന്നുമായി വീട് സന്ദര്‍ശിക്കാറുള്ള ഇയാള്‍ ഈ വീട്ടിനുള്ളില്‍ നിധിയുണ്ടെന്നും, അത് പൂജാവിധി പ്രകാരം എടുത്തു നല്‍കാമെന്നു പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. പൂജ നടത്തുന്നതിനും ഹോമത്തിനുമായി രണ്ടര ലക്ഷത്തോളം രൂപ ചെലവ് വരുമെന്ന് പറഞ്ഞു.

ഇത്രയും തുക ഇപ്പോള്‍ കൈവശമില്ലെന്നു പറഞ്ഞ വീട്ടമ്മയ്ക്ക് ഇയാള്‍ ഒന്നര ലക്ഷം രൂപ നല്‍കി മുദ്രപത്രത്തില്‍ ഒപ്പിട്ടു വാങ്ങുകയായിരുന്നു. തുടര്‍ന്ന് നാലുമാസത്തോളം വീട്ടില്‍ പൂജകള്‍ നടത്തുകയും രണ്ടരലക്ഷം രൂപ വാങ്ങി വീട്ടമ്മയെ കബളിപ്പിക്കുകയുമായിരുന്നു. അതിനു ശേഷം ഇയാള്‍ വീണ്ടും രണ്ടരലക്ഷം രൂപ ആവശ്യപ്പെട്ട് ഒപ്പിട്ട് കൊടുത്ത മുദ്രപത്രം കാണിച്ച്  ഈ സ്ത്രീയെ നിരന്തരം ഭീഷണിപ്പെടുത്തുകയുണ്ടായി. ജീവനില്‍ ഭീഷണിയുണ്ടെന്നു കാണിച്ച് വീട്ടമ്മ മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഇയാളെ പിടികൂടുന്നതിനയി മെഡിക്കല്‍ കോളജ് സിഐ പ്രത്യേക സംഘത്തെ നിയമിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ വഴി വീട്ടമ്മയെ വിളിച്ചു വിവരം മനസിലാക്കിയ പോലീസ് ഇയാളെ തന്ത്രപൂര്‍വം പിടികൂടുകയായിരുന്നു.   ഇയാളെ ചോദ്യം ചെയ്തതില്‍ ഇത്തരത്തിലുള്ള നിരവധി തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

കഴക്കൂട്ടം സൈബര്‍ സിറ്റി എസി പ്രമോദ് കുമാറിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് സിഐ സി. ബിനുകുമാര്‍, എസ്‌ഐ ഗിരിലാല്‍, െ്രെകം എസ്‌ഐ ബാബു, എസിപിഒ വിജയബാബു, സിപിഒമാരായ നസീര്‍, നസീം, എന്നിവരടങ്ങിയ അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍  ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Related posts