തെറ്റ് ചെയ്തിട്ടില്ലെന്ന ആത്മവിശ്വാസം  അതാണ് എല്ലാം..!  സോ​ളാ​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ല​ഭി​ക്കാ​ൻ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കുമെന്ന് ഉ​മ്മ​ൻ​ചാ​ണ്ടി

ക​ണ്ണൂ​ർ: സോ​ളാ​ർ ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ട് ല​ഭി​ക്കു​ന്ന​തി​ന് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി. ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി​യും നി​യ​മ​മ​ന്ത്രി​യും ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല. അ​തു​കൊ​ണ്ടാ​ണ് നി​യ​മ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. കേ​സ് നി​യ​മ​പ​ര​മാ​യി നേ​രി​ടും. രാ​ഷ്‌​ട്രീ​യ​മാ​യി നേ​രി​ടു​ന്ന​ത് സം​ബ​ന്ധി​ച്ച് മു​ന്ന​ണി​യും പാ​ർ​ട്ടി​യും തീ​രു​മാ​നി​ക്കും.

ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് കി​ട്ടി​യാ​ൽ മാ​ത്ര​മേ എ​ന്തെ​ല്ലാം കു​റ്റ​ങ്ങ​ളാ​ണ് ആ​രോ​പി​ച്ചി​ട്ടു​ള്ള​തെ​ന്നും ആ​രെ​ല്ലാ​മാ​ണ് മൊ​ഴി ന​ൽ​കി​യ​തെ​ന്നും വ​സ്തു​താ​പ​ര​മാ​യി വി​ല​യി​രു​ത്താ​നാ​വൂ. ആ​രു​ടെ തെ​ളി​വാ​ണ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്നും കാ​ണാ​ൻ സാ​ധി​ക്കും. ഒ​രു തെ​റ്റും ചെ​യ്യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ നി​ര​പ​രാ​ധി​യാ​ണെ​ന്ന് തെ​ളി​യി​ക്കാ​ൻ ക​ഴി​യു​മെ​ന്ന തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സം ത​നി​ക്കു​ണ്ട്. ഏ​ത് അ​ന്വേ​ഷ​ണ​മാ​യാ​ലും ഭ​യ​പ്പെ​ടു​ന്നി​ല്ല.

ക്രി​മി​ന​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​റ​യു​ന്ന​വ​ർ റി​പ്പോ​ർ​ട്ട് കാ​ണാ​ത്ത ഞ​ങ്ങ​ളു​ടെ അ​വ​കാ​ശം ആ​രു സം​ര​ക്ഷി​ക്കു​മെ​ന്നും ഉ​മ്മ​ൻ​ചാ​ണ്ടി ചോ​ദി​ച്ചു. സോ​ളാ​ർ ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​സ​ഭ​യും മാ​ത്ര​മാ​ണ് ക​ണ്ടി​ട്ടു​ള്ളൂ​വെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ എ​ട്ടി​ന് വേ​ങ്ങ​ര​യി​ൽ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ സി​പി​എം നേ​താ​വ് ടി.​കെ. ഹം​സ ഈ ​റി​പ്പോ​ർ​ട്ടി​നെ കു​റി​ച്ച് പ​രാ​മ​ർ​ശി​ക്കു​ക​യും കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
ഈ ​പ​രാ​മ​ർ​ശ​ത്തെ കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി നി​ശ​ബ്ദ​ത പാ​ലി​ക്കു​ക​യാ​ണെ​ന്നും ഉ​മ്മ​ൻ​ചാ​ണ്ടി പ​റ​ഞ്ഞു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി, കെ.​സി.​ജോ​സ​ഫ് എം​എ​ൽ​എ തു​ട​ങ്ങി​യ​വ​ർ അ​ദ്ദേ​ഹ​ത്തൊ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Related posts