കോവളം: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ക്ഷേത്രത്തിൽ കൊണ്ട് പോയി താലികെട്ടി വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ച് പീഡിപ്പിച്ച കേസിലെ പ്രതിയെ കോവളം പോലീസ് അറസ്റ്റ് ചെയ്തു. കോവളം മുട്ടയ്ക്കാട് ചെറുകോണത്ത് ചാനൽക്കര വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന രതീഷ്( 30) ആണ് അറസ്റ്റിലായത്. പെൺകുട്ടി കോവളം പോലീസിൽ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതിയെ വിഴിഞ്ഞം സർക്കിൾ ഇൻസ്പെക്ടർ എൻ. ഷിബു, കോവളം എസ് ഐ ജി. അജയകുമാർ എന്നിവരാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
Related posts
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിനായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിലെത്തു. മൂന്ന് സ്ഥാനാര്‍ഥികള്‍ക്കായാണ് പ്രിയങ്ക പ്രചാരണം നടത്തുക....ലോക്സഭാ തെരഞ്ഞെടുപ്പ്; സൈബർ ആക്രമണത്തി നെതിരേ കർശന നടപടിയുമായി പോലീസ്
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ കർശന നടപടിയുമായി പോലീസ്. എല്ലാ സാമൂഹ്യമാധ്യമങ്ങളും 24 മണിക്കൂറും കര്‍ശന നിരീക്ഷണത്തിലായിരിക്കുമെന്ന്...മന്ത്രിമാർ പ്രചാരണത്തിനിറങ്ങാത്തത് ഭരണവിരുദ്ധ വികാരം കാരണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിൽ ഭരണവിരുദ്ധ വികാരമുണ്ടെന്നും അത് വോട്ടാകുമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാർ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും വിട്ടു നിൽക്കുകയാണ്....