സോ​ന​ത്തി​നെ​തി​രേ ട്രോ​ൾ പെ​രു​മ​ഴ! കു​രു​ക്കി​ലാ​ക്കി​യ​ത് ട്രോ​ൾ ആ​ക്ര​മ​ണ​ത്തെക്കു​റി​ച്ച് എ​ഴു​തി​യ ലേ​ഖനം

sonam25ബോ​ളി​വു​ഡ് താ​രം സോ​നം ക​പൂ​റി​നെ​തി​രേ വീ​ണ്ടും ട്രോ​ൾ പെ​രു​മ​ഴ. ട്രോ​ൾ ആ​ക്ര​മ​ണ​ത്തെ ക്കു​റി​ച്ച് എ​ഴു​തി​യ ലേ​ഖ​ന​മാ​ണ് സോ​നം ക​പൂ​റി​നെ കു​രു​ക്കി​ലാ​ക്കി​യ​ത്.

ഹി​ന്ദു​സ്ഥാ​ൻ ടൈം​സി​ന്‍റെ ലെ​റ്റ്സ് ടോ​ക്ക് എ​ബൗ​ട്ട് ട്രോ​ൾ​സ് എ​ന്ന കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി സോ​നം എ​ഴു​തി​യ പ​രാ​മ​ർ​ശ​മാ​ണ് വി​ഷ​യ​മാ​യ​ത്. “എ​ന്‍റെ രാ​ജ്യ​ത്തെ ഞാ​ൻ സ​നേ​ഹി​ക്കു​ന്നു. എ​ന്‍റെ അ​ഭി​പ്രാ​യ​ങ്ങ​ൾ പ​റ​യു​ന്ന​തു കൊ​ണ്ടും ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ന്ന​തു കൊ​ണ്ടും ഞാ​ൻ രാ​ജ്യ​ദ്രോ​ഹി​യാ​കാം.

ദേ​ശീ​യ​ഗാ​നം ഒ​ന്നു​കൂ​ടി കേ​ൾ​ക്കൂ.. കു​ട്ടി​യാ​യി​രു​ന്ന​പ്പോ​ൾ കേ​ട്ട ആ ​വ​രി​ക​ൾ ഓ​ർ​ത്തെ​ടു​ക്കൂ… ഹി​ന്ദു, മു​സ്ലിം, സി​ഖ്…’ -ഇ​ങ്ങ​നെ​യാ​യി​രു​ന്നു ലേ​ഖ​ന​ത്തി​ൽ സോ​ന​ത്തി​ന്‍റെ പ​രാ​മ​ർ​ശം. എ​ന്നാ​ൽ ദേ​ശീ​യ ഗാ​ന​ത്തി​ൽ എ​വി​ടെ​യാ​ണ് ഹി​ന്ദു മു​സ്ലിം സി​ഖ്… എ​ന്ന വ​രി​ക​ൾ ഉ​ള്ള​തെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വി​മ​ർ​ശ​ക​ർ ചോ​ദി​ക്കു​ന്നു.

സോ​ന​ത്തി​ന് ദേ​ശീ​യ ഗാ​നം അ​റി​യി​ല്ല, സ്കൂ​ൾ കാ​ല​ത്ത് മാ​ത്ര​മാ​യി​രി​ക്കും സോ​നം ക​പൂ​ർ ദേ​ശീ​യ ഗാ​നം കേ​ട്ടി​ട്ടു​ണ്ടാ​കു​ക എ​ന്നു​മാ​ണ് വി​മ​ർ​ശം.

Related posts