വ്യത്യസ്തനാം മോഷ്ടാവ്..!; ഉറങ്ങിക്കിടക്കുന്ന വരുടെ ശരീരത്തിലെ ആഭരണം മോഷ്ടിക്കുന്നയാൾ വീണ്ടുമെത്തി; ഇന്നലെ മൂ​ന്ന് വീ​ടുകളിൽ നിന്നായി നഷ്ടപ്പെട്ടത് 14 പ​വ​ൻ

thiefമു​ക്കം: ചെ​റി​യ ഒ​രു ഇ​ട​വേ​ള​യ്ക്കുശേ​ഷം മു​ക്കം മേ​ഖ​ല​യി​ൽ വീ​ണ്ടും മോ​ഷ​ണം. അ​ഗ​സ്ത്യ​ൻ മു​ഴി​യി​ലാ​ണ് ഇ​ന്നലെ രാ​ത്രി മോ​ഷ​ണം ന​ട​ന്ന​ത്. ഉ​ൽ​പ്പു​റ​ത്ത് അ​ബ്ദു​ൽ അ​സീ​സി​ന്‍റ വീ​ട്ടി​ൽ ക​യ​റി​യ മോ​ഷ്ടാ​ക്ക​ൾ ഭാ​ര്യ​യു​ടെ ക​ഴു​ത്തി​ൽ കി​ട​ന്ന നാ​ലേ​കാ​ൽ പ​വ​ൻ തൂ​ക്കം വ​രു​ന്ന മാ​ല​യും 5000 രൂ​പ​യും അ​പ​ഹ​രി​ച്ചു. ഇ​ട​വ​നം കു​ന്ന​ത്ത് ഇ.​കെ.​ഹ​രി​ദാ​സ​ന്‍റെ വീ​ട്ടി​ൽനി​ന്ന് ഒ​ൻ​പ​തേ മു​ക്കാ​ൽ പ​വ​ൻ സ്വ​ർ​ണ്ണാ​ഭ​ര​ണ​ങ്ങ​ൾ അ​പ​ഹ​രി​ച്ചു.

തൊ​ട്ട​ടു​ത്ത സി.​കെ.​മു​ഹ​മ്മ​ദി​ന്‍റെ വീ​ട്ടി​ൽ മോ​ഷ​ണ​ശ്ര​മ​വും ന​ട​ന്നു. രാ​ത്രി 12-ന്ശേ​ഷ​മാ​ണ് മു​ഴു​വ​ൻ വീ​ടു​ക​ളി​ലും മോ​ഷ​ണം ന​ട​ന്ന​ത്. ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രു​ടെ ശ​രീ​ര​ത്തി​ൽ അ​ണി​ഞ്ഞി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളാ​ണ് അ​പ​ഹ​രി​ക്ക​പ്പെ​ട്ട​ത്. ഒ​രു മാ​സം മു​ൻ​പ് കാ​ര​ശേ​രി, കൊ​ടി​യ​ത്തൂ​ർ, കീ​ഴു​പ​റ​ന്പ് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ന്നി​രു​ന്നു. ഈ ​കേ​സി​ലെ പ്ര​തി​ക​ളെ ഇ​തു​വ​രെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. അ​തി​നി​ട​യി​ലാ​ണ് വീ​ണ്ടും മോ​ഷ​ണം ന​ട​ന്ന​ത്.

Related posts