വല്ലാത്ത വകുപ്പായിപ്പോയി..! കടുത്ത ചൂടും വരൾച്ചയും മൂലം വാഴകൾ ഉണങ്ങി കർഷകർ ദുരിതത്തിൽ ; കാലവർഷ ക്കെടുതിക്കേ സഹായം നൽകൂവെന്ന് കൃഷിവകുപ്പ്

vazha-lഅ​മ​ര​വി​ള: ക​ടു​ത്ത ചൂ​ടി​ലും വ​ര​ൾ​ച്ച​യി​ലും നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക്കി​ലെ നി​ര​വ​ധി വാ​ഴ ക​ർ​ഷ​ക​ർ ദുരി​ത​ത്തി​ലാ​യി. ന​ഷ്ട​ത്തി​ൽ ഏ​റി​യ പ​ങ്കും ക​ര​വാ​ഴ കൃ​ഷി​യെ ആ​ശ്ര​യി​ച്ച​വ​ർ​ക്കാ​ണെ​ന്ന ക​ണ​ക്കു​ക​ളാ​ണ് പു​റ​ത്ത് വ​രു​ന്ന​ത്. നെ​യ്യാ​റ്റി​ൽ​ക​ര കൃ​ഷി ഓ​ഫീ​സി​ലെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം താ​ലൂ​ക്കി​ൽ ക​ര​വാ​ഴ കൃ​ഷി ന​ട​ത്തി വ​ന്നി​രു​ന്ന 18 ഓ​ളം ക​ർ​ഷ​ക​ർ ന​ല്ല വി​ള​വ് ല​ഭി​ക്കാ​തെ​യും വാ​ഴ​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങി​യും ന​ഷ്ട​ത്തി​ലാ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.​

കി​ണ​റു​ക​ളി​ലും കു​ള​ങ്ങ​ളി​ലും വെ​ള്ളം ക്ര​മാ​തീത​മാ​യി വ​റ്റി​യ​തും മ​ണ്ണി​ൽ ഒ​ഴി​ക്കു​ന്ന വെ​ള്ളം ത​ങ്ങി നി​ൽ​ക്കാ​ത്ത​തു​മാ​ണ് ക​ര​വാ​ഴ ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കി​യ​ത്. നെ​യ്യാ​റ്റി​ൻ​ക​ര ഉൗ​രു​ട്ടു​കാ​ല​യി​ൽ ഒ​ന്ന​ര​യേ​ക്ക​റി​ൽ കൃ​ഷി​യി​റ​ക്കി​യ പെ​രു​ങ്ക​ട​വി​ള സ്വ​ദേ​ശി വേ​ണു​വി​ന് പ​റ​ന്പി​ൽ നി​ന്ന് ഒ​രൊ​റ്റ വാ​ഴ പോ​ലും വ​ള​യി​ച്ചെ​ടു​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ഒ​ന്ന​ര​യേ​ക്ക​ർ സ്ഥ​ലം അ​ന്പ​തി​നാ​യി​രം രൂ​പ​ക്ക് പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് വേ​ണു കൃ​ഷി​യി​റ​ക്കി​യ​ത്.

ന​ട്ട് ആറ് മാ​സ​ത്തി​നി​ട​യി​ൽ കു​ല​ച്ച വാ​ഴ​ക​ൾ ജ​ല​ദൗ​ർ​ല​ഭ്യ​വും ക​ടു​ത്ത വെ​യി​ലും കാ​ര​ണം ഉ​ണ​ങ്ങി വീ​ഴാ​ൽ തു​ട​ങ്ങി. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മാ​സ​ത്തോ​ടെ ന​ട്ട 1200 വാ​ഴ​ക​ളും വേ​ണു​വി​ന് ന​ഷ്ട​പ്പെ​ട്ടു. വാ​ഴ​ക​ൾ​ക്ക് ഇ​ൻ​ഷുറ​ൻ​സ് പ​രി​ര​ക്ഷ ഇ​ല്ലാ​ത്ത​തി​നാ​ൽ ന​ഷ്ട പ​രി​ഹാ​രം ല​ഭി​ക്കാ​നു​ള​ള സാ​ധ്യ​ത​യും വി​ദൂ​ര​മാ​ണ്.​കാ​ല​വ​ർ​ഷ കെ​ടു​തി​യാ​ണെ​ങ്കി​ലെ കൃ​ഷി വ​കു​പ്പി​ന് സ​ഹാ​യം അ​നു​വ​ധി​ക്കാ​ൻ സാ​ധി​ക്കൂ എ​ന്നാ​ണ് കൃ​ഷി വ​കു​പ്പി​ന്‍റെ നി​ല​പാ​ട്.

Related posts