വിലങ്ങ് വയ്ക്കാൻ മറന്നു…! പോലീസ് കസ്റ്റഡിയിൽനിന്ന് പ്രതികൾ രക്ഷപ്പെട്ടു; ആഡംബര ബൈക്കുകൾ മോഷ്ടിച്ച കേസിൽ സ്റ്റേഷനിലെത്തിച്ച പ്രതികളാണ് രക്ഷപ്പെട്ടത്

പന്തളം: പത്തനംതിട്ടയിലെ പന്തളം പോലീസ് സ്റ്റേഷനിൽനിന്ന് വാഹനമോഷണ കേസിലെ രണ്ടു പ്രതികൾ രക്ഷപ്പെട്ടു. ഷിജുരാജ്, സുരേഷ് എന്നിവരാണ് പോലീസ് സംഘത്തെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. ആഡംബര ബൈക്കുകൾ മോഷ്ടിച്ച കേസുകളിലെ പ്രതികളാണ് ഇരുവരുമെന്ന് പോലീസ് അറിയിച്ചു. പോലീസ് അന്വേഷണം ഊർജിതമാക്കി.

Related posts