സൈന്യത്തിനു നേരെ കല്ലെറിഞ്ഞ യുവാവിനെ വാഹനത്തില്‍ കെട്ടിവച്ച സംഭവം; മേജര്‍ നിതിന്‍ ഗൊഗോയ്ക്ക് ക്രിക്കറ്റ് താരം വീരേന്ദ്രര്‍ സെവാഗിന്റെ വക അഭിനന്ദനം

600സൈന്യത്തിനു നേരെ കല്ലെറിഞ്ഞ കാഷ്മീരി യുവാവിനെ വാഹനത്തില്‍ കെട്ടി വച്ച മേജര്‍ നിതിന്‍ ഗൊഗോയ്ക്ക് ക്രിക്കറ്റ് താരം വീരേന്ദ്ര് സെവാഗിന്റെ വക അഭിനന്ദനം.ഭീകരവിരുദ്ധ നടപടികള്‍ക്കുള്ള അംഗീകാരമായി മേജര്‍ നിതിന്‍ ഗോഗോയ്ക്ക് കരസേന പ്രത്യേക ബഹുമതി നല്‍കി ആദരിച്ചതിനു പിന്നാലെയാണ് സെവാഗിന്റെ അഭിനന്ദനം. ‘മെഡല്‍ നേട്ടത്തിന് അഭിനന്ദനങ്ങള്‍, മേജര്‍ നിതിന്‍ ഗോഗോയ്. സൈനികരെയും മറ്റും സുരക്ഷിതരാക്കാന്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്’–സെവാഗ് ട്വിറ്ററില്‍ കുറിച്ചു.

ശ്രീനഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കഴിഞ്ഞ മാസം നടന്ന ഉപതെരഞ്ഞെടുപ്പിനിടെയായിരിുന്നു  സൈന്യത്തിനു നേരെ കല്ലെറിഞ്ഞതിന് ഫാറുഖ് അഹമ്മദ് ധര്‍ എന്ന യുവാവിനെ സേനാവാഹനത്തിന്റെ ബോണറ്റില്‍ കെട്ടിവച്ചു കൊണ്ടുപോയത്. തുടര്‍ന്ന് ഈ സംഭവം വിവാദമായിരുന്നു. ഈ സംഭവത്തെക്കുറിച്ച് സൈനികക്കോടതി അന്വേഷണം നടത്തുന്നതിനിടെയാണ് മേജര്‍ക്ക് കരസേനാ മേധാവി ബിപിന്‍ റാവത്ത് അംഗീകാരം നല്‍കിയത്.

Related posts