പാ​ന്‍ മ​സാ​ല പ​ര​സ്യ​ത്തി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട് ഗാ​വ​സ്‌​ക​റും സെ​വാ​ഗും ! രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ഗം​ഭീ​ര്‍…

പാ​ന്‍ മ​സാ​ല​യു​ടെ പ​ര​സ്യ​ത്തി​ല്‍ അ​ഭി​ന​യി​ച്ച മു​ന്‍ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളാ​യ വീ​രേ​ന്ദ​ര്‍ സെ​വാ​ഗ്, സു​നി​ല്‍ ഗാ​വ​സ്‌​ക​ര്‍, ക​പി​ല്‍ ദേ​വ് എ​ന്നി​വ​ര്‍​ക്കെ​തി​രേ ക​ടു​ത്ത വി​മ​ര്‍​ശ​ന​വു​മാ​യി ഗൗ​തം ഗം​ഭീ​ര്‍. ഒ​രു സ്‌​പോ​ര്‍​ട്‌​സ് മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ‘വെ​റു​പ്പു​ള​വാ​കു​ന്ന​തും നി​രാ​ശ​പ്പെ​ടു​ത്തു​ന്ന​തു​മെ​ന്നാ​ണ്’ ഗം​ഭീ​ര്‍ ഇ​തു സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തി​നു മ​റു​പ​ടി ന​ല്‍​കി​യ​ത്. ഒ​രു പാ​ന്‍ മ​സാ​ല​യു​ടെ പ​ര​സ്യ​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​ന് 20 കോ​ടി ഓ​ഫ​ര്‍ ചെ​യ്തി​ട്ടും സ​ച്ചി​ന്‍ അ​തു വേ​ണ്ടെ​ന്നു വ​ച്ച​താ​യും ഗൗ​തം ഗം​ഭീ​ര്‍ വ്യ​ക്ത​മാ​ക്കി. ഗം​ഭീ​റി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ നി​രാ​ശ​പ്പെ​ടു​ത്തു​ന്ന​താ​ണ്. നി​ങ്ങ​ളു​ടെ റോ​ള്‍ മോ​ഡ​ലു​ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​മ്പോ​ള്‍ സൂ​ക്ഷി​ക്ക​ണ​മെ​ന്നു ഞാ​ന്‍ പ​റ​യു​ന്ന​ത് അ​തു​കൊ​ണ്ടാ​ണ്. ഒ​രാ​ളെ അം​ഗീ​ക​രി​ക്കു​ന്ന​ത് അ​യാ​ളു​ടെ പേ​ര​ല്ല, ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ളാ​ണ്. കോ​ടി​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ളാ​ണ് ഇ​തു കാ​ണു​ന്ന​ത്. 2018ല്‍ ​ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​ന്റെ ക്യാ​പ്റ്റ​ന്‍ സ്ഥാ​നം ഒ​ഴി​ഞ്ഞ​പ്പോ​ള്‍ മൂ​ന്ന് കോ​ടി രൂ​പ​യാ​ണു ഞാ​ന്‍ വേ​ണ്ടെ​ന്നു​വ​ച്ച​ത്. എ​നി​ക്ക് അ​തു സ്വീ​ക​രി​ക്കാ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ര്‍​ഹി​ക്കു​ന്ന​തേ സ്വ​ന്ത​മാ​ക്കാ​വൂ എ​ന്നു ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്നു.…

Read More

മോഹന്‍ലാലിന്റെ ‘ചെട്ടിക്കുളങ്ങര’ പാട്ടിന് ചുവടുവച്ച് സെവാഗ് ! വീഡിയോ കിടുക്കിയെന്ന് ആരാധകര്‍

ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ എന്റര്‍ടെയിനര്‍ ആരെന്നു ചോദിച്ചാല്‍ ഒരുത്തരമേ ഉണ്ടാവുകയുള്ളൂ. അതാണ് വീരേന്ദര്‍ സെവാഗ്. നേരിടുന്ന ആദ്യ ബോളില്‍ തന്നെ സിക്‌സും ഫോറും പായിക്കുന്ന സെവാഗിനെ ക്രിക്കറ്റ് ആരാധകര്‍ ഇഷ്ടപ്പെടാന്‍ കാരണവും ഈ സ്റ്റൈല്‍ തന്നെയാണ്. സോഷ്യല്‍ മീഡിയയിലും സജീവമായ സേവാഗിന്റെ പുതിയ ടിക്ടോക് വിഡിയോ ഇപ്പോള്‍ വൈറലാകുകയാണ്. മോഹന്‍ലാലിന്റെ ‘ചെട്ടിക്കുളങ്ങര ഭരണിനാളില്‍’ എന്ന ഗാനത്തിനു വ്യായാമത്തിനിടെ ചുവടുവെക്കുകയാണ് സേവാഗ്. എം.ജി. ശ്രീകുമാര്‍ പാടിയ റിമിക്‌സ് വേര്‍ഷനാണ് സേവാഗിന്റെ ചുവടുവെപ്പ്. സേവാഗിന്റെ ഈ വിഡിയോ മോഹന്‍ലാല്‍ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ‘ഛോട്ടാമുംബൈ’യിലെതാണു ഗാനം. നേരത്തെ രജനീകാന്ത് ചിത്രം ‘പേട്ട’യിലെ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഊഞ്ഞാലാടുന്ന സേവാഗിന്റെ വിഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. എല്ലാവര്‍ഷവും ജന്മദിനത്തില്‍ മോഹന്‍ലാലിനെ സേവാഗ് സോഷ്യല്‍മീഡിയയിലൂടെ ആശംസകള്‍ അറിയിക്കും. തിരിച്ച് ലാലും അങ്ങനെ തന്നെ. ഇരുവരുടെയും ആശംസകള്‍ ആരാധകര്‍…

Read More

പാകിസ്ഥാനെതിരേ ബാറ്റിംഗിന് ഇറങ്ങാതെ തന്നെ ഇന്ത്യയ്ക്ക് 10 റണ്‍സ് കിട്ടിയപ്പോള്‍ സെവാഗിന്റെ വക ഉഗ്രന്‍ കമന്റ് ! വീരുവിന്റെ ട്രോള്‍ ഏറ്റെടുത്ത് ആരാധകര്‍…

ഗയാന:വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന വനിതാ ട്വന്റി20 ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മല്‍സരത്തിനിടെ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. പാക് താരങ്ങള്‍ തുടര്‍ച്ചയായി നിയമലംഘനം നടത്തിയതോടെ ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡില്‍ വന്നു വീണത് 10 റണ്‍സാണ്. രണ്ടു തവണയായി അഞ്ചു റണ്‍സ് വീതം പിഴ ചുമത്തിയതോടെയാണ് ബാറ്റു ചെയ്യാതെ തന്നെ ഇന്ത്യയ്ക്ക് 10 റണ്‍സ് ലഭിച്ചത്. ഇതോടെ, പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 134 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് ആകെ 124 റണ്‍സേ എടുക്കേണ്ടി വന്നുള്ളൂ. ട്രോളുകളുടെ ആശാനായ വീരേന്ദര്‍ സെവാഗ് ഈ അവസരവും പാഴാക്കിയില്ല. ഇന്ത്യയ്ക്ക് ലഭിച്ച 10 റണ്‍സ് ‘ദീപാവലി ബോണസാ’ണെന്നു പറഞ്ഞ സേവാഗിന്റെ ട്വീറ്റ് വൈറലാവുകയും ചെയ്തു. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തിരഞ്ഞെടുത്തതിനു പിന്നാലെ പാക്കിസ്ഥാന്‍ ബാറ്റു ചെയ്യുമ്പോഴാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ബാറ്റു ചെയ്യുന്നതിനിടെ പാക് താരങ്ങള്‍ അനുവദനീയമല്ലാത്ത മേഖലയിലൂടെ റണ്ണിനായി ഓടുന്നത് ശ്രദ്ധിയല്‍പ്പെട്ട അംപയര്‍മാര്‍ 13-ാം…

Read More

സൈന്യത്തിനു നേരെ കല്ലെറിഞ്ഞ യുവാവിനെ വാഹനത്തില്‍ കെട്ടിവച്ച സംഭവം; മേജര്‍ നിതിന്‍ ഗൊഗോയ്ക്ക് ക്രിക്കറ്റ് താരം വീരേന്ദ്രര്‍ സെവാഗിന്റെ വക അഭിനന്ദനം

സൈന്യത്തിനു നേരെ കല്ലെറിഞ്ഞ കാഷ്മീരി യുവാവിനെ വാഹനത്തില്‍ കെട്ടി വച്ച മേജര്‍ നിതിന്‍ ഗൊഗോയ്ക്ക് ക്രിക്കറ്റ് താരം വീരേന്ദ്ര് സെവാഗിന്റെ വക അഭിനന്ദനം.ഭീകരവിരുദ്ധ നടപടികള്‍ക്കുള്ള അംഗീകാരമായി മേജര്‍ നിതിന്‍ ഗോഗോയ്ക്ക് കരസേന പ്രത്യേക ബഹുമതി നല്‍കി ആദരിച്ചതിനു പിന്നാലെയാണ് സെവാഗിന്റെ അഭിനന്ദനം. ‘മെഡല്‍ നേട്ടത്തിന് അഭിനന്ദനങ്ങള്‍, മേജര്‍ നിതിന്‍ ഗോഗോയ്. സൈനികരെയും മറ്റും സുരക്ഷിതരാക്കാന്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്’–സെവാഗ് ട്വിറ്ററില്‍ കുറിച്ചു. ശ്രീനഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കഴിഞ്ഞ മാസം നടന്ന ഉപതെരഞ്ഞെടുപ്പിനിടെയായിരിുന്നു  സൈന്യത്തിനു നേരെ കല്ലെറിഞ്ഞതിന് ഫാറുഖ് അഹമ്മദ് ധര്‍ എന്ന യുവാവിനെ സേനാവാഹനത്തിന്റെ ബോണറ്റില്‍ കെട്ടിവച്ചു കൊണ്ടുപോയത്. തുടര്‍ന്ന് ഈ സംഭവം വിവാദമായിരുന്നു. ഈ സംഭവത്തെക്കുറിച്ച് സൈനികക്കോടതി അന്വേഷണം നടത്തുന്നതിനിടെയാണ് മേജര്‍ക്ക് കരസേനാ മേധാവി ബിപിന്‍ റാവത്ത് അംഗീകാരം നല്‍കിയത്. Congratulations Major Nitin Gogoi for the medal of commendation. Great effort…

Read More