ദിവസവും വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധിച്ചിരുന്ന ജയലളിത എങ്ങനെ പെട്ടെന്ന് ഗുരുതരരോഗിയായി? തലൈവി ഭയപ്പെട്ടിരുന്നത് ആരെയാണ്, ദുരൂഹതകള്‍ നീങ്ങുന്നില്ല

jaya and sasikalaതമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് നടി  ഗൗമതി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ദുരൂഹതകളും നിറയെ സംശയങ്ങളും നിറഞ്ഞതാണ് ജയലളിതയുടെ മരണം. അതുകൊണ്ടുതന്നെ മരണം സംബന്ധിച്ച് അന്വേഷണം വേണം. തന്റെ ബ്‌ളോഗില്‍ പ്രാധാനന്ത്രിയെ അഭി സംബോധന ചെയ്ത് എഴുതിയ കത്തിലാണ് ഗൗതമി ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്. ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമുതല്‍, ചികിത്സ, രോഗം കുറഞ്ഞതായുള്ള വാര്‍ത്ത, അപ്രതീക്ഷിത മരണം തുടങ്ങിയവയെല്ലാം ദുരൂഹതകള്‍ നിറഞ്ഞതാണ്. ഇവയെല്ലാം സംബന്ധിച്ച വിവരങ്ങളെല്ലാം ആദ്യം മുതല്‍ മൂടിവയ്ക്കപ്പെടുകയായിരുന്നു.

പല പ്രമുഖരും ചികിത്സയില്‍ കഴിഞ്ഞ അവരെ സന്ദര്‍ശിക്കാന്‍ എത്തിയെങ്കിലും അത് അനുവദിച്ചിരുന്നില്ല. എന്തിനായിരുന്നു ചികിസയില്‍ ഇത്തരം രഹസ്യ സ്വഭാവം എന്ന് ഗൗതമി ചോദിക്കുന്നു. ആരായിരുന്നു ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് തുടങ്ങി നിരവധി ചോദ്യങ്ങള്‍ ജനങ്ങളുടെ മനസിലുണ്ട്. ഇവയെല്ലാം അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഗൗതമി ആവശ്യപ്പെടുന്നു. സോഷ്യല്‍ മീഡിയയും സജീവം അതേസമയം ജയലളിതയുടെ മരണത്തില്‍ പൊരുത്തക്കേടുകള്‍ നിറയെയുണ്ട് എന്ന ആരോപണവുമായി സോഷ്യല്‍ മീഡിയ സജീവമായി രംഗത്തെത്തി. അവര്‍ മുന്നോട്ടുവയ്ക്കുന്ന പല ചോദ്യങ്ങളും വളരെ ന്യായമുള്ളതാണെന്ന വാദവുമായി ചര്‍ച്ച ചൂടുപിടിക്കുകയാണ്. വളരെ ആരോഗ്യവതിയായ ഒരു വ്യക്തി പെട്ടെന്ന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടതിനും രാത്രിയുടെ മറവില്‍ അവരെ ആശുപത്രിയില്‍ എത്തിച്ചതിനു പിന്നിലും സംശയങ്ങള്‍ ഉണ്ട് എന്നാണ് ഉന്നയിക്കപ്പെടുന്ന ഒരു പ്രധാന കാര്യം. മാത്രമല്ല, അവര്‍ ആരെയോ ഭയന്നിരുന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

അവര്‍ക്ക്  വെറും പനിയാണെന്നും രണ്ടുദിവസങ്ങള്‍ക്കകം ആശുപത്രിവിടുമെന്നുമായിരുന്നു വാര്‍ത്ത എന്നാല്‍ പിന്നീട് കഥമാറി. ചികിത്സതുടങ്ങി 75 ദിവസം കഴിഞ്ഞിട്ടും ആരേയും അവരെ സന്ദര്‍ശിക്കാന്‍ അനുവദിച്ചിരുന്നില്ല. അതിനു കാരണം എന്തായിരുന്നു. ആരായിരുന്നു ഈ തീരുമാനത്തിനു പിന്നില്‍. ജയയുടെ സഹോദരന്റെ പുത്രിയെപ്പോലും അവരെ സന്ദര്‍ശിക്കാന്‍ അനുവദിക്കാതിരുന്നത് എന്തിന്റെ പേരിലായിരുന്നു. അഴിമതിക്കേസില്‍ ജയ ജയിലിലായിരുന്നപ്പോള്‍ പകരം മുഖ്യമന്ത്രിയായ പന്നീര്‍ശെല്‍വം അധികാരമേറ്റെടുക്കുമ്പോള്‍ വിതുമ്പുകയായിരുന്നു. എന്നാല്‍ ജയലളിത മരിച്ചെന്ന വാര്‍ത്ത പുറത്തുവന്ന് അരമണിക്കൂറിനുള്ളി വീണ്ടും പന്നീര്‍ശെല്‍വം സത്യപ്രതിജ്ഞചെയ്തത് വളരെ വ്യക്തതയോടെയായിരുന്നു. മാത്രമല്ല വിതുമ്പിയുമില്ല. ഇത്തരം നിരവധി ഭരണപരവും പാര്‍ട്ടി പരവുമായ ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

ജയലളിതയെ ഭക്ഷണത്തില്‍ വിഷംകൊടുത്ത് പതിയെ പതിയെ കൊലപ്പെടുത്താന്‍ (സ്ലോ പോയിസണിംഗ്)നീക്കം നടന്നേക്കും എന്ന വാര്‍ത്ത മുമ്പ് പ്രചരിച്ചിരുന്നു. മാത്രമല്ല, ജയലളിതയെ സുശ്രൂഷിച്ച് നഴ്‌സുമാര്‍ കഴിഞ്ഞദിവസം നടത്തിയ പെളിപ്പെടുത്തലില്‍ അവര്‍ പൂര്‍ണ ആരോഗ്യവതിയായാണ് തീവ്ര പരിചരണ വിഭാഗത്തില്‍ നിന്ന് പുറത്തെ റൂമിലേക്ക് മാറ്റിയത് എന്നാണ് പറയുന്നത്. പതിനാറു പേരാണ് അവരെ മൂന്നു ഷിഫ്റ്റിലായി ശുശ്രൂഷിക്കാന്‍ ഉണ്ടായിരുന്നത്. ഇതില്‍ ഷീല, രേണുക, ചാമുണ്ഡേശ്വരി എന്നിവരോടായിരുന്നു അവര്‍ക്ക് ഏറെ ഇഷ്ടം. ഇവരെ വളരെ സ്‌നേഹത്തോടെ ‘കിംഗോഗ് ‘എന്നാണ് ജയലളിത വിളിച്ചിരുന്നത്. തങ്ങളുടെ പ്രയപ്പെട്ട രോഗി തനിയെ ഭക്ഷം കഴിച്ചിരുന്നു. തൈര്‍സാദം, പൊങ്കല്‍, ഉപ്പുമാവ് എന്നിവയൊക്കെ അവര്‍ തനിയെ സ്പൂണുകൊണ്ട് കഴിച്ചു. ഓരോ സ്പൂണ്‍ ഭക്ഷണവും കഴിക്കുമ്പോള്‍ ഇത് സാമുവിനുവേണ്ടി(ചാമുണ്ഡ്ശ്വരി)ഞാന്‍ കഴിക്കുന്നു, ഇത് രേണുകയ്ക്കു  വേണ്ടി കഴിക്കുന്നു, ഇത്ഷിലയ്ക്കുവേണ്ടി  എന്നോക്കെ അവരോട് പറഞ്ഞായിരുന്നു ഭക്ഷണം കഴിക്കല്‍. അവര്‍ തങ്ങളോടൊപ്പമിരുന്ന് പഴയ സനിമാഗനങ്ങള്‍ ആസ്വദിച്ചു. ഒരു മണിക്കൂറോളം ടിവി കാണുമായിരുന്നു. ടിവിയില്‍ ജനങ്ങള്‍ തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതും ബഹളം വയ്ക്കുന്നതുമൊക്കെ കണ്ട് അവരുടെ കണ്ണുനിറഞ്ഞിരുന്നു. നഴ്‌സുമാരുടെ ഈ വെളിപ്പെടുത്തലിന്റെ വെളിച്ചത്തിലും ജയലളിതയുടെ മരണം സംബന്ധിച്ച ആരോപണങ്ങള്‍ക്ക് ശക്തി ഏറുകയാണ്.

Related posts