ജാ​ഗ്ര​തൈ… അപകടം അടുത്തുണ്ട്! കു​ടി​വെ​ള്ളം ഒ​ഴു​കു​ന്ന​ത് ട്രാ​സ്ഫോ​ർ​മ​റി​ലേ​ക്ക്

കോ​ഴി​ക്കോ​ട്: സൈ​ബ​ർ പാ​ർ​ക്കി​ന് മു​ൻ​വ​ശം പൊ​റ്റ​മ്മ​ൽ -പാ​ലാ​ഴി റോ​ഡി​നു സ​മീ​പം ബൈ​പാ​സി​ൽ കു​ടി​വെ​ള്ള​ പൈ​പ്പ് പൊ​ട്ടി സ​മീ​പ​ത്തെ ട്രാ​ൻ​സ് ഫോ​ർ​മ​റി​ലേ​ക്ക് വെ​ള്ളം ചീ​റ്റു​ന്ന​ത് സ​മീ​പ​വാ​സി​ക​ളെ ഭീ​തി​യി​ലാ​ക്കു​ന്നു. ആ​ഴ്ച​ക​ൾ മു​ന്പാ​ണ് ഇ​വി​ടു​ത്തെ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി​യ​ത്. പൈ​പ്പ് പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് റോ​ഡ് ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്.

അ​പ​ക​ട​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യി നാ​ട്ടു​കാ​ർ ത​ക​ർ​ന്ന ഭാ​ഗ​ത്ത് വാ​ഴ വെ​ച്ചു. രാ​ത്രി​സ​മ​യ​ങ്ങ​ൾ​ളി​ൽ ഇ​വി​ടെ അ​പ​ക​ട​സാ​ധ്യ​ത​ക​ൾ കൂ​ടു​ത​ലാ​ണ്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ത​ല​ങ്ങും വി​ല​ങ്ങും പാ​യു​ന്ന ഇ​വി​ടേ​ക്ക് അ​ധി​കൃ​ത​ർ തി​രി​ഞ്ഞു​നോ​ക്കാ​റി​ല്ല. കൗ​ണ്‍​സി​ല​ർ​ക്കും പൊ​തു​മ​രാ​മ​ത്ത് എ​ൻ​ജി​നീ​യ​ർ​ക്കും പ​രാ​തി ന​ൽ​കി​യ​താ​യും സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു.

പൊ​ട്ടി​യ പൈ​പ്പി​ന്‍റെ അ​റ്റ​കു​റ്റ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​നെ ആ​രം​ഭി​ച്ചാ​ൽ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലും വെ​ള്ളം ലീ​ക്ക് ചെ​യ്യു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഉ​ട​നെ ഇ​തി​നൊ​രു പ​രി​ഹാ​രം ഉ​ണ്ടാ​കി​ല്ല. വ​ലി​യ ച​ര​ക്കു ലോ​റി​ക​ൾ നി​ര​ന്ത​രം പോ​കു​ന്ന​തു കൊ​ണ്ടാ​ണ് റോ​ഡ് ത​ക​രു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പൊ​റ്റ​മ്മ​ലി​ൽ നി​ന്നും ബൈ​പ്പാ​സി​ലേ​ക്ക് ക​യ​റു​ന്ന ജം​ഗ്ഷ​നി​ലും പൈ​പ്പ് പൊ​ട്ടി​യി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലാ​യി വീ​ണ്ടും കു​ടി​വെ​ള്ള​പൈ​പ്പു​ക​ൾ പൊ​ട്ടി തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Related posts