ഇനി പേടിക്കാതെ വാട്‌സ്ആപ്പ് ഉപയോഗിക്കാം

WHATSഇന്ന് വാട്‌സ്ആപ്പിന്റെ യുഗമാണ് ലോകത്തില്‍. എന്തിനും ഏതിനും വാട്‌സ്ആപ്പ്. എന്നാല്‍ തെറ്റായി സന്ദേശങ്ങള്‍ ആര്‍ക്കെങ്കിലും അയച്ചുകഴിയുമ്പോഴുളള അവസ്ഥ…അതൊരു ടെന്‍ഷന്‍ നിറഞ്ഞ അവസ്ഥയായിരിക്കും. ആ സന്ദേശത്തിന്റെ മറുപടി എങ്ങനെയായിരിക്കും എന്നതില്‍ ഏതൊരാളിലും ഭയമുണര്‍ത്തുന്ന കാര്യംതന്നെയാണ്. നിരവധി പ്പേരാണ് ഇത്തരത്തില്‍ ഓരോ ദിവസവും കഷ്ടപ്പെടുന്നത്. വാട്‌സ്ആപ്പിന്റെ വലിയൊരു പോരായ്മ തന്നെയാണിത്. എന്നാല്‍ ഈ പോരായ്മ മാറ്റുന്ന തരത്തിലുളള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

തെറ്റുപറ്റിയ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുവാനുളള മാര്‍ഗമാണ് വാട്‌സ്ആപ്പിന്റെ പുതിയ പദ്ധതിയിലൂടെ ലഭ്യമാകുന്നത്.    നിലവില്‍ സന്ദേശം ഡിലീറ്റ് ചെയ്താലും സ്വന്തം സ്ക്രീനില്‍ നിന്നു മാത്രമാണ് മാറ്റുവാന്‍ സാധിക്കുന്നത്. മറുഭാഗത്തുളള ഉപയോക്താവിന് ആ സന്ദേശം ലഭിക്കാതിരിക്കുവാനുളള സംവിധാനം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇതിനുമാറ്റംവരുത്തി സന്ദേശം ഡിലീറ്റുചെയ്യുവാനും, എഡിറ്റുചെയ്യുവാനുമുളള പുതിയ സൗകര്യമാണ് വാട്‌സ്ആപ്പ് പുതിയതായി കൊണ്ടുവരുന്നത്. കൂടാതെ അയച്ച സന്ദേശം സ്വീകര്‍ത്താവ് വായിച്ചാലും പിന്‍വലിക്കാനും സാധിക്കും.

ഗ്രൂപ്പ് ചാറ്റിംഗിലും ഈ സൗകര്യം ലഭ്യമാകുമെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. വാട്‌സ്ആപ്പ്ബീറ്റാഇന്‍ഫോ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ പതിയ പദ്ധതിയെപ്പറ്റിയുളള വാര്‍ത്തകള്‍ പ്രചരിക്കുന്നത്. പദ്ധതി നിലവില്‍വന്നാല്‍ തീര്‍ച്ചയായും വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് സന്തോഷം പകരുമെന്നതില്‍ തെല്ലും സംശയമില്ല.

Related posts