പിന്നെങ്ങനെ പറ‍യാതിരിക്കും..! കേരള പോലീസ് വെറും കടലാസു പുലികൾ; സർക്കാർ ഗു​ണ്ടാ​ലി​സ്റ്റി​ൽ ചേർക്കേണ്ടത് പി. ​ജ​യ​രാ​ജ​നേ​യും സ​ക്കീ​ർ ഹു​സൈനേ​യും

uvamorch-lകൊ​ച്ചി:  സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​കേ​സു​ക​ളി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​വ​മോ​ർ​ച്ച ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഐ​ജി ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി. യു​വ​മോ​ർ​ച്ച സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി. പ്ര​കാ​ശ്ബാ​ബു പ്ര​തി​ഷേ​ധ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.  കേ​ര​ളാ പോ​ലീ​സി​ന്‍റെ ക​ഴി​വി​ൽ സം​ശ​യ​മി​ല്ല. എ​ന്നാ​ൽ അ​വ​ർ ക​ട​ലാ​സ് പു​ലി​ക​ളാ​യി പ്ര​വ​ർ​ത്തി​ക്ക​രു​ത്. സ​ർ​ക്കാ​രി​ന്‍റെ ഗു​ണ്ടാ​ലി​സ്റ്റി​ൽ പി. ​ജ​യ​രാ​ജ​നേ​യും സ​ക്കീ​ർ ഹു​സൈനേ​യു​മാ​ണ് ആ​ദ്യം ചേ​ർ​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മേ​ന​ക ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് ഐ​ജി ഓ​ഫീ​സി​ന് സ​മീ​പം പോ​ലീ​സ് ത​ട​ഞ്ഞു. റോ​ഡി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ച പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രേ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ഇ​വ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ടു. ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി  കെ.​എ​സ്. ഷൈ​ജു, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​ജി.​രാ​ജ​ഗോ​പാ​ൽ, യു​വ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ദി​നി​ൽ ദി​നേ​ശ് തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ന് നേ​തൃ​ത്വം ന​ൽ​കി.

Related posts