തിരുവനന്തപുരം: എം.കെ. ഭട്ടാചാര്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ചീഫ് ജനറല്‍ മാനേജരായി സ്ഥാനമേറ്റു. 1985-ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂറില്‍ പ്രൊബേഷണറി ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. അതേ ബാങ്കില്‍ ഭുവനേശ്വര്‍, ഡല്‍ഹി ശാഖകളിലും ബംഗലൂരു മേഖലയുടെ പ്രാദേശിക മേധാവിയായും സേവനമനുഷ്ഠിച്ചു. വായ്പാ വിഭാഗത്തിലും വിദേശ നാണ്യവിനിമയ വിഭാഗത്തിലും ബൃഹത്തായ അനുഭവസമ്പത്തുണ്ട്. ടോപ്പ് എക്സിക്യൂട്ടീവ് തസ്തികയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദിന്റെ നിസാമബാദ്, സെക്കന്തരാബാദ് മേഖലകളുടെ അധിപനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എസ്ബിടിയില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ ചീഫ് റിസ്ക് ഓഫീസറായി സേവനമനുഷ്ഠിച്ചുവരവെയാണ് ഇപ്പോഴത്തെ സ്ഥാനക്കയറ്റം.
എം.കെ. ഭട്ടാചാര്യ എസ്ബിടി ചീഫ് ജനറല്‍ മാനേജര്‍
