വരുമാനം വെളിപ്പെടുത്തല്‍: നികുതി അടവിനു കൂടുതല്‍ സമയം

fb-taxന്യൂഡല്‍ഹി: കള്ളപ്പണം വെളിപ്പെടുത്തല്‍ പദ്ധതിയില്‍ നികുതിയും പിഴയും അടയ്ക്കാന്‍ കൂടുതല്‍ കാലാവധി അനുവദിച്ചു. 2016-ലെ വരുമാനം വെളിപ്പെടുത്തല്‍ പദ്ധതിപ്രകാരം വെളിപ്പെടുത്തുന്ന ആദായത്തിനു നവംബര്‍ 30-നകം നികുതിയും പിഴയും അടയ്ക്കണമായിരുന്നു, അതുമാറ്റി. നവംബര്‍ 30-നകം നികുതിയും പിഴയുമടക്കമുള്ള തുകയുടെ 25 ശതമാനം അടച്ചാല്‍ മതി. 2017 മാര്‍ച്ച് 31-നകം വേറൊരു 25 ശതമാനം അടയ്ക്കണം. ബാക്കി 2017 സെപ്റ്റംബര്‍ 30-നകം അടച്ചാല്‍ മതി.

വെളിപ്പെടുത്തുന്ന തുകയുടെ 30 ശതമാനം നികുതിയായും ഏഴര ശതമാനം പിഴയായും ഏഴര ശതമാനം സര്‍ചാര്‍ജായുമാണ് ഈടാക്കുന്നത്. മൊത്തം 45 ശതമാനം.

സെപ്റ്റംബര്‍ 30 വരെയാണു വരുമാനം വെളിപ്പെടുത്താന്‍ അവസരം.ഇങ്ങനെ വരുമാനം വെളിപ്പെടുത്തുന്നവര്‍ വെളിപ്പെടുത്തിയ വരുമാനത്തില്‍നിന്നു വേണം നികുതിയും പിഴയും അടയ്ക്കാന്‍. വെളിപ്പെടുത്താത്ത വേറെ പണം ഉപയോഗിച്ചു നികുതി അടച്ചാല്‍ പദ്ധതിയുടെ പ്രയോജനം അവര്‍ക്കു ലഭിക്കില്ലെന്നു നികുതിവകുപ്പ് അറിയിച്ചു.

Related posts