തൃശൂര്‍: ആധാര്‍ നമ്പര്‍ മാത്രം കാണിച്ചു വിരലടയാളം നല്‍കിയാല്‍ ഇനി വോഡഫോണിന്റെ പുതിയ കണക്ഷന്‍. ഇന്നലെ നിലവില്‍ വന്ന പുതിയ രീതിയനുസരിച്ചു വിരലടയാളം നല്കിയാല്‍ കണക്ഷന്‍ നല്‍കാനുള്ള നടപടിക്രമം പൂര്‍ത്തിയായി. പേപ്പറുകള്‍ കുറച്ചു പരിസ്ഥിതി സംരക്ഷിക്കുകയും ഉപഭോക്താക്കള്‍ക്കു കൂടുതല്‍ സൗകര്യം നല്‍കുകയും ചെയ്യുമെന്നു വോഡഫോണ്‍ ഇന്ത്യ കൊമേഴ്‌സ്യല്‍ ഡയറക്ടര്‍ സന്ദീപ് കടാരിയ പറഞ്ഞു. ഉപഭോക്താക്കളുടെ വിവരങ്ങള്‍ക്കു കൂടുതല്‍ സ്വകാര്യതയും രഹസ്യാത്മകതയും ഉറപ്പാക്കാനും ഇതു സഹായിക്കും.
വോഡഫോണ്‍ കണക്ഷന് ഇനി ആധാര്‍ നമ്പര്‍
