Set us Home Page

സൗന്ദര്യം ഇനി അടുക്കളയില്‍ നിന്ന്

womenവീട്ടമ്മമാര്‍ പൊതുവേ സൗന്ദര്യസംരക്ഷണത്തിലൊന്നും ശ്രദ്ധിക്കാത്തവരാണ്. ജോലിക്കാരികളായ സ്ത്രീകളെ അപേക്ഷിച്ച് ബ്യൂട്ടിപാര്‍ലറില്‍ പോകാനും മുഖം മിനുക്കാനും വീട്ടമ്മമാര്‍ സമയം കളയാറുമില്ല. ബ്യൂട്ടിപാര്‍ലര്‍ വീട്ടില്‍ത്തന്നെയായാലോ… അതേ, അടുക്കളയില്‍ നിന്ന് സൗന്ദര്യത്തിനുള്ള പൊടിക്കൈകള്‍ കണ്ടെത്താം… നിത്യേന അടുക്കളയില്‍ ഉപയോഗിക്കുന്ന പഴങ്ങളും പച്ചക്കറികളുമൊക്കെ സൗന്ദര്യവര്‍ധക വസ്തുക്കളാണ്. ഇതാ നാചുറല്‍ ബ്യൂട്ടി പരീക്ഷിച്ചു നോക്കൂ…

വെള്ളരിക്ക

ഗൃഹസൗന്ദര്യ ചികിത്സയില്‍ വെള്ളരിക്കയ്ക്ക് പ്രഥമസ്ഥാനമാണുള്ളത്. വെള്ളരിക്ക ജ്യൂസ് അല്ലെങ്കില്‍ കഷണങ്ങള്‍ ഐ–പാഡുകളായി ഉപയോഗിക്കാം. ഇത് കണ്ണിന് കുളിര്‍മയേകുകയും കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം മാറ്റുകയും ചെയ്യും. ചര്‍മത്തെ ശുചിയാക്കാനും സൗഖ്യമേകാനും ചെറിയതോതില്‍ ദൃഢമാക്കാനും വെള്ളരിക്കയ്ക്കു കഴിയും. വെള്ളരിക്ക കഷണവും പാലും ചേര്‍ത്ത് മുഖത്തു തേക്കുന്നത് മുഖചര്‍മത്തിന് സ്വാഭാവികമായ പുതുമ നല്‍കും. ചര്‍മത്തിലെ എണ്ണമയം കുറയ്ക്കാന്‍ വെള്ളരിക്ക കഷണങ്ങള്‍ക്കൊണ്ട് ഉരസിയാല്‍ മതി. ഏറെനേരം വെയില്‍ കൊണ്ടതിനുശേഷം വെള്ളരിക്ക അരച്ച് ഫേസ്പാക്ക് ആക്കിയിട്ടാല്‍ ചര്‍മം തിളങ്ങും.

പപ്പായ

പപ്പായ നല്ലൊരു ഫേസ്പാക്കാണ്. പപ്പായയില്‍ അടങ്ങിയിരിക്കുന്ന എന്‍സൈമുകള്‍ മൃതചര്‍മത്തെ മൃദുവാക്കി അവയെ ഒഴിവാക്കുന്നു. പപ്പായയുടെ പള്‍പ്പ് ഫേസ് മാസ്ക്കായി ഉപയോഗിക്കാം. എല്ലാത്തരം ചര്‍മങ്ങള്‍ക്കും പപ്പായ നല്ലതാണ്.

ഉരുളക്കിഴങ്ങ്

ചര്‍മത്തിന്റെ വൈരൂപ്യം മാറാന്‍ സഹായിക്കുന്നതില്‍ ഉരുളക്കിഴങ്ങിന് വലിയൊരു സ്ഥാനമുണ്ട്. ചൊറിപോലെയുള്ള അവസ്ഥകളില്‍ ഉരുളക്കിഴങ്ങ് അരച്ചു പിഴിഞ്ഞു അതിന്റെ നീര് എടുത്തു ചര്‍മത്തില്‍ തേയ്ക്കുക. ചര്‍മം തുടയ്ക്കാനും ഉരുളക്കിഴങ്ങ് കഷണങ്ങള്‍ ഉപയോഗിക്കാം. ഉരുളക്കിഴങ്ങ് കണ്ണിനു ചുറ്റുമുള്ള വീര്‍പ്പുകുറയ്ക്കുകയും ദൃഢത നല്‍കുകയും ചെയ്യുന്നു. മുറിച്ച കഷണങ്ങള്‍ ഐ പാഡുകളായി ഉപയോഗിക്കാം. അല്ലെങ്കില്‍ ഉരുളക്കിഴങ്ങ് അരിഞ്ഞ് ഐ – പാഡുകള്‍ ഉണ്ടാക്കാം.

കാബേജ്

മറ്റുള്ള പച്ചക്കറികളിലേതുപോലെ വിലപ്പെട്ട ധാതുക്കള്‍ കാബേജിലും അടങ്ങിയിട്ടുണ്ട്. കുറച്ചു വെള്ളത്തില്‍ കാബേജ് തിളപ്പിക്കുക. എന്നിട്ട് ആ വെള്ളം തണുപ്പിച്ചതിനുശേഷം ചര്‍മം കഴുകാന്‍ ഉപയോഗിക്കുക. ചര്‍മപുഷ്ടിക്കുള്ള ചികിത്സയാണിത്. മുഖം തിളങ്ങും.

കാരറ്റ്

വരണ്ടതും സെന്‍സിറ്റീവുമായ ചര്‍മത്തെ സുഖപ്പെടുത്താന്‍ കാരറ്റ് സഹായിക്കുന്നു. കുറച്ചു വെള്ളത്തില്‍ കാരറ്റ് നന്നായി വേവിക്കണം. അത് തണുപ്പിച്ചതിനുശേഷം ഉടച്ച് പള്‍പ്പാക്കുക. മാസ്ക് ആയി ഇതു ഉപയോഗിക്കാം. മുഖകാന്തിക്ക് ഏറ്റവും ഉത്തമമാണിത്.

തൈര്

എന്‍സൈമുകള്‍ അടങ്ങിയിരിക്കുന്ന തൈര് ഒരു പ്രകൃതി ദത്ത ക്െന്‍സറാണ്. ചര്‍മത്തിന്റെയും തലയോട്ടിയുടെയും ആരോഗ്യം കാത്തുസൂക്ഷിക്കുവാന്‍ ഇതു സഹായിക്കുന്നു. മുഖം കഴുകിയതിനുശേഷം തൈര് പുരട്ടുക. ഇരുപതു മിനിറ്റ് കഴിഞ്ഞ് ഇളം ചൂടുവെള്ളത്തില്‍ മുഖം കഴുകുക. എണ്ണമയവും കുത്തുകളുമുള്ള ചര്‍മക്കാര്‍ക്ക് ചര്‍മം തിളങ്ങാനുള്ള മാര്‍ഗം കൂടിയാണിത്. ഷാംപു ഉപയോഗിക്കുന്നതിനു മുന്‍പ് തൈര് തലയോട്ടിയില്‍ തേയ്ക്കുക. ഇത് തലയോട്ടിയെ ശുചീകരിക്കുകയും മുടിയുടെ അഴക് വര്‍ധിപ്പിക്കുകയും ചെയ്യും.

മുട്ട

മുട്ടയുടെ വെള്ള നല്ലൊരു ക്ലെന്‍സറാണ്. മുട്ട മുഖത്തിന് ഒരു ഉണര്‍വു നല്‍കാന്‍ (ളമരലഹശളേ) സഹായിക്കും. പച്ചമുട്ട പൊട്ടിച്ച് മാസ്കുപോലെ മുഖത്തിലും കഴുത്തിലും തേച്ചുപിടിപ്പിക്കുക. ശാന്തമായിരുന്ന് ഇരുപതു മിനിട്ട് വിശ്രമിച്ചതിനുശേഷം വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. മുട്ട സുഷിരങ്ങളെ മുറുക്കുകയും ചര്‍മത്തെ പുഷ്ടിപ്പെടുത്തുകയും ചെയ്യും. ക്ഷീണം തോന്നുന്ന ദിനങ്ങളില്‍ ഇനി ഇങ്ങനെയൊന്നു ഫേസ് ലിഫ്റ്റ് ചെയ്തു നോക്കൂ. ഷാംപു ഉപയോഗിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് മുട്ട തലയില്‍ തേയ്ക്കുക. പ്രത്യേക കണ്ടീഷനിംഗിനുവേണ്ടി മുട്ട പൊട്ടിച്ച് രണ്ടു ടീസ്പൂണ്‍ ബ്രാന്‍ഡിയും കൂടി ചേര്‍ക്കുക. മുടി കഴുകുന്നതിനുമുന്‍പ് ഇതു ഉപയോഗിക്കാം.

തേയില

ചായ തിളപ്പിച്ചതിനുശേഷം കളയുന്ന തേയില പോലും സൗന്ദര്യവര്‍ധക വസ്തുവാണ്. തണുത്ത തേയില വെള്ളത്തില്‍ മുക്കിവയ്ക്കുന്ന കോട്ടണ്‍ വൂള്‍പാഡുകള്‍ ക്ഷീണിച്ച കണ്ണുകള്‍ക്ക് തിളക്കം കൊടുക്കുവാനുള്ള ഐ –പാഡുകളായി ഉപയോഗിക്കാം. ചായ തിളപ്പിച്ചതിനു ശേഷമുള്ള തേയില ഇനി കളയേണ്ട. ഈ തേയില വെള്ളം ഷാംപു ഉപയോഗിച്ചതിനുശേഷം ഒടുവില്‍ മുടി കഴുകുവാനായി എടുക്കാം. ഇതു മുടിയുടെ തിളക്കം വര്‍ധിപ്പിക്കും.

ഉപ്പ്

ഉപ്പ് കറികള്‍ക്കു രുചി പകരുക മാത്രമല്ല ചെയ്യുന്നത്. നല്ലൊരു സൗന്ദര്യവര്‍ധക വസ്തു കൂടിയാണ്. നേരിയ ഉപ്പു ചേര്‍ത്ത ഇളം ചൂടുവെള്ളത്തില്‍ കണ്ണുകള്‍ കഴുകിയാല്‍ കണ്ണിന്റെ തിളക്കം വര്‍ധിക്കും. കണ്ണ് വീര്‍ക്കുന്നതിനും ഇത് പരിഹാരമാകും. ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പും പകുതി ഇളം ചൂടുവെള്ളവും ചേര്‍ത്ത് ഉപ്പുലായനിയില്‍ മുക്കിയ കോട്ടണ്‍ വൂള്‍ പാഡുകള്‍ ഐ – പാഡുകളായി ഉപയോഗിച്ചാലും കണ്ണിന് ഉണര്‍വു ലഭിക്കും. മൂന്നു ടേബിള്‍ സ്പൂണ്‍ ഉപ്പു ചേര്‍ത്ത ഇളംചൂടുവെള്ളത്തില്‍ കാലുകള്‍ മുക്കിവയ്ക്കുന്നത് ക്ഷീണമകറ്റാന്‍ സഹായിക്കും.

തേന്‍

നല്ലൊരു പ്രകൃതിദത്ത മോയ്‌സ്ച്ചുറൈസറാണ് തേന്‍. മൃദുലവും ഈര്‍പ്പവും തിളക്കവുമുള്ള ചര്‍മത്തിനായി തേന്‍ ഉപയോഗിക്കാം. എണ്ണമയമുള്ള ചര്‍മത്തിന് നന്നായി ഉടച്ച മുട്ടയുടെ വെള്ളയും തേനും ചേര്‍ത്തുപയോഗിക്കാം.

വരണ്ട ചര്‍മത്തിന് തേനില്‍ പാല്‍പ്പാട ചേര്‍ക്കാം. കുളിക്കുന്ന വെള്ളത്തില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ക്കുന്നത് ക്ഷീണം അകറ്റാനും നന്നായി ഉറക്കം വരാനും സഹായിക്കും.

–സീമ

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS