ഇന്‍കെലിന്റെ ലാഭം 25 ശതമാനം കൂടി

ktm-rupeesകൊച്ചി: പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കേരള സര്‍ക്കാര്‍ ആരംഭിച്ച ഇന്‍ഫ്രാസ്ട്രക്ചര്‍ കേരള ലിമിറ്റഡ് (ഇന്‍കെല്‍) കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലാഭത്തില്‍ 25 ശതമാനം വര്‍ധന നേടി. 2014-15ല്‍ 15.8 കോടിയായിരുന്ന ലാഭം ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 19.67 കോടി രൂപയായതായി കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

അങ്കമാലിയിലെ ബിസിനസ് പാര്‍ക്കില്‍ ഇന്‍കെല്‍ നിര്‍മിച്ച രണ്ടാമത്തെ കെട്ടിട സമുച്ചയമാണ് ഈനേട്ടത്തിനു പിന്നിലെന്ന് ഇന്‍കെല്‍ എംഡിടി. ബാലകൃഷ്ണന്‍ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാതലായ റോഡ്, പാലം നിര്‍മാണം എന്നിവയിലേക്കും ഇന്‍കെ ല്‍ കടന്നത് ഈ നേട്ടത്തില്‍ നിര്‍ണായകമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ ത്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്‍കെലിന്റെ ആകെ വരുമാനം 39.99 കോടി രൂപയാണ്.

ഇന്‍കെലിന്റെ കെട്ടിട സമുച്ചയം ധാരാളം വ്യവസായികളെ ആകര്‍ഷിച്ചിട്ടുണ്ട്. രണ്ട് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒന്നാമത്തെ കെട്ടിട സമുച്ചയമായ ടവര്‍ ഒന്നിനു പൂര്‍ണമായും പാട്ടക്കരാര്‍ ആയിക്കഴിഞ്ഞു. അത്രയും തന്നെ വലിപ്പമുളള ടവര്‍ രണ്ട് പണി പൂര്‍ത്തിയാകുന്നതിനു മുമ്പുതന്നെ 70,000 ചതുരശ്ര അടി വിസ്തീര്‍ണത്തിനു കരാറായി. മൂന്നു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ടവര്‍ മൂന്ന്, നാല് എന്നിവ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഒരു ലക്ഷം ചതു രശ്ര അടി വിസ്തീര്‍ണമുളള ടവര്‍ അഞ്ച്, ആറ് എന്നിവയ്‌ക്കൊപ്പം ഇവ 2017-18 വര്‍ഷത്തില്‍ കമ്മീഷന്‍ ചെയ്യുമെന്നും ടി. ബാലകൃഷ്ണന്‍ പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസന ത്തിനു പുറമെ, സൗരോര്‍ജ എന്‍ജിനിയറിംഗ്, കണ്‍സള്‍ട്ടന്‍സി, ആധു നിക കൃഷി ഫാം, സൗകര്യ മേല്‍ നോട്ടം എന്നിവയിലേക്കും ഇന്‍കെല്‍ ഇറങ്ങിച്ചെന്നു പൂര്‍ത്തീകരിച്ച തും അല്ലാത്തവയുമായി 600 കോടി രൂപയുടെ പദ്ധതികളാണ് ഈ വര്‍ഷം ഇന്‍കെല്‍ വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts